Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യം ഉപദേശിക്കുക; പിന്നെ കിടക്ക ബഹിഷ്‌കരിക്കുക;അത് കഴിഞ്ഞ് ടൂത്ത്പിക്കോ തൂവാലയോ ഉപയോഗിച്ച് തല്ലുക; ഭാര്യമാരെ മര്യാദ പഠിപ്പിക്കേണ്ടത് ഇങ്ങനെ..!!

ആദ്യം ഉപദേശിക്കുക; പിന്നെ കിടക്ക ബഹിഷ്‌കരിക്കുക;അത് കഴിഞ്ഞ് ടൂത്ത്പിക്കോ തൂവാലയോ ഉപയോഗിച്ച് തല്ലുക; ഭാര്യമാരെ മര്യാദ പഠിപ്പിക്കേണ്ടത് ഇങ്ങനെ..!!

ഭാര്യമാരെ മുസ്ലീങ്ങൾ എങ്ങനെയാണ് മര്യാദ പഠിപ്പിക്കേണ്ടതെന്ന വിചിത്രമായ പാഠങ്ങളും നിർദ്ദേശങ്ങളുമായി സൗദിയിലെ ഫാമിലി തെറാപ്പിസ്റ്റായ ഖാലിദ് അൽസഖാബി ഒരു വീഡിയോയിലൂടെ രംഗത്തെത്തി. ഇതനുസരിച്ച് ആദ്യം ഭാര്യമാരെ ഉപദേശിക്കാനും പിന്നെ കിടക്ക ബഹിഷ്‌കരിക്കാനും അതും ഫലിക്കാഞ്ഞാൽ ടൂത്ത്പിക്കോ തൂവാലയോ ഉപയോഗിച്ച് തല്ലാനുമാണ് അദ്ദേഹം ഉപദേശിച്ചിരിക്കുന്നത്. ഈ മാർഗങ്ങളാണ് ഭാര്യമാരെ മര്യാദ പഠിപ്പിക്കാനുള്ള ശരിയായ മുസ്ലിം വഴികളെന്നാണ് ഈ വർഷം ആദ്യം റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.ഭാര്യമാർ പ്രശ്‌നക്കാരാണെന്നും നിരവധി പേർ ഭർത്താക്കന്മാർക്ക് തുല്യമായി ജീവിക്കാൻ ആവശ്യപ്പെടുന്നവരാണെന്നും അത് ഭീകരമായ പ്രശ്‌നമാണെന്നുമാണ് അദ്ദേഹം പറയുന്നത്.

മരങ്ങൾ നിറഞ്ഞ അറിയപ്പെടാത്ത ഒരു പ്രദേശത്തിരുന്നാണ് അദ്ദേഹം ഈ വിചിത്രമായ ഉപദേശങ്ങൾ മുസ്ലീങ്ങൾക്ക് നൽകിയിരിക്കുന്നത്. പുരുഷന്മാർ ഭാര്യമാരെ അച്ചടക്കം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഇതിലൂടെ വിശദീകരിക്കുന്നുണ്ട്. ഇത് തികച്ചും ഇസ്ലാമികമായ വഴികളിലൂടെ എങ്ങനെ സാധിക്കാമെന്നും ഈ വീഡിയോ വിശദമാക്കുന്നു. ഇതിനോട് പലരും വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും ഏറെ അപകടങ്ങൾ നിറഞ്ഞതുമാണെന്ന് തനിക്കറിയാമെന്നും എന്നാൽ അല്ലാഹുവിന്റെ ഹിതത്തോടെ ഇത് തങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം അനുയായികളെ ഉപദേശിക്കുന്നു.അനുസരിക്കാത്ത ഭാര്യമാരെ അച്ചടക്കം പഠിപ്പിക്കുന്നതിനെ കുറിച്ച് ഭർത്താക്കന്മാർക്ക് അറിവില്ലാത്ത ്അവസരങ്ങളിലാണ് ഈ പ്രശ്‌നം ഉയർന്ന് വരുന്നതെന്നും അദ്ദേഹം പറയുന്നു.ചില ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കാതിരിക്കുമെന്നും അവരോട് തെറ്റാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങൾ വേണ്ടവിധം പ്രവർത്തിക്കാത്തതിനാലാണ് ഭാര്യമാർ ഇങ്ങനെ ചെയ്യുന്നതെന്ന് ഭർത്താക്കന്മാർ ആ അവസരത്തിൽ ചിന്തിക്കുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമാണീ മാർഗങ്ങളെന്നും സഖാബി പറയുന്നു.

ആദ്യപടിയായി അല്ലാഹുവിന്റെ ഇംഗിതമനുസരിച്ച് ഭർത്താക്കന്മാരുടെ അവകാശങ്ങളും അവളുടെ കടമകളും ഓർമിപ്പിക്കുകയാണ് ചെയ്യേണ്ടത്.തുടർന്ന് കിടക്ക ബഹിഷ്‌കരിക്കുകയെന്ന രണ്ടാമത്തെ സ്റ്റെപ്പ് പ്രയോഗിക്കാം. ഇതിനായി ഭർത്താക്കന്മാർ ഒരു കിടക്കയിൽ കിടന്ന് കൊണ്ട് അവളോട് പുറം തിരിഞ്ഞ് കിടക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വെവ്വേറെ മുറികളിൽ കിടക്കുകയോ തറയിൽ കിടക്കുകയോ അല്ല ചെയ്യേണ്ടതെന്നും പുരോഹിതൻ നിർദ്ദേശിക്കുന്നു. ഇതാണ് സ്ത്രീയെ അച്ചടക്കം പഠിപ്പിക്കാനുള്ള ഏറ്റവും കഠിനമായ മാർഗമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ അവസാനത്തെ പടിയായുള്ള ദേഹോപദ്രവം ദേഷ്യം പിടിച്ച് നിർവഹിക്കേണ്ട പ്രവർത്തിയല്ലെന്നും സഖാബി പറയുന്നു. ഈ ഘട്ടത്തിൽ അച്ചടക്കത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സ്ത്രീയെ മനസിലാക്കിക്കേണ്ടതുണ്ട്. എന്നാൽ സ്ത്രീയെ പലരും ചെയ്യുന്നത് പോലെ കടുത്ത വസ്തുക്കൾ എടുത്ത് അടിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. മറിച്ച് ടൂത്ത് പിക്കോ തൂവാലയോ പോലുള്ള വസ്തുക്കളുപയോഗിച്ചാണ് അടിക്കേണ്ടത്.താൻ ഭർത്താവിനോട് പെരുമാറുന്നത് തെറ്റായ രീതിയിലാണെന്ന് സ്ത്രീയെ ബോധ്യപ്പെടുത്തുക മാത്രമാണീ ശിക്ഷയുടെ ലക്ഷ്യം.

ഭർത്താക്കന്മാരോട് ഭാര്യമാർ തുല്യത ആഗ്രഹിക്കുന്നതാണ് അവരെ അടിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാകേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. എന്നാൽ ചില ഭാര്യമാർ ഇത്തരം സന്ദർഭങ്ങളിൽ ഭർത്താക്കന്മാരോട് തങ്ങളെ അടിക്കാൻ പ്രകോപനം ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ വീഡിയോ ഈ ആഴ്ചയിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വാഷിങ്ടൺ ഡിസി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണീ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP