Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ സന്ദർശിച്ച് മടങ്ങുന്ന നാലിൽ മൂന്ന് പേർക്കും ഗുരുതര രോഗം ബാധിക്കുമോ..? ഇന്ത്യൻ ടൂറിസം ഇന്റസ്ട്രിയെ തകർക്കാൻ വ്യാപകമായ പ്രചാരണവുമായി ബ്രിട്ടൻ

ഇന്ത്യ സന്ദർശിച്ച് മടങ്ങുന്ന നാലിൽ മൂന്ന് പേർക്കും ഗുരുതര രോഗം ബാധിക്കുമോ..? ഇന്ത്യൻ ടൂറിസം ഇന്റസ്ട്രിയെ തകർക്കാൻ വ്യാപകമായ പ്രചാരണവുമായി ബ്രിട്ടൻ

ന്ത്യയുടെ അനുദിനം വളരുന്ന ടൂറിസം വ്യവസായത്തെ തകർക്കാൻ വ്യാപകമായ പ്രചാരണവുമായി ബ്രിട്ടൻ രംഗത്തെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ സന്ദർശിച്ച് മടങ്ങുന്ന നാലിൽ മൂന്ന് ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്കും ഗുരുതരമായ രോഗം ബാധിക്കുമെന്നാണ് ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് അധികൃതർ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം സന്ദർശിച്ച് മടങ്ങുന്ന തങ്ങളുടെ പൗരന്മാർക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അപകടകാരികളായ ഇ കോളി അടക്കമുള്ള ബാക്ടീരിയകൾ ബാധിക്കുമെന്നാണ് ബ്രിട്ടൻ താക്കീത് നൽകിയിരിക്കുന്നത്. ഒരു പഠനത്തിൽ ഇക്കാര്യം കണ്ടെത്തിയെന്നാണ് ഇവിടുത്തെ അധികൃതർ അവകാശപ്പെടുന്നത്. ആന്റിമൈക്രോബിയൽ ഏജന്റ്സ് ആൻഡ് കീമോതെറാപ്പി ജേണലിലാണ് ഇത് സംബന്ധിച്ച ഫലങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

സ്വിറ്റ്സർലണ്ടിനെ പോലുള്ള രാജ്യങ്ങളിൽ ശരാശരി 18 ദിവസങ്ങൾ താമസിച്ച് തിരിച്ച് വന്നാൽ ബ്രിട്ടീഷുകാരിൽ 11 ശതമാനം പേർക്ക് ഇതുപോലുള്ള രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇന്ത്യയിൽ യാത്ര കഴിഞ്ഞെത്തുന്ന 39 ശതമാനത്തിനും രോഗബാധയുണ്ടാകുന്നുണ്ടെന്നുമാണ് ഈ പഠനം മുന്നറിയിപ്പേകുന്നത്.ജീവന് ഭീഷണിയായി വർത്തിക്കുന്ന ഇത്തരം ബാക്ടീരിയകൾ ഇന്ത്യയിലെ പരിസ്ഥിതിയിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ആണ് ശരീരത്തിലെത്തുന്നതെന്നും കെമിക്കൽ വിശകലനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്കുള്ള സഞ്ചാരത്തെ തുടർന്ന് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയ ബാധിക്കുന്ന പ്രതിഭാസം നിലനിൽക്കുന്നുണ്ടെന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയ ഡോ. ആൻഡ്രിയ എൻഡിമിയാനി ചൂണ്ടിക്കാട്ടുന്നത്.

ഈ ഭീഷണി ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാൻ വേണ്ടി തയ്യാറെടുക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സ്വിറ്റ്സർലണ്ടിനെ പോലെ ഇത്തരം അപകടകാരികളായ ബാക്ടീരിയകൾ കുറവുള്ള രാജ്യങ്ങളിൽ നിന്ന് പോലും ഇതെങ്ങനെ ബാധിക്കുന്നുവെന്നത് അതീവ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറയുന്നു.വിവിധ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ വ്യാപനം ലോകമാകമാനുുള്ള ഹെൽത്ത് കെയർ സിസ്റ്റത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന പ്രശ്നമായിത്തീർന്നിരിക്കുന്നുവെന്നും പ്രസ്തുത പഠനം മുന്നറിയിപ്പേകുന്നു.സാധാരണ ആന്റി ബയോട്ടിക്കുകൾ ഫലപ്രദമാകാത്തതിനെ തുടർന്ന് ഇത്തരം അണുബാധയാൽ വർഷം തോറും ഏഴ് ലക്ഷത്തോളം പേർ മരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിനുള്ള അവസാന വഴിയെന്ന നിലയിൽ നൽകുന്ന മരുന്നാണ് കോളിസ്റ്റിൻ. എന്നാൽ ഇവയെ കൂടി പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയബാധകൾ ഉണ്ടാകുന്നുവെന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

നവംബറിൽ ചൈനയിൽ ഒരു പ്രത്യേക വർഗം ഇ കോളി ബാക്ടീരിയയെ തിരിച്ചറിഞ്ഞിരുന്നു. മനുഷ്യൽ, മനുഷ്യർ ഭക്ഷിക്കുന്ന മൃഗങ്ങൾ, കോഴികൾ തുടങ്ങിയവയിൽ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇതിന് കോളിസ്റ്റിനെ പ്രതിരോധിക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. 11ശതമാനം യാത്രക്കാരുടെയും മലത്തിൽ കോളിസ്റ്റിനെ പ്രതിരോധിക്കുന്ന ഇ കോളി ബാക്ടീരിയ വർഗത്തെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡോ. ആൻഡ്രിയ എൻഡിമിയാനി വെളിപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ പുതിയ പ്ലാസ്മിഡ്- മീഡിയേറ്റഡ് എംസിആർ-1 ഇനത്തിൽ പെട്ട അണുക്കളും ഉൾപ്പെടുന്നു. വിവിധ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ തുരത്താൻ കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ യാത്രക്കാരുടെ ഉദരത്തിൽ എത്തിപ്പെടുന്ന ബാക്ടീരിയകൾ അവരെ ബാധിക്കാൻ സാധ്യതയേറെയാണെന്നും അദ്ദേഹം പറയുന്നു. എംസിആർ-1 വർഗത്തിൽ പെട്ട ബാക്ടീരിയകൾ ബാധിച്ച് അപ്രതീഷിതമായ കൂട്ടരോബാധയെ പ്രതിരോധിക്കുന്നതിനായി കൂടുതൽ സുരക്ഷാ മാർഗങ്ങൾ അവലംബിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഗവേഷകർ ശക്തമായി നിഷേധിക്കുന്നത്.

പടിഞ്ഞാറൻ യൂറോപ്പ്, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങളിലേക്ക് പോകുമ്പോൾ പലവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെയേറെയാണെന്ന് ബ്രിട്ടനിലെ ഡോക്ടർമാർ വളരെക്കാലമായി തുടർച്ചയായി മുന്നറിയിപ്പേകിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഇടങ്ങളിലെ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ടൈഫോയ്ഡ്, ടെറ്റനസ്,പോളിയോ,ഹെപ്പറ്റൈറ്റിസ് എ,കോളറ,മെനിഞ്ചൈറ്റിസ്, ഡിഫ്തീരിയ, പേവിഷബാധ, ക്ഷയം,എബോള,തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണെന്നാണ് ഇവർ മുന്നറിയിപ്പേകുന്നത്. ഇത്തരം രോഗങ്ങൾ ഇന്ത്യയിൽ നിന്നും പിടിപെടാൻ വളരെയെളുപ്പമാണെന്ന മുന്നറിയിപ്പും ഇവർ നൽകാറുണ്ട്. ഇവിടുത്തെ ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളും വൃത്തിയില്ലാത്ത രീതിയിൽ തയ്യാറാക്കുന്ന ഭക്ഷണവും രോഗഹേതുവാണെന്നും ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ പതിവായി ഉത്കണ്ഠപ്പെടുന്ന കാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP