Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

29 മന്ത്രിമാരിൽ ഏഴ് പേരും യുവതികൾ; എല്ലാവരും ചെറുപ്പക്കാർ; സന്തോഷത്തിനും പ്രത്യേക വകുപ്പ്; സ്ത്രീ സമത്വമില്ലെന്ന് പറഞ്ഞ് നമ്മൾ ചീത്ത വിളിക്കുന്ന യുഎഇയിലെ പുതിയ ഭരണകൂടത്തെ അറിയൂ

29 മന്ത്രിമാരിൽ ഏഴ് പേരും യുവതികൾ; എല്ലാവരും ചെറുപ്പക്കാർ; സന്തോഷത്തിനും പ്രത്യേക വകുപ്പ്; സ്ത്രീ സമത്വമില്ലെന്ന് പറഞ്ഞ് നമ്മൾ ചീത്ത വിളിക്കുന്ന യുഎഇയിലെ പുതിയ ഭരണകൂടത്തെ അറിയൂ

 റബ് രാജ്യങ്ങളെ പറ്റി പറയുമ്പോൾ നാം പൊതുവെ ആരോപിക്കുന്നത് സ്ത്രീകളെ പർദക്കുള്ളിൽ തളച്ചിട്ട് യാതൊരു അധികാരവും നൽകാതെ അടിച്ചമർത്തി ഭരിക്കുന്ന രാജ്യങ്ങളെന്നാണ്. എന്നാൽ യുഎഇയിലെ ഭരണകൂടത്തെ പറ്റി അറിയുമ്പോൾ നാം ഈ അഭിപ്രായം മാറ്റാൻ സാധ്യതയുണ്ട്.ഇവിടെ 29 മന്ത്രിമാരിൽ ഏഴ് പേരും യുവതികളാണ്. എല്ലാവരും ചെറുപ്പക്കാരുമാണ്. മന്ത്രിസഭയിൽ സന്തോഷത്തിനും പ്രത്യേക വകുപ്പുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഭരണകൂടത്തെ അടുത്തറിയുമ്പോൾ ഇവിടെ സ്ത്രീ സമത്വമില്ലെന്ന് ആരും പറയില്ല. തന്റെ മന്ത്രിസഭയിൽ പ്രധാനപ്പെട്ട അഴിച്ചു പണി വരുത്തിയെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്. സന്തോഷത്തിന്റെ വകുപ്പ് കൈാകാര്യം ചെയ്യാൻ 29കാരിയായ ഒഹൂദ് റൗമി എന്ന സുന്ദരിയെയാണ് നിയമിച്ചിരിക്കുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത...!!.

സന്തോഷത്തിന് മന്ത്രിയെ നിയമിച്ചതിനെ പ്രധാനമന്ത്രി ന്യായീകരിക്കുന്നുണ്ട്. അതായത് സന്തോഷമെന്നത് വെറുമൊരു ആഗ്രഹമല്ലെന്നും സന്തോഷത്തിലേക്ക് പദ്ധതികളിലൂടെയും പ്രൊജക്ടുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും വഴികാട്ടേണ്ടതുണ്ടെന്നുമാണ് പ്രധാനമന്ത്രി മുഹമ്മദ് ഷെയ്ഖ വിശദീകരിക്കുന്നത്. പുതിയ കാബിനറ്റ് ഭാവിയിലും യുവത്വത്തിലും സന്തോഷത്തിലും വിദ്യാഭ്യാസവികസനത്തിലും അധിഷ്ഠിതമാണെന്നും മാറുന്ന കാലാവസ്ഥാ മാറ്റത്തോട് പ്രതിരോധിക്കാൻ തക്കവണ്ണവുമുള്ളതാണെന്നാണ് 66 കാരനായ പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. എമിറ്റേറ്റി വൈസ് പ്രസിഡന്റും ദുബായുടെ ഭരണാധികാരിയുമാണ് മുഹമ്മദ്.

പ്രധാനമന്ത്രി പുതിയ കാബിനറ്റിലേക്ക് തെരഞ്ഞെടുത്തവരിൽ 22 വയസുള്ള ഷമ്മാ അൽ മസ്‌റുയിയും അടങ്ങുന്നു. യുവജനകാര്യമാണ് ഷമ്മയ്ക്ക് നൽകിയിരിക്കുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്‌റ്റേർസ് പ്രോഗ്രാം ഗ്രാജ്വേറ്റ് നേടിയ വ്യക്തിയാണ് ഈ മന്ത്രി. മുമ്പത്തെ മന്ത്രിസഭയിൽ ഫോറിൻ ട്രേഡ് വകുപ്പ്‌കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്ന ഷെയ്ഖ ലുബ്‌ന ഖാലിദ് അൽ ക്വാസിമിക്ക് പുതിയ മന്ത്രിസഭയിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ടോളറൻസ് വകുപ്പാണ് നൽകിയിരിക്കുന്നത്.പുതിയ മന്ത്രിസഭയിൽ പൊതു വിദ്യാഭ്യാസത്തിന്റെ ചുമതല നൽകിയിരിക്കുന്നത് ജമീല അൽ മുഹൈറിക്കാണ്. ഇതിന് പുറമെ കമ്മ്യൂണിറ്റി ഡെവപല്‌മെന്റ് മിനിസ്റ്ററായി നജ്‌ല് അൽ അവാറിനെയും ഫെഡറൽ നാഷണൽ കൗൺസിൽ അഫയേർസ് മിനിസ്റ്ററായി നൗറി അൽ കാബിയെയും നിയമിച്ചിട്ടുണ്ട്.

മധ്യപൂർവ ദേശം സമീപകാലത്തായി നിരവധി സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വിളനിലമായി മാറിയിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി താരതമ്യേന സമാധാനത്തിന്റെ അന്തരീക്ഷമാണ് യുഎഇയിലുള്ളത്. അക്കാരണത്താൽ നിരവധി മില്യൺ കണക്കിന് വിനോദസഞ്ചാരികളും ഫോറിൻ വർക്കർമാരും ഇവിടെയെത്തിച്ചേരുന്നുണ്ട്. നിരവധി വ്യവസായങ്ങൾ ഇവിടെ തഴച്ച് വളരുന്നുമുണ്ട്. വ്യാപാരം, ഊർജം, ഫിനാൻഷ്യൽ സർവീസുകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യവസായങ്ങളായിട്ടുള്ളത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്ന വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ് എയർവേസ്, തുടങ്ങിയവും പോർട്ട് ഓപ്പറേറ്ററായ ഡിപി വേൾഡും യുഎഇലാണുള്ളത്. ഇതിന് പ ുറമെ നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും യുഎഇയ്ക്ക് സ്വന്തമാണ്.

എമിറേറ്റികളിൽ ഒരു ഭാഗത്തിന് അഡൈ്വസറി ഫെഡറൽ കൗൺസിൽ മെമ്പർമാരെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ പ്രസിഡന്റ് , പ്രധാനമന്ത്രി, മറ്റ് ഉന്നത സ്ഥാനങ്ങളിലുള്ളവർ എന്നിവരെ തെരഞ്ഞെടുക്കാൻ ഇവർക്ക് വോട്ട് ചെയ്യാനാവില്ല. യുഎഇയിലെ ജനതയിൽ 90 ശതമാനവും വിദേശികളാണ്. ഇവരിൽ ഭൂരിഭാഗവും കുറഞ്ഞ ശമ്പളമുള്ള കുടിയേറ്റ തൊഴിലാളികളാണ്. അവർക്കും വോട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP