Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കള്ളടിച്ച് പൂസായ സ്ത്രീ യാത്രക്കാർ തമ്മിൽ അടി; വിമാനത്തിൽ നിന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസ്

കള്ളടിച്ച് പൂസായ സ്ത്രീ യാത്രക്കാർ തമ്മിൽ അടി; വിമാനത്തിൽ നിന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസ്

ള്ളടിച്ചാൽ ഏത് മാന്യന്റെയും തനി സ്വഭാവം പുറത്ത് വരുമെന്ന് പറയാറുണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്. പൊതുവെ വിമാനത്തിൽ കയറിയാൽ മിക്കവരും മാന്യത പാലിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മദ്യപിച്ച് കഴിഞ്ഞാൽ വിമാനമായാലും ബസായാലും വലിയ വ്യത്യാസമൊന്നുമില്ല. വായിൽ തോന്നുന്നത് വിളിച്ച് പറയുകയും തോന്നുന്നത് കാട്ടിക്കൂട്ടുകയും ചെയ്യുമെന്നുറപ്പാണ്. ബുധനാഴ്ച ജമൈക്കയിലെ കിങ്സ്റ്റണിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ജെറ്റ് ബ്ലൂ വിമാനത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.പ്രസ്തുത വിമാനത്തിൽ കള്ളടിച്ച് പൂസായ രണ്ട് സ്ത്രീ യാത്രക്കാർ തമ്മിൽ അടി കലശലാകുകയായിരുന്നു. തുടർന്ന് വിമാനത്തിൽ നിന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ ജയിലിലടയ്ക്കുകയും ചെയ്തു.

61 വയസുകാരിയും ജനലിനടുത്ത് ഇരുന്ന യാത്രക്കാരിയുമായ ജീൻ ബാലെന്റൈൻ അടുത്തിരിക്കുന്ന 52കാരിയായി സഹയാത്രിക മേരി കന്നഡിയുടെ മേൽ കയാറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘട്ടനങ്ങൾക്ക് നാന്ദി കുറിക്കപ്പെട്ടത്.സ്വയം രക്ഷയ്ക്കായി കന്നഡി മറ്റെ സ്ത്രീയെ തള്ളി മാറ്റുകയായിരുന്നു. എന്നാൽ  അതിനെ തുടർന്ന് ബാലെന്റൈൻ കന്നഡിയുടെ മുഖത്ത് ശക്തമായി ഇടിക്കുകയും ചെയ്തു. ഇത് കണ്ട മറ്റൊരു യാത്രക്കാരൻ ഇവരുടെ തർക്കത്തിൽ ഇടപെട്ട് അവസാനിപ്പിക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ബാലെന്റൈൻ അയാളെ ഐ ബ്രോ ഷേവിങ് റേസർ കൊണ്ട് മുറിപ്പെടുത്തുകയായിരുന്നു ചെയ്തതെന്നാണ് അധികൃതർ പറയുന്നത്.

ഇതിനെ തുടർന്ന് സ്വയം രക്ഷയ്ക്കായി കന്നഡി തന്റെ ബാഗിൽ നിന്ന് പെപ്പർ സ്്രേപ എടുക്കുകയും ബാലെന്റൈനിന്റെ കണ്ണിലേക്ക് സ്പ്രേ ചെയ്യുകയും ചെയ്തു. സ്്രേപ അടിച്ചതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. റേസർ കൊണ്ട് മുറിവേറ്റ യാത്രക്കാരന് പ്രാഥമിക ചികിത്സയും നൽകിയിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക്‌ലൈനിൽ നിന്നുള്ള ബാലെന്റൈനെ ആക്രമത്തിനും ആയുധ പ്രയോഗത്തിനും അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിലിയെ ലിന്റനിൽ നിന്നുള്ള കന്നഡിയെ അനവസരത്തിൽ പെപ്പർ സ്്രേപ ഉയോഗിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുുന്നതെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. 

ഐ ബ്രോ റേസറും പെപ്പർ സ്‌പ്രേയും യുഎസിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിൽ അനുവദനീയമല്ല.ഇവ കൊണ്ടു പോകാൻ അനുവദിക്കാറില്ലെന്നാണ് പോർട്ട് അഥോറിറ്റി ലോക്കൽ റേഡിയോ സ്‌റ്റേഷനായ ഡബ്ല്യൂ സിബിഎസ് 880നോട് പറഞ്ഞിരിക്കുന്നത്.അമേരിക്കയുടെ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന് (ടിഎസ്എ) യുഎസിന് പുറത്തുള്ള സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്വമില്ല. കിങ്സ്റ്റൺ എയർപോർട്ടിൽ വച്ച് വിമാനത്തിൽ ആയുധങ്ങളില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജമൈക്കൻ അധികൃതർക്കാണെന്നാണ് സിബിഎസ് ന്യൂയോർക്ക് റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP