Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ടാണ് ദൈവം ആഫ്രിക്കയെ ഇങ്ങനെ ശിക്ഷിക്കുന്നത്: എബോളയ്ക്കും പ്ലേഗിനും ശേഷം ആഫ്രിക്കൻ ജനസംഖ്യക്ക് ഭീഷണി ഉയർത്തി മറ്റൊരു രോഗം കൂടി പടരുന്നു; കണ്ണിൽനിന്നും രക്തം വാർന്ന് ഉഗാണ്ടയിൽ പെൺകുട്ടി മരിച്ചത് പുതിയ പകർച്ചവ്യാധിയുടെ തുടക്കമെന്ന് ലോകാരോഗ്യ സംഘടന

എന്തുകൊണ്ടാണ് ദൈവം ആഫ്രിക്കയെ ഇങ്ങനെ ശിക്ഷിക്കുന്നത്: എബോളയ്ക്കും പ്ലേഗിനും ശേഷം ആഫ്രിക്കൻ ജനസംഖ്യക്ക് ഭീഷണി ഉയർത്തി മറ്റൊരു രോഗം കൂടി പടരുന്നു; കണ്ണിൽനിന്നും രക്തം വാർന്ന് ഉഗാണ്ടയിൽ പെൺകുട്ടി മരിച്ചത് പുതിയ പകർച്ചവ്യാധിയുടെ തുടക്കമെന്ന് ലോകാരോഗ്യ സംഘടന

കർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് എല്ലായ്‌പ്പോഴും ആഫ്രിക്കയിൽനിന്നാണ്. ഉഗാണ്ടയിൽ ഒമ്പതുവയസ്സുകാരി പെൺകുട്ടിയുടെ മരണം പുതിയ ആശങ്കകളാണ് ഇരുണ്ട ഭൂഖണ്ഡത്തിന് സമ്മാനിക്കുന്നത്. പ്ലേഗിനെയും എബോളയെയും പോലുള്ള വ്യാധികളെക്കാൾ മാരകമായ അസുഖം പടരുകയാണെന്ന സൂചനയാണ് ഇതുനൽകുന്നത്. കണ്ണിൽനിന്ന് രക്തമൊഴുകുന്ന ഈ അസുഖം ബാധിച്ചവരിൽ 40 ശതമാനത്തോളം പേർ മരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മഡഗസ്സ്‌കറിൽ നൂറുകണക്കിനാളുകൾ പ്ലേഗ് വന്ന് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ആഫ്രിക്ക വീണ്ടുമൊരു പകർച്ചവ്യാധിയുടെ പടിവാതിൽക്കൽ നിൽക്കുന്നത്. ലോകം പ്ലേഗിൽനിന്ന പൂർണമായി മുക്തമായി എന്ന് കരുതിയിരിക്കെയാണ് മഡഗസ്സ്‌കറിൽ പ്ലേഗിന്റെ തിരിച്ചുവരവ്. അതിന് തൊട്ടുമുമ്പ് എബോളയുടെ രൂപത്തിൽ ആഫ്രിക്കയിലുടനീളം മരണം താണ്ഡവമാടിയിരുന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളാണ് അപ്പോഴും അസുഖത്തിന് കൂടുതൽ ഇരകളായത്.

തലവേദന, രക്തസ്രാവം, ഛർദി, വയറിളക്കം, പേശിവേദന തുടങ്ങിയവയാണ് ഉഗാണ്ടയിൽ പ്രത്യക്ഷപ്പെട്ട പുതിയ അസുഖത്തിന്റെ ലക്ഷണങ്ങൾ. മധ്യ ഉഗാണ്ടയിലെ നക്കാസെക്കെ ജില്ലയിലുള്ള ഒമ്പതുവയസ്സുകാരിയാണ് ഈ പ്രത്യേക അസുഖം വന്ന് മരിച്ചത്. ആരോഗ്യപ്രവർത്തകർ വിവരമറിഞ്ഞയുടൻ പെൺകുട്ടിയുടെ വീട്ടിലെത്തി മൃതദേഹം അവിടെനിന്ന് മാറ്റി. പകർച്ചവ്യാധി ഭയന്ന് ശവസംസ്‌കാരച്ചടങ്ങുകൾ പോലും പുറത്താരെയും അറിയിക്കാതെയാണ് നടത്തിയത്.

കഴിഞ്ഞയാഴ്ച സമാനമായ ലക്ഷണങ്ങളോടെ സൗത്ത് സുഡാനിൽ മൂന്നുപേർ മരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. മധ്യകാലകട്ടത്തിൽ കോടിക്കണക്കിനാളുകളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ പ്ലേഗിനെക്കാൾ മാരകമാണ് ഈ വൈറൽ അസുഖമെന്നാണ് കരുതുന്നത്. പ്ലേഗിനെ പൂർണമായും തുടച്ചുനീക്കാനായതായി ശാസ്ത്രലോകം കരുതിയിരുന്നു. എന്നാൽ, മഡഗസ്സ്‌കറിൽ അടുത്തിടെ വീണ്ടും പ്ലേഗ് വന്നത് ലോകത്തെ വീണ്ടും ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP