Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നലിംഗക്കാരിയായ യുവതിയെ പരസ്യമായി വസ്ത്രാക്ഷേപം നടത്തി തെരുവിൽ ഉപേക്ഷിച്ചു പൊലീസ്; ബ്രസീലിൽ കടുത്ത എതിർപ്പ് പടരുന്നു

ഭിന്നലിംഗക്കാരിയായ യുവതിയെ പരസ്യമായി വസ്ത്രാക്ഷേപം നടത്തി തെരുവിൽ ഉപേക്ഷിച്ചു പൊലീസ്; ബ്രസീലിൽ കടുത്ത എതിർപ്പ് പടരുന്നു

റിയോ: കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് ബ്രസീൽ. മയക്കുമരുന്ന് മാഫിയകൾ ഭരിക്കുന്ന ചേരികൾ പൊലീസും അക്രമികളുമായുള്ള ഏറ്റുമുട്ടലുകൾക്ക് കുപ്രസിദ്ധമാണ്. ഇതിനിടെ, സാധാരണക്കാരും പൊലീസിന്റെ തോക്കിനിരയാവുന്ന സംഭവങ്ങളുമുണ്ട്. അടുത്തിടെ, ഭിന്നലിംഗക്കാരിയായ യുവതിയെ തെരുവിൽ പരസ്യമായി നഗ്നയാക്കി വലിച്ചിഴയ്ക്കുകയും ഭീകരമായി മർദിക്കുകയും ചെയ്ത ബ്രസീൽ പൊലീസിനെതിരെ ജനരോഷം പടരുകയാണ്.

വെറോണിക്ക ബോളിനയെന്ന യുവതിയെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്. ഇവരുടെ മുഖം അടിച്ചുപൊളിച്ച പൊലീസ്, മറ്റ് തടവുകാർക്ക് മുന്നിൽ പരസ്യമായി നഗ്നയാക്കി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 73-കാരനായ അയൽവാസിയെ മർദിച്ചുവെന്ന കേസ്സിലാണ് ബോളിനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, ബോളിനയെ മൂന്നുവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുമ്പും ഇതുപോലെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. മുഖം തിരിച്ചറിയാൻ പോലുമാകാത്ത രീതിയിലാണ് പൊലീസ് ഇവരെ മർദിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ, തടവറയിൽ ലൈംഗിക സംതൃപ്തിക്കായി ശ്രമിച്ചുകൊണ്ടിരുന്ന ഇവരെ മറ്റു തടവുകാരാണ് മർദിച്ചതെന്ന് പൊലീസ് പറയുന്നു.

പൊലീസ് ഇടപെട്ടപ്പോൾ, ബോളിന ഒരു ഓഫീസറുടെ ചെവി കടിച്ചുമുറിച്ചെന്നും അതേത്തുടർന്നുണ്ടായ സംഘർഷത്തിലാണ് മുഖത്ത് പരിക്കേറ്റതെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ, കണ്ണുകൾക്ക് ചുറ്റുംനീരുവച്ച ബോളിനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പരന്നതോടെ, പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. ബോളിന കുറ്റക്കാരിയാണെങ്കിലും അല്ലെങ്കിലും പൊലീസിന് ഈ രീതിയിൽ പീഡിപ്പിക്കാൻ എന്തവകാശമെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP