Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസുമായുള്ള എണ്ണക്കച്ചവടത്തിന് തടസ്സം വരാതിരിക്കാനാണ് തങ്ങളുടെ വിമാനം തകർത്തതെന്ന് ആരോപിച്ച് റഷ്യ; മര്യാദയ്ക്കിരിക്കുന്നില്ലെങ്കിൽ അടുത്ത വിമാനവും വെടിവച്ചിടുമെന്ന് തുർക്കി; സംഘർഷം അവസാനിക്കാതെ പശ്ചിമേഷ്യ

ഐസിസുമായുള്ള എണ്ണക്കച്ചവടത്തിന് തടസ്സം വരാതിരിക്കാനാണ് തങ്ങളുടെ വിമാനം തകർത്തതെന്ന് ആരോപിച്ച് റഷ്യ; മര്യാദയ്ക്കിരിക്കുന്നില്ലെങ്കിൽ അടുത്ത വിമാനവും വെടിവച്ചിടുമെന്ന് തുർക്കി; സംഘർഷം അവസാനിക്കാതെ പശ്ചിമേഷ്യ

വ്യോമാതിർത്തി ലംഘിച്ചതിന് റഷ്യൻ പോർവിമാനം തുർക്കി വെടിവച്ചിട്ട സംഭവം ലോകത്ത് പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ആശങ്ക ശക്തമായി. യുദ്ധവിമാനം വെടിവച്ചിട്ട സംഭവം ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. അതേസമയം, വ്യോമാതിർത്തി ലംഘിച്ച് വിമാനങ്ങൾ പറത്തിയാൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഇനിയുമുണ്ടാകുമെന്ന് തുർത്തി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായുള്ള എണ്ണക്കച്ചവടം തടസ്സപ്പെടാതിരിക്കുന്നതിനാണ് തുർക്കി റഷ്യൻ വിമാനം വെടിവച്ചിട്ടതെന്ന റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിന്റെ ആരോപണം സംഭവത്തിന് പുതിയ മാനം നൽകിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ പാരീസിൽ ചേർന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കുമ്പോഴും, ഇതേ പ്രശ്‌നം തന്നെയാണ് പുട്ടിൻ ഉയർത്തിക്കാട്ടിയത്.

തുർക്കി ചെയ്തത് വലിയ പുട്ടിൻ പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തിൽ ഐസിസിൽനിന്ന് എണ്ണ വാങ്ങയിരുന്ന തുർക്കിക്ക് സിറിയയിലെ റഷ്യൻ ഇടപെടൽ തടസ്സമായതുകൊണ്ടാണ് ഇത്തരമൊരു കടുംകൈയ്ക്ക് മുതിർന്നതെന്നും പിട്ടിൻ പറഞ്ഞു. ഐസിസ് നിയന്ത്രണത്തിലുള്ള എണ്ണയുദ്പാദക കേന്ദ്രങ്ങളിൽനിന്നും വൻതോതിൽ തുർക്കിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നതിന് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പുട്ടിൻ പറഞ്ഞു.

എണ്ണക്കടത്തിന് തടസ്സമുണ്ടാകാതിരിക്കുന്നതിനാണ് റഷ്യൻ വിമാം വെടിവച്ചിട്ടതെന്ന് വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ട്. റഷ്യയ്ക്കും തുർക്കിക്കുമിടയിൽ വിസയില്ലാതെ സഞ്ചരിക്കാവുന്ന അതിർത്തിയിലൂടെ ഭീകരർ സഞ്ചരിക്കുന്നതിനെക്കുറിച്ച് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും തുർക്കി പരിഗണിച്ചിട്ടില്ലെന്നും പുട്ടിൻ പറഞ്ഞു.

എന്നാൽ, ഐസിസുമായി യാതൊരു ബന്ധവുമില്ലെന്നും റഷ്യൻ ആരോപണം അടിസ്ഥാന രഹിതമാണെന്നും തുർക്കി പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും ഐസിസിനെതിരെ പോരാട്ടം നടത്തുമ്പോൾ ഇങ്ങനെയൊരു കച്ചവടം നടക്കുന്നതെങ്ങനെയെന്നാണ് തുർക്കി അധികൃതർ ചോദിക്കുന്നത്. റഷ്യ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും, യുദ്ധവിമാനം വെടിവച്ചിട്ട സംഭവത്തിൽ മാപ്പു ചോദിക്കില്ലെന്നാണ് തുർക്കിയുടെ നിലപാട്.

തുർക്കിയുടെ വ്യോമമേഖല സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തവും അവകാശവുമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അഹ്മെറ്റ് ദാവുത്തോഗ്ലു, അക്കാര്യത്തിൽ റഷ്യയോട് മാപ്പുപറയുന്ന പ്രശ്‌നമില്ലെന്നും പ്രഖ്യാപിച്ചു. തുടർന്നും റഷ്യ വ്യോമാതിർത്തി ലംഘിച്ചാൽ വീണ്ടും വിമാനം വെടിവച്ചിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും വകവെക്കാതെ, 17 സെക്കൻഡ് തുർക്കി വ്യോമമേഖല കടന്നതിനാണ് റഷ്യയുടെ സുഖോയ് യുദ്ധവിമാനം തുർക്കി വെടിവച്ചിട്ടത്. എന്നാൽ, തുർക്കിയുടെ വ്യോമമേഖലയിൽ വിമാനം കടന്നിട്ടില്ലെന്നാണ് റഷ്യ വാദിക്കുന്നത്. തകർന്ന വിമാനത്തിലെ പൈലറ്റുമാരിലൊരാളെ സിറിയൻ തുർക്കിഷ് വിമതർ വധിക്കുകയും ചെയ്തിരുന്നു.

അതിനിടെ, നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബർഗിനെ ബ്രസൽസിൽ സന്ദർശിച്ച ദാവുത്തോഗ്ലു റഷ്യയ്ക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. യുദ്ധവിമാനങ്ങളുടെ സഞ്ചാരപാത സംബന്ധിച്ച് മുൻകൂട്ടി വിവരം നൽകിയില്ലെങ്കിൽ വീണ്ടും വിമാനം വെടിവച്ചിടുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, തുർക്കിയിൽനിന്നുണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാൻ സജ്ജമായ മിസൈൽ പ്രതിരോധ സംവിധാനം തുർക്കിയുടെ അതിർത്തിയിൽനിന്ന് വെറും 50 മൈൽ അകലെ റഷ്യ സ്ഥാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP