Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ ഇല്ലാത്തവരോട് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ട്രംപ്; പിടിയിലാകുന്നവരെ പാർപ്പിക്കുന്നതുകൊടും കുറ്റവാളികളെപ്പോലെ ചങ്ങലയ്ക്കിട്ട്; അറസ്റ്റിലാകുന്നവർക്ക് വീട്ടുകാരോടുപോലും സംസാരിക്കാൻ അവകാശമില്ല; ലോകം മുഴുവൻ പ്രതിഷേധിച്ചിട്ടും കരുണയില്ലാതെ അമേരിക്ക; അമ്പതിലധികം ഇന്ത്യക്കാരും തടവിലെന്ന് റിപ്പോർട്ട്

വിസ ഇല്ലാത്തവരോട് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ട്രംപ്; പിടിയിലാകുന്നവരെ പാർപ്പിക്കുന്നതുകൊടും കുറ്റവാളികളെപ്പോലെ ചങ്ങലയ്ക്കിട്ട്; അറസ്റ്റിലാകുന്നവർക്ക് വീട്ടുകാരോടുപോലും സംസാരിക്കാൻ അവകാശമില്ല; ലോകം മുഴുവൻ പ്രതിഷേധിച്ചിട്ടും കരുണയില്ലാതെ അമേരിക്ക; അമ്പതിലധികം ഇന്ത്യക്കാരും തടവിലെന്ന് റിപ്പോർട്ട്

ടുത്ത കുടിയേറ്റവിരുദ്ധത പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് മത്സരത്തിനിറങ്ങിയത്. ഭരണത്തിലേറിയതുമുതൽ കുടിയേറ്റക്കാർക്കെതിരായ നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കി. വിസ നടപടികൾ കടുപ്പിച്ച ഭരണകൂടം ഇപ്പോൾ, അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിസ ഇല്ലാതെ അമേരിക്കയിൽ തങ്ങുന്നവരോട് യാതൊരു വിട്ടവീഴ്ചയും വേണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

അനധികൃത കുടിയേറ്റക്കാരെ പിടികൂടിയാൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്നതുപോലെ ചങ്ങലയ്ക്കിട്ട്, വീട്ടുകാരോടുപോലും സംസാരിക്കാൻ അനുവാദമില്ലാതെ തടവിലിടുകയാണ് ട്രംപ് ഭരണകൂടം. ഒറിഗോണിലെ ഫെഡറൽ പ്രിസണിൽ കഴിയുന്നവരിൽ അമ്പതിലധികം ഇന്ത്യക്കാരുള്ളതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 123-ഓളം അഭയാർഥികളാണ് ഇത്തരത്തിൽ തടവിലാക്കപ്പെട്ടത്. ഇവരെയെല്ലാം യാമിൽ കൗണ്ടിയിലുള്ള ഷെറിദാൻ പ്രിസണിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് ഏഷ്യ-പസഫിക് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് ഒറിഗോൺ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

തടവിൽ കഴിയുന്നവരിലേറെയും ഹിന്ദിയും പഞ്ചാബിയും പറയുന്ന തെക്കനേഷ്യക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുപേർ ചൈനക്കാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട തടവറയിൽ മറ്റാരുമായും ബന്ധപ്പടാൻ അനുവാദമില്ലാതെ കഴിയുന്ന ഇവരുടെ സ്ഥിതി അപകടാവസ്ഥയിലാണെന്നും റിപ്പോർട്ട് സൂചിപ്പക്കകുന്നു.

രക്ഷിതാക്കളിൽനിന് കുട്ടികളെ അകറ്റിയതായും റിപ്പോർട്ടിലുണ്ട്. 2000 കുട്ടികളെങ്കിലും വീട്ടിൽനിന്ന് ഇത്തരത്തിൽ മാറ്റപ്പെട്ടിട്ടുണ്ടെന്ന് മൾട്ടോമ കൗണ്ടിയിലെ കമ്മീഷണർ-ഇലക്ട് സുശീല ജയപാൽ പറഞ്ഞു. അനധികൃത കുടിയേറ്റത്തിന്റെ പേരുപറഞ്ഞ് കുട്ടികളെ കുടുംബത്തിൽനിന്ന് വേർപിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാത്രമല്ല, തടവിലാക്കപ്പെട്ടവർക്ക് അവരുടെ ഭാഗം നിയമപരമായി അവതരിപ്പിക്കാനുള്ള അവസരം നൽകണമെന്നും സുശീല ജയപാൽ പറഞ്ഞു.

ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ തടവിലാക്കപ്പെടുന്ന വാർത്തകൾ പുറത്തുവരുന്നത് അപൂർവമായാണ്. ഒറിഗോണിൽനിന്നുള്ള കോൺഗ്രസ് അംഗങ്ങൾ ഷെറിദാൻ ജയിലിൽ നടത്തിയ സന്ദർശനമാണ് ഇവരുടെ വാർത്ത പുറത്തുവരാനിടയാക്കിയത്. ദിവസം 23 മണിക്കൂർവരെ തങ്ങളെ ചങ്ങലയ്ക്കിടാറുണ്ടെന്ന് തടവിലാക്കപ്പെട്ടവർ പ്രതിനിധി സംഘത്തോട് പറഞ്ഞു. തങ്ങളുടെ ഭാര്യയും കുട്ടികളും എവിടെയാണെന്ന് യാതൊരു അറിവുമില്ലെന്നും തടവുകാർ പറഞ്ഞു. അവരെ നാടുകടത്തിയിട്ടുണ്ടാകാമെന്ന ആശങ്കയും അവർ പങ്കുവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP