Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്കു നിന്നെ വേണ്ടെന്ന് കാമുകി; ആദ്യം നീ പറഞ്ഞതിൽ സന്തോഷമെന്നും കാമുകൻ; ഒരു ഏപ്രിൽ ഫൂൾ ദുരന്തമായി മാറിയതിങ്ങനെ

എനിക്കു നിന്നെ വേണ്ടെന്ന് കാമുകി; ആദ്യം നീ പറഞ്ഞതിൽ സന്തോഷമെന്നും കാമുകൻ; ഒരു ഏപ്രിൽ ഫൂൾ ദുരന്തമായി മാറിയതിങ്ങനെ

കോട്ട്‌ലാന്റുകാരായ 17കാരി ഹെയ്‌ലി മക്‌ബെയും ഡേവിഡ് ക്ലാർക്കും കട്ട പ്രണയത്തിലാണ്. പിരിഞ്ഞിരിക്കുമ്പോൾ പോലും വാട്ട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ ഒരുമിച്ചുണ്ടാകും. ഇതിനിടെയാണ് ഏപ്രിൽ ഫൂൾ ദിനത്തിൽ ഡേവിഡിനെ ഒന്നു ഞെട്ടിക്കാൻ ഹെയ്‌ലി തീരുമാനിച്ചത്. അർദ്ധ രാത്രി വാട്‌സ്ആപിൽ ചാറ്റു ചെയ്യുന്നതിനിടെ തനിക്കു നിന്നെ വേണ്ടെന്ന് കാമുകനോട് ഹെയ്‌ലി പറഞ്ഞു. തേൻ വർത്തമാനങ്ങൾ പറഞ്ഞ് കാമുകൻ പിന്നാലെ കൂടുമെന്നാണ് ഹെയ്‌ലി കരുതിയത്. എന്നാൽ മറുപടി കണ്ട് ഹെയ്‌ലിയാണ് ഞെട്ടിയത്. നീ തന്നെ ആദ്യം പറഞ്ഞല്ലോ, ദൈവത്തിനു നന്ദി എന്നായിരുന്നു കാമുകന്റെ മറുപടി. ഇതോടെ ആകെ കൺഫ്യൂഷനായി. കാമുകൻ ശരിക്കും പിരിയാൻ നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നോ എന്നു സംശയമായി.

തന്നെ വേണ്ടെന്നു തന്നെയാണോ ഉദ്ദേശിച്ചതെന്ന കാമുകിയുടെ ചോദ്യത്തിന് അതേ വേണ്ട എന്നുതന്നെയാണെന്ന് കാമുകൻ മറുപടി പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് ഹെയ്‌ലി കരുതിയത്. ക്ലൈമാക്‌സിൽ ഗംഭീരമായ മറ്റൊരു ഞെട്ടിക്കലിലൂടെ കാമുകൻ ഒടുവിൽ ആ കാര്യം വെളിപ്പെടുത്തി. താനും ഒരു ഏപ്രിൾ ഫൂൾ കളി കളിച്ചതാണെന്ന് കാമുകൻ തുറന്നു പറഞ്ഞതോടെയാണ് കാമുകിക്ക് ശ്വാസം നേരെ വീണത്. സമാധാനമായതോടെ രസകരമായ ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് കാമുകി ട്വീറ്റ് ചെയ്തു. ഇത് 12000 പേരാണ് റീട്വീറ്റ് ചെയ്തത്. 11000 പേർ ഫേവറിറ്റ് അടിക്കുകയും ചെയ്തു.

കാമുകനെ വിഡ്ഢിയാക്കാൻ ശ്രമിച്ച് സ്വയം വിഡ്ഢിയായ ഹെയ്‌ലിക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് തെറിയും കേൾക്കേണ്ടി വന്നത് മിച്ചം. ഇവർക്കായി മറ്റൊരു തമാശകൂടി പൊട്ടിച്ചാണ് ഹെയ്‌ലി അവസാനിപ്പിച്ചത്. 'ഞാൻ ഗർഭിണിയാണെന്നു പറഞ്ഞ് അമ്മയെ പോലും പറ്റിക്കാൻ കഴിയില്ല. ഇതും തമാശയാണെന്നു പറഞ്ഞാൽ അവർ വലിയ നിരാശയിലാകും,' എന്നായിരുന്നു ഹെയ്‌ലി ഫോളോവേഴ്‌സിനോടായി പറഞ്ഞത്. 



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP