Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പസിഫിക് സമുദ്രത്തിൽ മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റൻ മലയാളിയെന്ന് സ്ഥിരീകരണം; നിരോധിത നിക്കൽ അയിര് കടത്തിയ കപ്പൽ അപകടത്തിൽ ആയതിലും ദുരൂഹത ; കപ്പലിലെ ഈർപ്പം വലിച്ചെടുക്കുന്ന നിക്കൽ അയിര് ദ്രാവകമായത് കപ്പൽ മറിച്ചെന്ന് തിയറി; ക്യാപ്റ്റൻ രാജേഷ് നായർ ഉൾപ്പടെ 11 പേർക്കായി തെരച്ചിൽ ശക്തം

പസിഫിക് സമുദ്രത്തിൽ മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റൻ മലയാളിയെന്ന് സ്ഥിരീകരണം; നിരോധിത നിക്കൽ അയിര് കടത്തിയ കപ്പൽ അപകടത്തിൽ ആയതിലും ദുരൂഹത ; കപ്പലിലെ ഈർപ്പം വലിച്ചെടുക്കുന്ന നിക്കൽ അയിര് ദ്രാവകമായത് കപ്പൽ മറിച്ചെന്ന് തിയറി; ക്യാപ്റ്റൻ രാജേഷ് നായർ ഉൾപ്പടെ 11 പേർക്കായി തെരച്ചിൽ ശക്തം

മനില: ഫിലിപ്പൈൻ തീരത്തെ പസഫിക് സമുദ്രത്തിൽ മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റൻ മലയാളി. വെള്ളിയാഴ്ച പുലർച്ചെ മുങ്ങിയ കപ്പൽ ജീവനക്കാരായ 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മലയാളിയായ രാജേഷ് നായരായിരുന്നു കപ്പലിന്റെ ക്യാപ്റ്റൻ. ഇദ്ദേഹവും കാണാതായവരിൽ ഉൾപ്പെടുന്നു. കൂടാതെ പൊള്ളാച്ചി സ്വദേശിയായ ഗിരിധറിനേയും കാണാതായതായി വിവരം ലഭിച്ചു.

കാർഗോ ആയി കൊണ്ടുപോകുമ്പോൾ ഏറെ കരുതൽവേണ്ട നിക്കൽ അയിര് അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് കപ്പൽ മുങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 26 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ചുഴലിക്കാറ്റിൽ പെട്ട് കപ്പൽ മുങ്ങിയതായാണ് ആദ്യറിപ്പോർട്ടുകൾ വന്നത്. സമുദ്രത്തിൽ രൂപപ്പെട്ട കൊടുങ്കാറ്റും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു. നിക്കൽ അയിര് ദ്രാവക രൂപത്തിലാണെങ്കിൽ കപ്പലിന്റെ ബാലൻസ് നഷ്ടമാകും. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അതേസമയം, രക്ഷപെട്ട 15 പേരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മൂന്നു കപ്പലുകളിലെ ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എമറാൾഡ് സ്റ്റാർ എന്ന കപ്പലാണു മുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി രണ്ടു പട്രോൾ ബോട്ടുകളെയും മൂന്നു വിമാനങ്ങളെയും അയച്ചിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റു മൂലം രക്ഷാപ്രവർത്തനം അതീവ ബുദ്ധിമുട്ടാണെന്ന് ജപ്പാൻ തീരസേനാ വക്താവ് അറിയിച്ചു.

കപ്പലിൽ കൊണ്ടുപോകുന്ന വസ്തുക്കളിൽ ഏറ്റവും അപകടം പിടിച്ചവയിലൊന്നാണ് ലാറ്ററൈറ്റ് നിക്കൽ അയിര്. കപ്പലുകൾക്ക് ഇൻഷ്വറൻസ് നൽകുന്ന കമ്പനികളും ചരക്കുകപ്പൽ കമ്പനികളും ഇതു സംബന്ധിച്ച് ഏറെ മുന്നറിയിപ്പുകളും നൽകാറുണ്ട്. എന്നാൽ അപകടകരമായ തോതിൽ ഈർപ്പമുള്ള ലാറ്ററൈറ്റ് നിക്കൽ അയിരുകൾ കയറ്റി അയയ്ക്കുന്നത് ഇപ്പോഴും പതിവാണ്, പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന്.

ലാറ്ററൈറ്റ് നിക്കൽ അയിരിന് കളിമണ്ണിന്റെ സ്വഭാവമുണ്ട്. ഇവ വൻതോതിൽ ഈർപ്പം വലിച്ചെടുക്കുന്നവയാണ്. ഈർപ്പം ഏറുമ്പോൾ ദ്രവസ്വഭാവത്തിലേക്ക് നിക്കൽ അയിര് മാറുന്നതാണു പ്രശ്‌നം. ഇതിനെത്തുടർന്ന് നിക്കൽ അയിര് കപ്പലിന്റെ പല ഭാഗങ്ങളിലേക്ക് ഉരുണ്ടു നീങ്ങും. വൻതോതിൽ നിക്കൽ അയിരുണ്ടെങ്കിൽ ഈ ചലനം കപ്പലിന്റെ സ്ഥിരത നഷ്ടപ്പെടുത്താൻ പോന്നതാണ്. വൈകാതെ തന്നെ കപ്പൽ കീഴ്‌മേൽ മറിയുകയും ചെയ്യും. അതാണ് 'എമെറാൾഡ് സ്റ്റാറിനും' വിനയായത്

മുങ്ങിയ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ ഔദ്യോഗിക ലിസ്റ്റ് ഇതാണ്‌

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP