Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തികൾ ഇല്ലാത്ത ലോകം എത്തില്ലെങ്കിലും പാസ്‌പോർട്ടുകൾ ഇല്ലാത്ത കാലം വരുമന്ന് ഉറപ്പായി; ഓസ്‌ട്രേലിയയുടെ ക്ലൗഡ് പാസ്‌പോർട്ട് പരീക്ഷണം ലോകം ഏറ്റെടുത്തേക്കും

അതിർത്തികൾ ഇല്ലാത്ത ലോകം എത്തില്ലെങ്കിലും പാസ്‌പോർട്ടുകൾ ഇല്ലാത്ത കാലം വരുമന്ന് ഉറപ്പായി; ഓസ്‌ട്രേലിയയുടെ ക്ലൗഡ് പാസ്‌പോർട്ട് പരീക്ഷണം ലോകം ഏറ്റെടുത്തേക്കും

ഓൺലൈൻ ലോകത്ത് പേപ്പർ പാസ്‌പോർട്ടുമായി ലോകം ചുറ്റാനിറങ്ങുന്നതിൽ ഒരു ചേർച്ചക്കുറവില്ലേ...? എന്നാൽ ലോകം ഇന്നും ആ രീതിയാണ് പിന്തുടരുന്നത്. എന്നാൽ പേപ്പർലെസ് പാസ്‌പോർട്ട് യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുക്കാൻ ആരും ഇതുവരെ മുന്നിട്ടിറങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. എന്നാൽ ഓസ്‌ട്രേലിയ ഈ വിപ്ലവാത്മകമായ നീക്കത്തിന് തുടക്കം കുറിച്ചെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഓസ്‌ട്രേലിയക്കാർക്ക് അവരുടെ സാമ്പ്രദായിക പാസ്‌പോർട്ടില്ലാതെ ലോകം ചുറ്റാനിറങ്ങാൻ അധികം വൈകാതെ സാധിക്കുമെന്നാണ് ഫോറിൻ മിനിസ്റ്ററായ ജൂലി ബിഷപ്പ് പറയുന്നത്.

അതിർത്തികൾ ഇല്ലാത്ത ലോകം നിരവധി പേർ താലോലിക്കുന്ന എക്കാലത്തെയും സ്വപ്‌നമാണ്. എന്നാൽ അതൊരിക്കലും യാഥാർത്ഥ്യമാകാൻ പോകുന്നില്ലെങ്കിലും പാസ്‌പോർട്ടുകൾ ഇല്ലാത്ത കാലം വരുമെന്ന് ഇതിലൂടെ ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഓസ്‌ട്രേലിയ ഇതു സംബന്ധിച്ച് നടത്തുന്ന ക്ലൗഡ് പാസ്‌പോർട്ട് പരീക്ഷണം ലോകം ഏറ്റെടുക്കാൻ സാധ്യതയേറെയാണ്.

പരമ്പരാഗത പേപ്പർ പാസ്‌പോർട്ടിന് പകരം ക്ലൗഡ് പാസ്‌പോർട്ട് യാഥാർത്ഥ്യമാക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങിയിരിക്കുന്നത്. ഈ പരീക്ഷണ പദ്ധതിക്ക് ജൂലി ബിഷപ്പ് പച്ചക്കൊടി കാണിച്ച് കഴിഞ്ഞു. പ്രസ്തുത പദ്ധതി ഒരു ഇന്നവേഷൻ എക്‌സേഞ്ച് സമ്മിറ്റിൽ വച്ച് ഡിഎഫ്എടിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കാൻബറ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ആശയം ആഗോളതലത്തിൽ നടപ്പിലാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് ജൂലി ബിഷപ്പ് പറയുന്നത്. ഇതിലൂടെ പാസ്‌പോർട്ടില്ലാത്ത യാത്ര യാഥാർത്ഥ്യമാവുകയും ചെയ്യും. പ്രസ്തുത ആശയം വിദേശകാര്യ വകുപ്പിന്റെ ഇന്നൊവേഷൻ എക്‌സേഞ്ച് പ്രൊജക്ടിന്റെ ഭാഗമായി നിരവധി നേതാക്കന്മാർക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ജൂലി വെളിപ്പെടുത്തി.

ഇത്തരത്തിൽ പാസ്‌പോർട്ടിന് പകരം ആളുകളുടെ സ്വകാര്യ വിവരങ്ങൾ ക്ലൗഡിൽ ശേഖരിക്കുന്നതിലൂടെ സുരക്ഷാപരമായ കാര്യങ്ങൾക്ക് ഭീഷണിയില്ലെന്ന് ഉറപ്പായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറയുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് നടന്ന മീറ്റിംഗിൽ ഗ്ലോബൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി ഡെവലപ്‌മെന്റ് വിത്ത് ദി വേൾഡ് ബാങ്ക് ചീഫ് ഇന്നൊവേഷൻ ഓഫീസറായ ക്രിസ് വെയ്ൻ, ഓസ്‌ട്രേലിയയിലെ ഇന്റർനാഷണൽ ഡെവലപ് മെന്റ് മിനിസ്റ്റർ സ്റ്റീവ് സിയോബോ, ഡിഎഫ്എടി സെക്രട്ടറി പീറ്റർ വർഗീസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഹോൾഡർമാരുടെ ഐഡന്റിറ്റിയും ബയോമെട്രിക് ഡാറ്റകളും ഓൺലൈനിൽ ശേഖരിച്ച് കൊണ്ടാണ് ക്ലൗഡ് പാസ്‌പോർട്ട് പ്രവർത്തിക്കുന്നതെന്നും അതിനാൽ ഇത് ഡിജിറ്റലായി പരിശോധിക്കാൻ സാധിക്കുമെന്നും അതിനാൽ പേപ്പർ പാസ്‌പോർട്ട് കൊണ്ടു നടക്കേണ്ട ആവശ്യമില്ലാതാകുകയും ചെയ്യുമെന്നാണ് കാൻബറ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പാസ്‌പോർട്ടുകൾ മോഷ്ടിക്കപ്പെടുക, നഷ്ടപ്പെടുക തുടങ്ങി ഓസ്‌ട്രേലിയക്കാർ ഇന്ന് അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങളും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.

2014നും 2015നും ഇടയിൽ 38,718 പാസ്‌പോർട്ടുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ഉണ്ടായിട്ടുണ്ടെന്നാണ് ഡിഎഫ്എടി കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ സമ്പ്രദായം നടപ്പിലാക്കാൻ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ചർച്ചകൾ നടത്തുന്നുണ്ട്. ഇന്നൊവേഷൻ എക്‌സേഞ്ച് പ്രൊജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ജൂലി ബിഷപ്പ് തന്നെയാണ്. ഓസ്‌ട്രേലിയൻ എയ്ഡ് പ്രോഗ്രാമിനെ പിന്തുണയ്ക്കാൻ വേണ്ടിയാണിത് സജ്ജമാക്കിയിരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഫോറിൻ എയ്ഡ് ബജറ്റിൽ നിന്ന് ഗവൺമെന്റ് ഇന്നൊവേഷൻ എക്‌സേഞ്ചിന് ഫണ്ട് നൽകുന്നുണ്ട്. എന്നാൽ അടുത്തിടെയുള്ള ബജറ്റുകളിൽ ഇത് വെട്ടിക്കുറച്ചിരുന്നു. 140 മില്യൺ ഡോളറിന്റെ പ്രോജക്ട് മേയിലാണ് ലോഞ്ച് ചെയ്തിരുന്നത്. അമേരിക്കൻ പബ്ലിഷറും മുൻ ന്യൂയോർക്ക് സിറ്റിമേയറായ മൈക്കൽ ബ്ലൂംസ്ബർഗിന്റെ സഹകരണത്തോടെയാണിത് നടപ്പിലാക്കുന്നത്. 2005ൽ ഇ പാസ്‌പോർട്ട് ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിയിരുന്നു. ആളുകളുടെ ഫോട്ടോ, പേര്, ജനനത്തീയതി, നാഷണാലിറ്റി, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് എക്‌സ്പയറി തിയതി തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഒരു എംബഡഡ് ചിപ്പായിരുന്നു ഇതിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP