Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടിക്കറ്റ് ചോദിച്ച എക്സാമിനറോട് തട്ടിക്കയറിയ ഇന്ത്യൻ വംശജ കുറ്റക്കാരി; ശിക്ഷ ലഭിച്ചത് സീസൻ ടിക്കറ്റ് ഉണ്ടായിട്ടും കാണിക്കാതിരുന്നതിന്

ടിക്കറ്റ് ചോദിച്ച എക്സാമിനറോട് തട്ടിക്കയറിയ ഇന്ത്യൻ വംശജ കുറ്റക്കാരി; ശിക്ഷ ലഭിച്ചത് സീസൻ ടിക്കറ്റ് ഉണ്ടായിട്ടും കാണിക്കാതിരുന്നതിന്

ട്രെയിനിൽ കയറുന്നതിന് മുമ്പുള്ള ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ച സെക്യൂരിറ്റി ഗാർഡിനെ തല്ലിയ കേസിൽ വിചാണ നേരിടുന്നു ബ്രിട്ടനിലെ ഇന്ത്യൻ വംശജയായ 25കാരി രജ്വീർ സാധു കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച വിധിയുണ്ടായിരിക്കുന്നത്.കോമൺ അസാൾട്ട് എന്ന ഗണത്തിൽ പെടുത്തിയാണ് ഇവരെ കുറ്റക്കാരിയാക്കി വിധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് 1500 പൗണ്ട് പിഴയടക്കാനും ഉത്തരവായിട്ടുണ്ട്.സീസൻ ടിക്കറ്റ് കൈയിലുണ്ടായിട്ടും അത് കാണിക്കാതെ പരിശോധകനോട് തട്ടിക്കയറുകയും വീണ്ടും ചോദിച്ചതിന് വംശീയപരമായി അധിക്ഷേപിക്കുകയും തല്ലുകയും ചെയ്തുവെന്നതാണ് കുറ്റം. റീഡിങ് ക്രൗൺ കോർട്ടിലാണ് ഇത് സംബന്ധിച്ച വിചാരണ നടന്നത്.

സ്ലഫ് റെയിൽവേ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് സാധു തന്റെ വീട്ടിലേക്ക് ട്രെയിൻ കയറിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. തന്നെ വീണ്ടും അടിക്കാനായി സാധു കൈയുയർത്തിയപ്പോൾ ബ്രാൻഡർ അവരുടെ കൈ മുറുകെ പിടിച്ച് വയ്ക്കുകയായിരുന്നു.എന്നാൽ താൻ സെക്യൂരിറ്റിഗാർഡിനെ മർദിച്ചുവെന്ന ആരോപണം സാധു നിഷേധിച്ചിരിക്കുകയാണ്. സ്വയം പ്രതിരോധിക്കാൻ വേണ്ടിയുള്ള നീക്കം മാത്രമേ താൻ നടത്തിയിട്ടുള്ളുവെന്നാണ് അവർ ജൂറിയോട് വ്യക്തമാക്കിയിരിക്കുന്നത്.

പ്രസ്തുത സ്റ്റേഷനിലെരണ്ട് പ്ലാറ്റ്ഫോമുകൾക്കിടയിലെ പാലത്തിൽ ഒരു ടിക്കറ്റ് ബ്ലോക്കുണ്ട്. ഇവിടെ വച്ച് ഓരോ യാത്രക്കാരനെയും തടഞ്ഞ് വച്ച് ടിക്കറ്റ് ചോദിച്ചിരുന്നു. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ വർക്കർമാരും ജി4എസ് സ്റ്റാഫുമാണ് ഇവിടെ സംഭവം നടക്കുമ്പോൾ ഡ്യൂട്ടിക്കുണ്ടായിരുന്നത്. തെയിംസ് വാലി സ്റ്റേഷനിൽ തിരക്കുള്ള വൈകുന്നേര സമയമായതിനാൽ കുറെയധികം യാത്രക്കാർ അതിലൂടെ കടന്ന് പോകുന്നുമുണ്ടായിരുന്നു. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സാധു സാധ്യമല്ലെന്ന മറുപടിയാണ് നൽകിയതെന്നാണ് പ്രോസിക്യൂട്ടറായ റോക്സാനെ എയിസ്തോർപ് കോടതിയിൽ ബോധിപ്പിച്ചത്.തുടർന്ന് ഉദ്യോഗസ്ഥന്മാർ അവരെക്കൊണ്ട് നിർബന്ധിച്ച് ടിക്കറ്റ് കാണിക്കാൻ ശ്രമം നടത്തുകയായിരുന്നു. പരിശോധനയ്ക്ക് നിന്ന് കൊടുക്കാതെ കടന്ന് പോകാൻ ശ്രമിച്ച സാധുവിനെ ബ്രാൻഡൻ തോംസൻ തടഞ്ഞ് നിർത്താൻ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.തുടർന്ന് ഇവർ ഇതിനെ മറികടന്ന് പോകാൻ ശ്രമിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. വീണ്ടും തടയാൻ ശ്രമിച്ചപ്പോൾ സാധും സെക്യൂരിറ്റി ഗാർഡിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

താൻ സാധുവിനോട് വളരെ സൗമ്യമായ ശബ്ദത്തിൽ പ്രഫഷണൽ മാർഗത്തിൽ കൂടി മാത്രമേ സംസാരിച്ചിരുന്നുള്ളുവെന്നാണ് തോംസൻ പറയുന്നത്. നിയമാനുസരണം നിങ്ങൾ ടിക്കറ്റ് കാണിക്കണമെന്ന് മാത്രമേ താൻ ആവശ്യപ്പെട്ടിട്ടുള്ളൂവൈന്നും അയാൾ പറയുന്നു. എന്നാൽ സാധു വളരെ ആക്രമസ്വഭാവമാണ് പ്രകടിപ്പിച്ചിരുന്നതെന്നും അവർ എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് തനിക്കറിയില്ലെന്നും തോംസൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ താൻ വംശീയമായ അധിക്ഷേപം ചൊരിയുന്ന വാചകങ്ങളൊന്നും പ്രയോഗിച്ചിട്ടില്ലെന്നാണ് സാധു കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിന്റെ വിചാരയ്ക്കിടെ ഒരു വേള യുവതിയെ കേസിൽ മനഃപൂർവം കുടുക്കിയതാണോ എന്ന സംശയം വരെ ഉയർന്ന് വന്നിരുന്നു. എന്നാൽ അവസാനം തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജി ഇവർ കുറ്റക്കാരിയെന്ന് വിധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP