Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈംഗിക പീഡനങ്ങളുടെ തുടർക്കഥ അമേരിക്കൻ സേനയിലും; യുഎസ് സായുധസേനയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങൾ; കൂടുതലും സംഭവിച്ചത് അഫ്ഗനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനീകർക്കിടയിൽ നിന്ന്; അന്വേഷണത്തിനൊരുങ്ങി അമേരിക്ക

ലൈംഗിക പീഡനങ്ങളുടെ തുടർക്കഥ അമേരിക്കൻ സേനയിലും; യുഎസ് സായുധസേനയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ  നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങൾ; കൂടുതലും സംഭവിച്ചത് അഫ്ഗനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനീകർക്കിടയിൽ നിന്ന്; അന്വേഷണത്തിനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: പ്രസിഡന്റായിരുന്ന ബുഷ് സീനിയറിനെതിരെ ഉള്ള ലൈംഗികാരോപണങ്ങളിൽ നാണം കെട്ട് നിൽക്കുമ്പോൾ അമേരിക്കയ്ക്ക് അടുത്ത തിരിച്ചടിയായി മറ്റൊരു ലൈംഗികാരോപണ പരമ്പര. ഇത്തവണ അമേരിക്കൻ സൈന്യത്തിലാണ് ലൈംഗിക പീഡനാരോപണം.
ലോകത്തെ മികച്ച സൈന്യത്തിൽ ഒന്നായി കരുതുന്ന അമേരിക്കൻ സായുധസേനയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡന ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്.

യുഎസിൽ ഉള്ളവർക്ക് പുറമെ അഫ്ഗനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനീകർക്കിടയിൽ നിന്നാണ് ഇത്തരം ലൈംഗികാരോപണങ്ങൾ കൂടുതലായും ഉയർന്നു കേൾക്കുന്നത്.പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സെക്ഷ്വൽ അസോൾട്ട് പ്രിവൻഷൻ ആൻഡ് റെസ്‌പോൺസ് ഓഫിസ് ആണ് റിപ്പോർട്ട് തയാറാക്കിയത്. 2013-16 കാലഘട്ടത്തിലെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

സായുധസേനയുടെ കീഴിലെ ഏറ്റവും വലിയ വിഭാഗമായ കരസേനയിൽ നിന്നാണ് ഏറ്റവുമധികം ലൈംഗികാരോപണങ്ങൾ ഉയർന്നുകേൾക്കുന്നത്. 8294 ആരോപണങ്ങളാണ് കരസേനയിൽ നിന്ന് ഉയരുന്നത്. നാവികസേനയ്ക്കു കീഴെ 4788 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മറീനുകൾക്കിടയിൽ 3400ഉം വ്യോമസേനയിൽ 8876 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. 13 ലക്ഷം സജീവാംഗങ്ങളാണ് യുഎസിന്റെ സായുധസേനയിലുള്ളത്.

സേനയിൽ അംഗമായിരിക്കെ സംഭവിച്ച ലൈംഗിക പീഡനങ്ങൾ മാത്രമല്ല റിപ്പോർട്ടിലുള്ളത്. സേനയിലായിരിക്കെ റിപ്പോർട്ട് ചെയ്തവയാണ് എല്ലാ ആരോപണങ്ങളും. സൈനികാവശ്യത്തിനു നിയോഗിച്ചപ്പോഴും അവധിയിലായിരിക്കെയും സൈന്യത്തിൽ ചേരുന്നതിനു മുൻപു സംഭവിച്ചതുമായ പീഡനങ്ങളും ഇതിൽ ഉൾപ്പെടും.2016ൽ ഇത്തരത്തിൽ 6172 സംഭവളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നത്. രാജ്യത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർ തങ്ങൾക്കു നേരെയുണ്ടായ ലൈംഗിക പീഡനത്തെപ്പറ്റി പുറത്തുപറയുന്നതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP