Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ടാങ്കിലെ ഹെൻട്രിയെയും എഡ്വാർഡിനെയും ഇനി കുട്ടികൾക്ക് കാണാൻ കഴിയില്ല; കൂടുതൽ സ്വീകാര്യതയ്ക്കായി രണ്ട് കഥാപാത്രങ്ങളെ ഒഴിവാക്കി രണ്ട് സ്ത്രീ ട്രെയിനുകളെ പ്രതിഷ്ഠിച്ച് സംവിധായകൻ; ആഫ്രിക്കൻ വംശജനായ ട്രെയിനും എത്തി

തോമസ് ടാങ്കിലെ ഹെൻട്രിയെയും എഡ്വാർഡിനെയും ഇനി കുട്ടികൾക്ക് കാണാൻ കഴിയില്ല; കൂടുതൽ സ്വീകാര്യതയ്ക്കായി രണ്ട് കഥാപാത്രങ്ങളെ ഒഴിവാക്കി രണ്ട് സ്ത്രീ ട്രെയിനുകളെ പ്രതിഷ്ഠിച്ച് സംവിധായകൻ; ആഫ്രിക്കൻ വംശജനായ ട്രെയിനും എത്തി

റെയിൽവേ സീരീസ് ബുക്‌സിലെ ഫിക്ഷണൽ സ്റ്റീം ലോക്കോമോട്ടീവ് ആയ തോമസ് ടാങ്കിൽ ഇനി മുതൽ കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ ഹെൻട്രിയെയും എഡ്വാർഡിനെയും കാണാൻ സാധിക്കില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കൂടുതൽ സ്വീകാര്യതയ്ക്കായി രണ്ട് കഥാപാത്രങ്ങളെ ഒഴിവാക്കി പുതുതായി രണ്ട് സ്ത്രീ ട്രെയിനുകളെ പ്രതിഷ്ഠിച്ചിരിക്കുകയാണ് സംവിധായകൻ. ഇതിന് പുറമെ ഇതിലേക്ക് ആഫ്രിക്കൻ വംശജനായ ഒരു ട്രെയിനും എത്തിയിട്ടുണ്ട്. ടിഡ്മൗത്ത് ഷെഡിലേക്ക് ഇതിന്റെ ഭാഗമായി എത്തിയിരിക്കുന്ന രണ്ട് വനിതാ ട്രെയിനുകളാണ് നിയയും റെബേക്കയും. പുതുതായി ആഫ്രിക്കയിൽ നിന്നുമെത്തിയിരിക്കുന്നത് ഓറഞ്ച് എഞ്ചിനാണ്.

ഇപ്പോൾ നിലവിലുള്ള ഫീമെയിൽ എൻജിനായ എമിലിക്കൊപ്പമാണിവ ചേരുന്നത്. ഇതിന് പുറമെ ഇതിൽ ബോയ്‌സ് ട്രെയിനുകളായ തോമസ്, പേഴ്‌സി, ജെയിംസ് , ഗോർഡൻ എന്നിവയുമുണ്ട്. പുതിയ മാറ്റത്തിന്റെ ഭാഗമായി ഇതിലെ പരമ്പരാഗതമായ ലിവർപൂഡ്‌ലിയൻ വിവരണം വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇതിന് പുറമെ എൻജിനുകളുടെ പേരുകൾ പറഞ്ഞുള്ള റോൾകാൾ സഹിതമുള്ള തീ ട്യൂണും എടുത്ത് കളഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം തോമസ് തന്റെ സോഡാർ ദ്വീപിലെ വീട്ടിൽ നിന്നും ലോക സഞ്ചാരത്തിന് പോകുന്നുവെന്നതാണ്.

ജനകീയമായ ഈഷോയുടെ ഉടമസ്ഥർ യുഎസ് കളിപ്പാട്ട ഭീമനായ മാററെലാണ്. യുഎന്നിന്റെ വികസനലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി നിലവിൽ ഇത് യുഎന്നുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട അഞ്ച് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിൽ ഷോയുടെ സ്‌റ്റോറിലൈനിൽ മാറ്റം വരുത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, ലിംഗസമത്വം, സുസ്ഥിരമായ നഗരങ്ങളും സമൂഹങ്ങളും ഉത്തരവാദിത്വപൂർണമായ ഉപഭോഗവും ഉൽപാദനവും, ഭൂമിയിലെ ജീവിതം എന്നിവയാണാ ലക്ഷ്യങ്ങൾ.

ഷോയിൽ നിർണായകമായ മാറ്റങ്ങളും പുതുമയും കൊണ്ടു വരുന്നതിനാണീ മാറ്റങ്ങൾ വരുത്തുന്നതെന്നാണ് മറ്റെൽ പ്രതികരിച്ചിരിക്കുന്നത്. ത്വരിത ഗതിയിലുള്ള മാർക്കറ്റ് റിസർച്ച് പ്രകാരമാണ് ഈ അഴിച്ച് പണി നടത്തുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. ഇത്തരത്തിൽ മാറ്റം വരുത്തണമെന്ന് ആയിരക്കണക്കിന് മാതാപിതാക്കളും കുട്ടികളും തങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നു മറ്റെൽ വെളിപ്പെടുത്തുന്നു. ഈ ഷോ ലിംഗസമത്വത്തിന് എതിരും ലൈംഗികത സ്ഫുരിപ്പിക്കുന്നതും വംശീയത പെരുപ്പിക്കുന്നതും പരിസ്ഥിതി വിരുദ്ധവുമാണെന്ന് കുറച്ച് മുമ്പ് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇവ പരിഹരിക്കുന്നതിനായി ഇതിന്റെ ക്രിയേറ്റർമാർ സമീപവർഷങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. റവ.വിൽബർട്ട് ആഡ്രിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണീ ഷോ തയ്യാറാക്കിയിരിക്കുന്നത്. തന്റെ മകനായ ക്രിസ്റ്റഫറിനെ വിനോദിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം പറഞ്ഞ കഥകളാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP