Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ സത്യപ്രതിജ്ഞ പ്രതിഷേധ ദിനമാക്കി മാറ്റി ലോകം; നൂറു കണക്കിന് യോഗങ്ങളിലായി പങ്കെടുത്തത് ലക്ഷങ്ങൾ; ലണ്ടനിൽ മാത്രം ഒരു ലക്ഷം സ്ത്രീകൾ അണി നിരന്നു; അനേകം ഹോളിവുഡ് താരങ്ങളും രംഗത്ത്

ട്രംപിന്റെ സത്യപ്രതിജ്ഞ പ്രതിഷേധ ദിനമാക്കി മാറ്റി ലോകം; നൂറു കണക്കിന് യോഗങ്ങളിലായി പങ്കെടുത്തത് ലക്ഷങ്ങൾ; ലണ്ടനിൽ മാത്രം ഒരു ലക്ഷം സ്ത്രീകൾ അണി നിരന്നു; അനേകം ഹോളിവുഡ് താരങ്ങളും രംഗത്ത്

മേരിക്കൻ ഐക്യനാടുകളുടെ 45ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണല്ലോ. എന്നാൽ ഈ നിർണായകമായ ദിനത്തെ അദ്ദേഹത്തിന്റെ എതിരാളികൾ ലോകമാകമാനം പ്രതിഷേധ ദിനമാക്കി മാറ്റിയിരുന്നു. വിവിധ ഇടങ്ങളിലായി നടന്ന നൂറ് കണക്കിന് യോഗങ്ങൽലായി പങ്കെടുത്തത് ലക്ഷങ്ങളായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിൽ മാത്രം ഒരു ലക്ഷം സ്ത്രീകൾ പ്രതിഷേധ മാർച്ചിൽ അണിനിരന്നിരുന്നു. ട്രംപിനെതിരെ നിരവധി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പുതിയ പ്രസിഡന്റായി ട്രംപ് ചുമതലയേൽക്കുന്നതിൽ അമേരിക്കയിലുടനീളം ശക്തമായ രോഷവും പ്രതിഷേധവാണുയർന്ന് വന്നത്. വാഷിങ്ടൺ ഡിസിയിൽ ഇന്നലെ നടന്ന മാർച്ചിൽ അഞ്ച് ലക്ഷത്തോളം പേരാണ് ഭാഗഭാക്കായിരുന്നത്.

വാഷിങ്ടൺ ഡിസിയിൽ വച്ച് നടന്ന യോഗത്തിൽ പോപ്പ് താരം മഡോണ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിൽ പൊട്ടിത്തെറിയുണ്ടായിക്കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇവിടെ വച്ച് മഡോണ പ്രസ്താവിച്ചതിനെ പറ്റി അന്വേഷിക്കുമെന്ന് സീക്രട്ട് സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് വിജയിച്ചുവെന്ന വാർത്ത കേട്ടപ്പോൾ വൈറ്റ്ഹൗസിൽ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് താൻ പലവട്ടം ചിന്തിച്ചിരുന്നുവെന്നാണ് മഡോണ പ്രസ്താവിച്ചിരിക്കുന്നത്.വാഷിങ്ടൺ ഡിസിയിൽ മാർച്ച് കടന്ന് പോകുന്ന വഴികളിൽ ആയിരക്കണക്കിന് പേരാണ് ഇത് കാണാനായി തടിച്ച് കൂടിയിരുന്നത്. ഇത് കാരണം മാർച്ചിൽ പങ്കെടുക്കുന്നവർ നടക്കാൻ പോലും പാട് പെട്ടിരുന്നു. ഇതിന് പുറമെ ഇത് പോലുള്ള 600 മാർച്ചുകൾ അമേരിക്കയയിലുട നീളം സംഘടിപ്പിച്ചിരുന്നു. ഇതിനോട് പിന്തുണ പ്രഖ്യാപിച്ച് മറ്റ് നിരവധി ട്രംപ് വിരുദ്ധ മാർച്ചുകൾ ലോകമാകമാനം അരങ്ങേറുകയും ചെയ്തിരുന്നു.

വാഷിങ്ടൺ ഡിസിയിൽ വച്ച് നടന്ന ഇവന്റിൽ നിരവധി പ്രമുഖർ സംസാരിച്ചിരുന്നു. അമേരിക്ക ഫെറെറ, സ്‌കാർലെറ്റ് ജോൺസൺ, മൈക്കൽ മൂർ, അലിസിയ കീസ് തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ മഡോണയ്ക്ക് പുറമെ ആഷ്ലെ ജുഡും വിവാദപ്രസംഗമാണ് നടത്തിയത്. ട്രംപിന്റേത് നനഞ്ഞ സ്വപ്നങ്ങളാണെന്ന് അത് അദ്ദേഹത്തിന്റെ ജീനിൽ നിന്നുണ്ടാകുന്നതാണെന്നും അർത്ഥമാക്കുന്ന കവിത ജുഡ് ചൊല്ലിയിരുന്നു. വൈറ്റ് ഹൗസിൽ സ്ഫോടനമുണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച മഡോണയുടെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് സീക്രട്ട് സർവീസിലെ വക്താവായ ഗേറ്റ് വേ പണ്ഡിറ്റ് പറയുന്നത്. ട്രംപിനെതിരെ മാർച്ച് നടത്താൻ ഏതാണ്ട് ഒരു ലക്ഷത്തോളം സ്ത്രീകളാണ് ബ്രിട്ടനിലെ തെരുവുകളിൽ ഇറങ്ങിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ലണ്ടനിലെ അമേരിക്കൻ എംബസിക്ക് മുന്നിലായിരുന്നു തലസ്ഥാനത്തെ മാർച്ച് ആരംഭിച്ചിരുന്നത്. ഇത് ട്രാഫാൽഗർ സ്‌ക്വയറിൽ അവസാനിക്കുകയും ചെയ്തു.
ട്രംപിനെതിരെ ആഗോളതലത്തിൽ അലയടിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാർച്ചിൽ ഏവരും അണിനിരക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ ചവിട്ടിയരക്കുന്ന ഒരു അമേരിക്കൻ ഭരണകൂടമാണ് ട്രംപിന്റെ നേതൃത്ത്വത്തിൽ വരാൻ പോകുന്നതെന്നും അതിനെതിരെ പോരാടണമെന്നുമായിരുന്നു മാർച്ചിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തിരുന്നത്.ഇത്തരത്തിൽ ലോകമാകമാനം നടന്ന മാർച്ചുകളിൽ മൊത്തത്തിൽ 2.2 മില്യൺ പേർ ഭാഗഭാക്കായെന്നാണ് അനുമാനിക്കപ്പെടുന്നത്. ലണ്ടനിൽ നടന്ന മാർച്ചിൽ ട്രംപിനെ കളിയാക്കിക്കൊണ്ടുള്ള തൊപ്പി ധരിച്ച് നിരവധി പേർ മാർച്ചിൽ അണിനിരന്നിരുന്നു. പാരീസ്, ബെർലിൻ, എഡിൻബർഗ്, റോം, പ്രാഗ്, ആംസ്ട്രർഡാം, സ്റ്റോക്ക്ഹോം, ഏഥൻസ്, കോപ്പൻഹേഗൻ, ന്യൂഡൽഹി, ബ്രസൽസ്, മെക്സിക്കോ സിറ്റി, ബാർസലോണ, മനില,ടൊറന്റോ, മാഡ്രിഡ്, ജനീവ, കാർഡിഫ്, സിഡ്നി, തുടങ്ങിയ ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇന്നലെ ട്രംപ് വിരുദ്ധ മാർച്ചുകൾ അരങ്ങേറിയിരുന്നു.
ട്രംപ് വിരുദ്ധ മാർച്ചിനോടനുബന്ധിച്ച് ലോകത്തിലെ വിവിധയിടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. നൈജീരിയയിൽ ട്രംപ് അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20പേർ കൊല്ലപ്പെടുകയും 200 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നൈജീരിയയിലെ സതേൺ റിവേർസ് സ്റ്റേറ്റിൽ നടന്ന ട്രംപ് അനുകൂല റാലിയാണ് ആക്രമാസക്തമായിത്തീർന്നത്.ഇവിടുത്തെ ബിയാഫറയിലെ തദ്ദേശീയ ജനത പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. അമേരിക്കൻ പതാക പറത്തിയും നൈജീരിയൻ സർക്കാരിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇവർ മാർച്ച് നടത്തിയിരുന്നത്. ഇതിൽ പൊലീസ് ഇടപെട്ടതോടെയാണ് ദുരന്തമുണ്ടായത്. എന്നാൽ ഇവിടെ ആരും മരിച്ചിട്ടില്ലെന്നും 65 പേരെ അറസ്റ്റ് ചെയ്തുവെന്നേയുള്ളുവെന്നുമാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP