Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു നൂറ്റാണ്ട് പഴക്കമുള്ള വൈറ്റ്ഹൗസിലെ ഇഫ്ത്താർ ഇത്തവണ നടന്നില്ല; ഈദ് ആശംസകൾ പ്രസ്താവനയിൽ ഒതുക്കി അമേരിക്കൻ പ്രസിഡന്റ്; ട്രംപിന്റെ നടപടിയിലുള്ളത് ഇസ്ലാമിക വിരുദ്ധതയോ?

രണ്ടു നൂറ്റാണ്ട് പഴക്കമുള്ള വൈറ്റ്ഹൗസിലെ ഇഫ്ത്താർ ഇത്തവണ നടന്നില്ല; ഈദ് ആശംസകൾ പ്രസ്താവനയിൽ ഒതുക്കി അമേരിക്കൻ പ്രസിഡന്റ്; ട്രംപിന്റെ നടപടിയിലുള്ളത് ഇസ്ലാമിക വിരുദ്ധതയോ?

വാഷിങ്ടൺ: രണ്ടു നൂറ്റാണ്ട് പഴക്കമുള്ള വൈറ്റ്ഹൗസിലെ ഇഫ്ത്താർ പാരമ്പര്യം അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതാദ്യമായി വൈറ്റ് ഹൗസിൽ വിരുന്ന് നടത്തിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കടുത്ത ഇസ്ളാമിക വിരുദ്ധത നടത്തിയ ട്രംപ് കഴിഞ്ഞ മാസം നടത്തിയ സൗദി സന്ദർശനത്തോടെ നിലപാട് മയപ്പെടുത്തിയിരുന്നു. എന്നിട്ടും ഇഫ്ത്താർ നടത്താത്തത് ഏവരേയും ഞെട്ടിച്ചു.

അമേരിക്കയുടെ ആദ്യ മുസ്ലിം നയതന്ത്ര പ്രതിനിധിയായ തോമസ് ജെഫേഴ്സൺ 1805 ൽ നടത്തിയത് മുതലുള്ള പതിവാണ് ട്രംപ് തെറ്റിച്ചത്. എന്നാൽ ലോക മുസ്ളീങ്ങൾക്ക് ആശംസ അർപ്പിച്ച് വാർത്താകുറിപ്പ് ഇറക്കി. ഇഫ്ത്താർ നടത്താനുള്ള ഡിപ്പാർട്ട്മെന്റ്സ് ഓഫീസ് ഓഫ് റിലീജിയൻ ആൻഡ് ഗ്ളോബൽ അഫയറിന്റെ അപേക്ഷ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ തള്ളി. അതേസമയം ഈദ് ആഘോഷിക്കുന്ന അമേരിക്കയിലെ ഇസ്ളാമികൾക്ക് തന്റെയും ഭാര്യ മെലാനിയയുടെയും ഹൃദയംഗമായ ആശംസകൾ അർപ്പിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

ദയ, കാരുണ്യം മുതലായ മാനുഷിക മൂല്യങ്ങളെ കുറിച്ച് ഇത് ഓർമ്മിപ്പിക്കുന്നതായും ലോകത്തുടനീളമുള്ള ഇസ്ളാമിക സമൂഹത്തിനൊപ്പം ഇവ പുതുക്കാനുള്ള ധാർമ്മിതയെക്കുറിച്ച് അമേരിക്കയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP