1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
28
Wednesday

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ സെക്‌സ് ലീഗ് ടേബിൾ പുറത്തുവന്നു; ശരാശരി വിദ്യാർത്ഥികൾ പഠന കാലത്ത് കിടക്ക പങ്കിടുന്നത് പത്ത് സഹപാഠികളുമായി

September 29, 2014 | 10:15 AM | Permalink



സ്വന്തം ലേഖകൻ

ക്കൾ നന്നായിക്കാണാനാണ് ലോകത്തെവിടെയുമുള്ള രക്ഷിതാക്കൾ കൊതിക്കുന്നത്. അതിന് വേണ്ടി അവർ എന്ത് ത്യാഗം സഹിക്കുകയും ചെയ്യും. കിടപ്പാടം വിറ്റിട്ടാണെങ്കിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ അച്ഛനമ്മമാർ പാടുപെടുന്നതും അതു കൊണ്ട് തന്നെയാണ്. എന്നാൽ പഠിക്കാൻ പോകുന്ന സ്ഥലം മക്കൾ വഴിപിഴച്ച് പോകുന്ന സ്ഥലമായിത്തീർന്നാൽ പാവം രക്ഷിതാക്കളെന്ത് ചെയ്യും.? ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ പുറത്ത് വന്ന സെക്‌സ് ലീഗ് ടേബിൾ പുറത്ത് വന്നാൽ ഏതൊരു രക്ഷിതാവും ഞെട്ടിയില്ലെങ്കിലേ അതിശയമൊള്ളൂ.

ബ്രിട്ടനിൽ കോളേജ് വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികൾ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും വച്ച് ലൈംഗികപങ്കാളികളെ കണ്ടെത്തുകയും ലൈംഗികബന്ധങ്ങളിലേർപ്പെടുകയും ചെയ്യുന്ന പ്രവണത വർധിച്ച് വരുന്നതായാണ് ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഓരോ യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർത്ഥികൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ തോതിന്റെ അടിസ്ഥാനത്തിൽ ഒരു യൂണിവേഴ്‌സിറ്റി സെക്‌സ് ലീഗ് ചാർട്ടും സർവേയുടെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ശേഖരിച്ച ഈ വർഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയാണീ സെക്‌സ് ലീഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഓരോ കുട്ടിക്കുള്ള ലൈംഗിപങ്കാളികളുടെ എണ്ണത്തിനനുസൃതമായാണ് പ്രസ്തുത പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബ്രൈറ്റൻ, ചെസ്റ്റർ തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ മക്കളെ പഠിക്കാനയച്ചാൽ അവർ എപ്പോൾ പിഴച്ച് പോയെന്ന് ചോദിക്കുകയേ വേണ്ടൂ.. എന്നാൽ കുട്ടികൾ നല്ല രീതിയിൽ പഠിക്കാനാഗ്രഹിക്കുന്നവർ ബാത്തിലെ യൂണിവേഴ്‌സിറ്റിയിൽ അയച്ചാൽ നന്നായിരിക്കുമെന്നാണ് സർവേ മുന്നറിയിപ്പ് നൽകുന്നത്.

സെക്‌സ് ലീഗ് പട്ടികയനുസരിച്ച് ഓരോ കുട്ടിക്കുള്ള ലൈംഗിപങ്കാളികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ബ്രൈറ്റനാണ്. ഇവിടെ 10.59 ലൈംഗികപങ്കാളികളാണ് ഓരോ കുട്ടിക്കുമുള്ളത്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ വെറും 20ാം സ്ഥാനമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റിയാണ് ഈ വർഷം ഒന്നാംസ്ഥാനത്തെത്തിയതെന്നതാ
ണ് ദുഖകരമായ സത്യം. ഇക്കാര്യത്തിൽ യൂണിവേഴ്‌സിറ്റി ഓഫ് ചെസ്റ്ററും ലിവർപൂൾ ഹോപ്പ് യൂണിവേഴ്‌സിറ്റിയും തൊട്ട് പുറകിലാണുള്ളത്. ഇവിടങ്ങളിലെ ഓരോ കുട്ടിക്കും യഥാക്രമം 9.94 ഉം 9.57ഉം ലൈംഗിക പങ്കാളികളാണുള്ളത്. ഈ ലിസ്റ്റ് പ്രകാരം ഏറ്റവും നല്ല കുട്ടികൾ പഠിക്കുന്നത് ബാത്ത് സ്പാ യൂണിവേഴ്‌സിറ്റിയിലാണ്. ഇവിടെ ഓരോ കുട്ടിക്കും 2.57 ലൈംഗികപങ്കാളികൾ മാത്രമേയുള്ളൂ..!!. തമ്മിൽ ഭേദം തൊമ്മൻ അല്ലാതെന്ത് പറയാൻ...!!. യുകെയിലെ നൂറോളം യൂണിവേഴ്‌സിറ്റികളിലെ 6,650 കുട്ടികളെ ഓൺലൈനിലൂടെ ഇന്റർവ്യൂ ചെയ്തിട്ടാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

സർവേയിലൂടെ വിദ്യാർത്ഥികളുടെ സെക്‌സുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ കൂടി വെളിപ്പെട്ടിട്ടുണ്ട്. അതായത് പൊതുസ്ഥലങ്ങളിൽ കിടന്ന് സെക്‌സ് ചെയ്യുന്നുണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത 29 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ജീവിതപങ്കാളിയെ യൂണിവേഴ്‌സിറ്റിയിൽ നിന്നും കണ്ടെത്തുന്നുണ്ടെന്നാണ് 39 ശതമാനം പേരും പറയുന്നത്. മിക്ക വിദ്യാർത്ഥിനികളുടെയും കന്യകാത്വം വളരെ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെടുന്നുണ്ടെന്നാണ് സർവേയിലൂടെ വ്യക്തമായിരിക്കുന്നത്. 42 ശതമാനം പേരുടെയും കന്യകാത്വം 16 വയസ്സിന് മുമ്പ് തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. 23 ശതമാനം പേരുടെയും 15 വയസ്സിന് താഴെ തന്നെ കൈമോശം വന്നിരിക്കുന്നു.

സെക്‌സിലേർപ്പെടുമ്പോൾ 19 ശതമാനം വിദ്യാർത്ഥികൾക്കും ആശങ്കകളൊന്നുമില്ല. സെക്‌സിലേർപ്പെടുമ്പോൾ തങ്ങൾ എങ്ങിനെയിരിക്കുമെന്നോർത്ത് 58 ശതമാനം പെൺകുട്ടികളും ടെൻഷനടിക്കുമ്പോൾ 24 ശതമാനം ആൺകുട്ടികൾക്കേ ഇക്കാര്യത്തിൽ വ്യാകുലതയുള്ളൂ. എന്നാൽ തങ്ങളുടെ ലൈംഗികപ്രകടനത്തിൽ 68 ശതമാനം ആൺപിള്ളേരും ടെൻഷനടിക്കാറുണ്ടത്രെ. എന്നാൽ ലൈംഗിക പ്രകടനത്തെക്കുറിച്ച് 57 ശതമാനം വിദ്യാർത്ഥിനികളെ വേപഥു കൊള്ളൂന്നുള്ളൂവെന്നും സ്‌ററുഡന്റ്‌സ് ബിൻസ് സർവേ വെളിപ്പെടുത്തുന്നു.

പഠനത്തിനിടെ സെക്‌സിലേർപ്പെടുന്ന 31 ശതമാനം പെൺകുട്ടികളും ഗർഭിണിയാകുമോയെന്ന് പരിഭ്രമിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ 15 ശതമാനം ആൺകുട്ടികൾക്കേ ആശങ്കയുള്ളൂ. 51 ശതമാനം പെൺകുട്ടികളും 61 ശതമാനം ആൺകുട്ടികളും സുരക്ഷിതമല്ലാത്ത രീതിയിലാണത്രെ ലൈംഗികബന്ധത്തിലേർപ്പെടുന്നത്. ലൈംഗികബന്ധത്തിലേർപ്പെടാൻ ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ മുൻകൂട്ടി തയ്യാറെടുക്കുന്നുണ്ട്. അതായത് അവർ കോണ്ടം പോലുള്ള മുൻകരുതലുകൾ സംഘടിപ്പിക്കാൻ ശ്രദ്ധാലുക്കളാണ്. 30 ശതമാനം പെൺകുട്ടികൾ മോണിങ് ആഫ്റ്റർ പിൽസുകൾ കഴിക്കുന്നുണ്ട്.

പലർക്കും ലൈഗികബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ പശ്ചാത്താപമുണ്ട്. 57 ശതമാനം പെൺകുട്ടികൾക്ക് ഇക്കാര്യത്തിൽ പശ്ചാത്താപമുള്ളപ്പോൾ 47 ശതമാനം ആൺകുട്ടികൾക്കേ ഇക്കാര്യത്തിൽ പശ്ചാത്താപമുള്ളൂ. 28 ശതമാനം പെൺകുട്ടികൾ തങ്ങളുടെ പാർട്ട്ണറെ ചതിക്കുമ്പോൾ ആൺകുട്ടികളിൽ 27 ശതമാനം പേർ മാത്രമെ ചതിയന്മാരായൂള്ളൂവെന്നും സർവേ കണ്ടെത്തിയിരിക്കുന്നു.

സെക്‌സ് ലീഗ് പട്ടികയിൽ ചില യൂണിവേഴ്‌സിറ്റിക്കൾക്കുള്ള സ്ഥാനം ചുവടെ കൊടുക്കുന്നു

1. യൂണിവേഴ്‌സിറ്റി ഓഫ് ബ്രൈറ്റൻ 10.59
2. യൂണിവേഴ്‌സിറ്റി ഓഫ് ചെസ്റ്റർ 9.94
3. ലിവർപൂൾ ഹോപ്പ് യൂണിവേഴ്‌സിറ്റി 9.57
4. സൗത്താംപ്ടൺ സോളന്റ് യൂണിവേഴ്‌സിറ്റി 8.63
5. ക്യൂൻ മേരി, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ 7.93
6. യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സ് 7.61
7. ഓക്‌സ്‌ഫോർഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റി 7.42
8. എഡിൻബർഗ് നാപ്പിയർ യൂണിവേഴ്‌സിറ്റി 7.35
9. യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ലങ്കാഷെയർ 7.03
10. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്‌റ്റോൾ 7.03
11. യൂണിവേഴ്‌സിറ്റി ഓഫ് ഡൻഡീ 6.74
12. നോട്ടിങ്ഹാം ട്രന്റ് യൂണിവേഴ്‌സിറ്റി 6.69
13. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി 6.65
14. സ്വാൻസീ യൂണിവേഴ്‌സിറ്റി 6.55
15. യൂണിവേഴ്‌സിറ്റി ഓഫ് സ്ട്രാറ്റ്‌ക്ലൈഡ് 6.46
16. ഷെൽഫീൽഡ് ഹല്ലാം യൂണിവേഴ്‌സിറ്റി 6.38
17. റോയ്ഹാംപ്റ്റൺ യൂണിവേഴ്‌സിറ്റി 6.3

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വനിതാ കൂട്ടായ്മയിൽ അംഗമായ രമ്യ നമ്പീശൻ ശക്തമായ നിലപാടെടുക്കും; കൂട്ടായ്മയെ പിന്തുണച്ച പൃഥ്വിരാജ് എന്തു പറയും എന്നറിയാനും ആകാംക്ഷ; നിർണായകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടുകൾ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളടക്കം ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടിവ് ഇന്ന് ചേരും; ദിലീപും പങ്കെടുക്കും
ദിലീപിനെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു; ആലുവ പൊലീസ് ക്ലബ്ബിലെത്തി താരവും നാദിർഷയും മൊഴി നൽകുന്നു; നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിയും; ജനപ്രിയനായകനെ മൊഴിയിൽ വിവാദ കേസിന്റെ ക്ലൈമാക്‌സ് ആകുമോ എന്നറിയാൻ കാത്ത് കേരളം; ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്ന് ദിലീപ്
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
ഭയങ്കര അടുപ്പത്തിലായിരുന്നു അവർ; ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു; അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്; അതാണ് അപകടത്തിനു വഴിവച്ചത്; എല്ലാം എന്നോട് പറഞ്ഞത് ലാലും; തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്; സിനിമാ ലോകത്ത് പ്രതിസന്ധി രൂക്ഷം
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു