Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുർക്കി ജനഹിതം ഏകാതിപത്യ എർദോഗനെ തന്നെയോ?; അതോ സംഭവിച്ചത് അട്ടിമറിയോ; തുർക്കിഷ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തുന്നത് നിലവിലുള്ള പ്രസിഡന്റ് എർദോഗൻ തന്നെ

തുർക്കി ജനഹിതം ഏകാതിപത്യ എർദോഗനെ തന്നെയോ?; അതോ സംഭവിച്ചത് അട്ടിമറിയോ; തുർക്കിഷ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തുന്നത് നിലവിലുള്ള പ്രസിഡന്റ് എർദോഗൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

തുർക്കി പാർലമെന്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തു വരുമ്പോൾ 15 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഏകാധിപത്യഭരാണാധികാരിയായി തുടരുന്ന പ്രസിഡന്റ് തയീപ് എർദോഗനും അദ്ദേഹത്തിന്റെ കക്ഷിക്കും മുന്നേറ്റം. 30% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എർദോഗന് 58% വോട്ടുകൾ ലഭിച്ചു. തൊട്ടടുത്ത എതിരാളി മുഹ്‌റം ഐൻഷിക്ക് 27.5% വോട്ടുകളും ലഭിച്ചു. ഭരണകക്ഷിയായ എ കെ പാർട്ടിക്കു പാർലമെന്റ് സീറ്റുകളിൽ 53.03% വോട്ടുകൾ ലഭിച്ചു.

15 വർഷം പിന്നിടുന്ന എർദോഗന്റെ ഭരണം തുടരാനാണു സാധ്യത. പുതിയ പ്രസിഡന്റിനു വൻ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിക്കു കഴിഞ്ഞ വർഷം ഹിതപരിശോധനയിൽ എർദോഗൻ വിജയം നേടിയിരുന്നു.എന്നാൽ എർദോഗന്റെ വിജയത്തിൽ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് എതിർ കക്ഷികളും രംഗത്തെത്തി. ജൂലൈ എട്ടിന് വാർത്ത് എജൻസിയായ അനഡേലു പുറത്തുവിട്ട റിപ്പോർട്ടിൽ 50 ശതമാനം വോട്ടകൾ ഭരണപക്ഷം നേടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വാർത്തഫല തെറ്റാണെന്ന് പ്രസ്താവിച്ച് അർദോഗന്റെ മുഖ്യ എതിരാളി മുഹ്രേം ഇന്നീസ് രംഗത്തെത്തിയിരുന്നു.


എന്നാൽ ഔദ്യോഗികമായി ഫലപ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ എർദോഗാൻ പത്രസമ്മേളനം വിളിച്ചു ചേർത്ത് തന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. അവസാനത്തെ 30 ശതമാനം വോട്ടുകളിലായിരുന്നു ഇരു മുന്നണികളുടേയും പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP