Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിൽനിന്നെത്തിയ മൂവർ സംഘത്തിന് ട്രംപിന്റെ സ്‌നേഹപ്രകടനം ആവോളം ലഭിച്ചു; അമേരിക്കൻ പ്രസിഡന്റായി ഇരുന്നുകൊണ്ട് കച്ചവടം ചെയ്യുന്നതിനെ വിമർശിച്ച് മാദ്ധ്യമങ്ങൾ; ട്രംപിന്റെ ബിസിനസ് ഭരണവും ചർച്ചയാകുന്നത് മുംബൈക്കാരുടെ വരവോടെ

ഇന്ത്യയിൽനിന്നെത്തിയ മൂവർ സംഘത്തിന് ട്രംപിന്റെ സ്‌നേഹപ്രകടനം ആവോളം ലഭിച്ചു; അമേരിക്കൻ പ്രസിഡന്റായി ഇരുന്നുകൊണ്ട് കച്ചവടം ചെയ്യുന്നതിനെ വിമർശിച്ച് മാദ്ധ്യമങ്ങൾ; ട്രംപിന്റെ ബിസിനസ് ഭരണവും ചർച്ചയാകുന്നത് മുംബൈക്കാരുടെ വരവോടെ

മേരിക്കൻ പ്രസിഡന്റ് പദവി പാർട്ട് ടൈം ആയി ചെയ്യാമെന്നാണോ ഡൊണാൾഡ് ട്രംപ് കരുതുന്നത്? ചോദിക്കുന്നത് അമേരിക്കയിലെ മാദ്ധ്യമങ്ങളാണ്. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷവും ബിസിനസ് കാര്യങ്ങളിൽ വ്യാപൃതനാകുന്നതിനോടാണ് മാദ്ധ്യമങ്ങളുടെ വിമർശനം. പ്രസിഡന്റ് പദവിയും ബിസിനസും രണ്ടായിത്തന്നെ കാണണമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനുതതന്നെ പറയേണ്ടിവന്നു.

ഇന്ത്യയിൽനിന്നുള്ള മൂന്ന് ബിസിനസ് പങ്കാളികളെ ട്രംപ് സ്വീകരിച്ചതിനെച്ചൊല്ലിയാണ് ഈ തർക്കവും വിമർശനവുമൊക്കെ. മുംബൈക്കാരായ മൂന്ന് വ്യവസായികളാണ് നിയുക്ത പ്രസിഡന്റിനെ കാണാൻ അമേരിക്കയിലെത്തിയത്. പ്രസിഡന്റായതോടെ താൻ റിയൽ എസ്‌റ്റേറ്റ് സാമ്രാജ്യം മക്കളെ ഏൽപ്പിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ പങ്കാളികളുമായുള്ള കൂടിക്കാഴ്ച ആ വാക്ക് തെറ്റിക്കുന്നതാണെന്ന് മാദ്ധ്യമങ്ങൾ പറയുന്നു.

ട്രംപിന് ഭരണവും വ്യവസായവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന വിമർശനം ശക്തമാണ്. ട്രംപ് ടവറിൽ വ്യാഴാഴ്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപിന്റെ മകൾ ഇവാൻകയുടെയും ഭർത്താവ് ജാരേദ് കുഷ്‌നറുടെയും സാന്നിധ്യവും മാദ്ധ്യമങ്ങൾ ചോദ്യം ചെയ്യുന്നു. എന്നാൽ, ഇത്തരം ഭിന്ന താത്പര്യങ്ങളില്ലാതെ രാജ്യം ഭരിക്കാൻ നിയുക്ത പ്രസിഡന്റ് ട്രംപിനാവുമെന്നുതന്നെ മൈക്ക് പെൻസ് പറയുന്നു. അതിന് വ്യവസായ ലോകവുമായി കൃത്യമായി വേർതിരിവ് നിലനിർത്താൻ ട്രംപിനാവണം.

മുംബയിൽ ട്രംപ് ബ്രാൻഡിൽ ആഡംബര അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുംബൈക്കാരായ മൂന്നുപേർ അമേരിക്കയിലെത്തിയത്. എന്നാൽ, അപ്പാർട്ട്‌മെന്റ് സംബന്ധിച്ച ചർച്ചകൾക്കായില്ല, നിയുക്ത പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനുവേണ്ടി മാത്രമാണ് മൂവരും എത്തിയതെന്നാണ് ട്രംപിന്റെ വക്താവ് ബ്രീന്ന ബട്‌ലർ പറയുന്നത്.

സാഗർ ചേർദിയ, അതുർ ചോർദിയ, കൽപേഷ് മേത്ത എന്നിവരാണ് മുംബൈയിൽനിന്ന് ട്രംപ് ടവറിലെത്തി നിയുക്ത പ്രസിഡന്റിനെ കണ്ടത്. ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന അവർ, മുംബൈയിൽ വമ്പൻ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ നിർമ്മാണത്തിലാണ്. പ്രസിഡന്റ് പദത്തിലെത്തിയിട്ടും ട്രംപ് പുതിയ വ്യവസായ പദ്ധതികൾ ഏറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ വിമർശനവുമായി രംഗത്തുവന്നത്. അമേരിക്കൻ ഭരണാധികാരിക്ക് ഒരേസമയം വ്യവസായിയായും പ്രസിഡന്റായും ഇരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് മാദ്ധ്യമങ്ങൾ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP