Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൂത്തുക്കുടി പൊലീസ് വെടിവെപ്പ് പ്രതിഷേധമിരമ്പിയത് ലണ്ടനിൽ; വേദാന്തയ്‌ക്കെതിരെ ബ്രിട്ടനിൽ പ്രതിപക്ഷം രംഗത്ത് എത്തി; ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നു വേദാന്തയെ ഒഴിവാക്കണമെന്നും ലേബർ പാർട്ടിയുടെ ആവശ്യം

തൂത്തുക്കുടി പൊലീസ് വെടിവെപ്പ് പ്രതിഷേധമിരമ്പിയത് ലണ്ടനിൽ; വേദാന്തയ്‌ക്കെതിരെ ബ്രിട്ടനിൽ പ്രതിപക്ഷം രംഗത്ത് എത്തി; ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നു വേദാന്തയെ ഒഴിവാക്കണമെന്നും ലേബർ പാർട്ടിയുടെ ആവശ്യം

ലണ്ടൻ: തമിഴ് നാട്ടിൽ തൂത്തുക്കൂടിയിലെ വെടിവെപ്പിൽ പ്രതിഷേധമിരമ്പിയത് അങ്ങ് ലണ്ടനിൽ. അതും വെടിവെപ്പിന് അടിസ്ഥാന കാരണമായ വേദാന്തയ്‌ക്കെതിരെ. ബ്രിട്ടനിലെ പ്രതിപക്ഷമാണ് ഇവർക്കെതിരെ രംഗത്ത് എത്തിയത്. ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നു വേദാന്തയെ ഒഴിവാക്കണമെന്നു ലേബർ പാർട്ടി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പിൽ 13 പ്രക്ഷോഭകർ കൊല്ലപ്പെടാനിടയാക്കിയ സംഭവം ലോകത്തെമ്പാടും തമിഴ് നാട് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് ലണ്ടനിലും പ്രതിഷേധം ഇരമ്പിയത്.

ഇന്ത്യയിലും സാംബിയയിലും ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യാവകാശങ്ങളും പരിസ്ഥിതി നിയമങ്ങളും ലംഘിച്ചു പ്രവർത്തിക്കുന്ന വേദാന്തയുടെ 'മാന്യതയുടെ പുറങ്കുപ്പായം' കീറിയെറിയാൻ അവരെ ഉടൻ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നു പാർട്ടിയുടെ മുതിർന്ന എംപിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

തൂത്തുക്കുടിയിൽ വേദാന്തയുടെ സ്റ്റെർലൈറ്റ് ചെമ്പ് സംസ്‌കരണ ശാലയ്‌ക്കെതിരെ സമരം ചെയ്തവരെ വെടിവച്ചുകൊന്നതു ഞെട്ടിക്കുന്ന സംഭവമാണ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുൻപിൽ തമിഴ് സംഘടനകളുടെ സഹകരണത്തോടെ വൻ പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ വേദാന്തയെ ലിസ്റ്റ് ചെയ്തതിനെതിരെ 15 വർഷമായി തങ്ങൾ ബ്രിട്ടിഷ് സർക്കാരിനു മുന്നറിയിപ്പു നൽകിവരികയാണെന്നു തമിഴ് സംഘടനകൾക്കു വേണ്ടി സമരേന്ദ്രദാസ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP