Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാക്കിയത് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്താൽ തന്നെ; പരീക്ഷിച്ചത് അണുബോംബിനേക്കാൾ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ്; അമേരിക്കയെ പ്രതിരോധിക്കാനെന്ന് വാദം: ആശങ്കയോടെ ദക്ഷിണ കൊറിയയും ലോകരാജ്യങ്ങളും

റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാക്കിയത് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്താൽ തന്നെ; പരീക്ഷിച്ചത് അണുബോംബിനേക്കാൾ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ്; അമേരിക്കയെ പ്രതിരോധിക്കാനെന്ന് വാദം: ആശങ്കയോടെ ദക്ഷിണ കൊറിയയും ലോകരാജ്യങ്ങളും

പ്യോങ്‌യാങ്: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തര കൊറിയ വീണ്ടും അണുപരീക്ഷണം നടത്തി. റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി വ്യക്തമായതോടെയാണ് ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയ വിവരം പുറത്തുവന്നത്. ആണവ പരീക്ഷണത്താലാണ് ഭൂകമ്പം ഉണ്ടായതെന്ന് ചൈനയിലെ ഭൗമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിന് പിന്നാലെ തങ്ങൾ ആണവ പരീക്ഷണം നടത്തിയെന്ന് സമ്മതിച്ച് ഉത്തര കൊറിയ രംഗത്തെത്തി.

രാവിലെ 10 മണിക്ക് അണുപരീക്ഷണകേന്ദ്രമായ പംഗെയ്‌രിക്കടുത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേയും സ്ഥിരീകരിച്ചിരുന്നു. ചൈന എർത്ത്‌ക്വേക്ക് നെറ്റ് വർക് സെന്റർ ഇതേക്കുറിച്ച് സംശയകരമായ പൊട്ടിത്തെറി എന്നാണ് വിശേഷിപ്പിക്കുന്നത്. പിന്നാലെയാണ് ഹൈഡ്രജൻ ബോംബാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയ അറിയിച്ചത്. ഉത്തരകൊറിയയുടെ വടക്ക് കിഴക്കൻ പ്രവിശ്യയിലാണ് സ്‌ഫോടനം നടന്നെതെന്നാണ് റിപ്പോർട്ട്. ഇന്ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് രാജ്യത്തിന്റെ ആദ്യ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായാണ് ഉത്തരകൊറിയൻ ദേശീയ ടെലിവിഷൻ പ്രഖ്യാപിച്ചത്. സാധാരണ അണുബോംബിനേക്കാൾ നശീകരണശേഷിയുള്ളതാണ് ഹൈഡ്രജൻ ബോംബ്.

2006, 2009, 2013 വർഷങ്ങളിലും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു. പുൻഗ്യേ റി എന്ന സ്ഥിരം ആണവപരീക്ഷണ കേന്ദ്രത്തിൽ തന്നെയാണ് ഇത്തവണയും പരീക്ഷണം നടത്തിയത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് പരീക്ഷണം. തങ്ങളുടെ കൈവശം ഹൈഡ്രജൻ ബോംബുള്ളതായി കിം ജോങ് ഉൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര വിദഗ്ദർ അത് വിശ്വസനീയമായി കണ്ടിരുന്നില്ല. വലിയ തോതിലുള്ള യുറേനിയം ശേഖരം ഉത്തരകൊറിയയ്ക്കുണ്ട്.

ഇതോടെ ഉത്തരകൊറിയയ്ക്ക് മേൽ ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളെ തുടർന്നുണ്ടായിരുന്ന ഉപരോധം കൂടുതൽ ശക്തമായേക്കും. സംഭവത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗൺസിൽ യോഗം അടിയന്തരമായി വിളിച്ച് ചേർത്തു. അതേ സമയം ഭൂകമ്പം സ്വാഭാവികമാണോ അതോ ആണവപരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണ് ദക്ഷിണകൊറിയൻ വിദഗ്ദർ അന്വേഷിക്കുന്നത്.

പുൻഗ്യേ റി ആണവ കേന്ദ്രത്തിൽ ഉത്തരകൊറിയ ടണൽ നിർമ്മിച്ചതായി അമേരിക്കയും ദക്ഷിണകൊറിയയും നേരത്തെ പറഞ്ഞിരുന്നു. അതേ സമയം ഉത്തരകൊറിയയെ ആണവായുധ പരിപാടിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള അനുരഞ്ജന ചർച്ചകളിൽ മുൻകൈയെടുക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് നീക്കം. ഭൂകമ്പം ഉത്തരകൊറിയ നടത്തിയ അണുബോംബ് പരീക്ഷണത്തെ തുടർന്നാണെന്ന് തന്നെയാണ് ജപ്പാൻ കരുതുന്നത്. സംഭവം പരിശോധിച്ച് വരുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.

ഉത്തര കൊറിയയുടെ നീക്കത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് ദക്ഷിണ കൊറിയുടെ മന്ത്രിമാർ യോഗം ചേർന്നു. ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ സ്ഥലത്തിനടുത്തുണ്ടായ ഭൂകമ്പമാണ് ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയത്. യു.എസ് ജിയോളജിക്കൽ സർവെയുടെ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ ഇടത്തിന് 50 കിലോമീറ്റർ അകലെ ഭൂമിക്ക് പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കിം ഇൽ സുങ് എന്ന കമ്യൂണിസ്റ്റ് നായകനു കീഴിൽ വിപ്ലവം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉത്തര കൊറിയ ഏകദേശം 60 വർഷങ്ങളായി ഒറ്റപ്പെട്ടു കഴിയുകയാണ്. കിം ഇൽ സുങ്ങിനു പിന്നാലെ കുടുംബഭരണമാണ് ഉത്തര കൊറിയയിൽ അരങ്ങേറിയത്.

കിം ജോങ് ഉൻ ഇപ്പോഴത്തെ ഭരണാധികാരി. കിമ്മിനെ കുറിച്ചുള്ള വിചിത്രമായ വാർത്തകളാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഏകാധിപതിയായ കിം അടുത്ത ബന്ധുക്കളെ അടക്കം വകവരുത്തിയെന്ന വിധത്താലായിരുന്നു വാർത്തകൾ. ലോകത്തിന്റെ ഉപരോധങ്ങളെയെല്ലാം അതിജീവിച്ച് ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയയുടെ പുതിയ ആണവ പരീക്ഷണം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ കൂടുതൽ നിസ്സഹായരാക്കി മാറ്റിയിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP