Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജർമനിയിൽ യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ടു മരണം; 150 പേർക്കു പരിക്ക്; മരണസംഖ്യ ഉയർന്നേക്കുമെന്നു സൂചന

ജർമനിയിൽ യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ടു മരണം; 150 പേർക്കു പരിക്ക്; മരണസംഖ്യ ഉയർന്നേക്കുമെന്നു സൂചന

ബെർലിൻ: ജർമനിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 150ലേറെപ്പേർക്കു പരിക്കേറ്റു.

മ്യൂണിക്കിന് 60 കിലോമീറ്റർ അകലെയുള്ള ബാദ് ഐബ്ലിങ് സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിൻ പാളം തെറ്റി ബോഗികൾ തലകീഴായി മറിഞ്ഞു. ട്രെയിനിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളിൽ ഒന്ന് പാളത്തിൽ നിന്നും തെറിച്ച് തല കീഴായി മറിയുകയായിരുന്നു. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണു റിപ്പോർട്ട്.

രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള വനപ്രദേശത്താണ് അപകടം നടന്നത്. അടുത്തിടെ ജർമനിയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. മെറിഡിയൻ കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ട്രെയിനുകൾ ആണ് കൂട്ടിയിടിച്ചത്.

അവധിക്കാലം ആയതിനാൽ സാധാരണ അനുഭവപ്പെടുന്ന തിരക്ക് ട്രെയിനുകളിൽ ഉണ്ടായിരുന്നില്ല. ഇത് അപകടനിരക്കു കുറച്ചുവെന്ന് അധികൃതർ പറഞ്ഞു. അൻപതോളം ഹെലികോപ്റ്ററുകളും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഹെലികോപ്ടറിനെയാണ് രക്ഷാപ്രവർത്തനത്തിന് ആശ്രയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP