Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റമദാൻ പ്രമാണിച്ച് ബേക്കൺ ഫ്‌ളേവറിൽ പ്രത്യേക ക്രിസ്പ് ഇറക്കി ടെസ്‌കോ സൂപ്പർമാർക്കറ്റ്; അധിക്ഷേപത്തിനെതിരെ ജനവികാരം ഉണർന്നപ്പോൾ പിൻവലിച്ച് തടിതപ്പി

റമദാൻ പ്രമാണിച്ച് ബേക്കൺ ഫ്‌ളേവറിൽ പ്രത്യേക ക്രിസ്പ് ഇറക്കി ടെസ്‌കോ സൂപ്പർമാർക്കറ്റ്; അധിക്ഷേപത്തിനെതിരെ ജനവികാരം ഉണർന്നപ്പോൾ പിൻവലിച്ച് തടിതപ്പി

ലണ്ടൻ: റമദാൻ മാസത്തിൽ ബേക്കൺ ഫ്‌ളേവറിൽ ക്രിസ്പ് ഇറക്കി ടെസ്‌കോ വെട്ടിലായി. റമദാൻ സ്‌പെഷൽ എന്ന ലേബലിനിടെയാണ് പ്രിംഗിൾസിന്റെ ഈ പ്രത്യേക പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. ലണ്ടനിലെ ലിവർപൂൾ സ്ട്രീറ്റിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലെ ഈ ക്രിസ്പിനെതിരെ ജനവികാരം ഉണർന്നതോടെ ഉത്പന്നം പെട്ടെന്നുതന്നെ പിൻവലിച്ചു.

പന്നിയിറച്ചി അടങ്ങിയിട്ടില്ലാത്ത ക്രിസ്പാണ് പ്രിംഗിൾസ്. എന്നാൽ, സ്‌മോക്കി ബേക്കൺ എന്ന ലേബലിൽ പുറത്തിറങ്ങിയ ഫ്‌ളേവറുകൾ ചേർത്ത പ്രിംഗിൾസ് പാക്കറ്റുകൾ റമദാൻ സ്‌പെഷലായി വിൽക്കാൻവച്ചതാണ് പ്രശ്‌നമായത്. ഈ പാക്കറ്റുകൾ റമദാൻ സ്‌പെഷലായി വിൽക്കുന്നത് മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന പ്രചാരണം ശക്തമായി.

വിശ്വാസികൾ നോമ്പ് നോക്കുന്ന സമയത്ത് ഇത്തരം ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നത് ശരിയല്ലെന്ന് കാണിച്ച് വലിയൊരു വിഭാഗം രംഗത്തെത്തി. ഇതോടെയാണ് റമദാൻ സ്‌പെഷൽ വസ്തുക്കൾ വിൽക്കുന്ന ഭാഗത്തുനിന്ന് ബേക്കൺ ഫ്‌ളേവറിലുള്ള പ്രിംഗിൾസ് നീക്കം ചെയ്യാൻ ടെസ്‌കോ തയ്യാറായത്.

റമദാൻ മാസത്തിൽ പന്നിയിറച്ചി കലർന്ന ഭക്ഷണങ്ങൾ ഇത്തരത്തിൽ വിൽക്കുന്നത് നീതിയല്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. പ്രിംഗിൾസ് ഈ ലേബലിൽ വിൽക്കാനുള്ള ആശയം കമ്പനിയുടേതായിരുന്നെങ്കിലും അത് റമദാൻ സ്‌പെഷലായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. മറ്റ് പ്രിംഗിൾസ് ക്രിസ്പുകൾ വിൽക്കുന്നിടത്തുതന്നെയാണ് ഇതും വിൽക്കാൻ വെയ്‌ക്കേണ്ടിയിരുന്നതെന്നും അവർ സൂചിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP