Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു ദിവസം 250 പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയാകുന്ന ബ്രിട്ടന് ഇന്ത്യൻ ബലാത്സംഗത്തെക്കുറിച്ച് പറയാൻ എന്ത് അധികാരം?ഇന്ത്യയുടെ മകൾക്ക് മറുപടിയുമായി യുകെയിലെ മകൾ റിലീസ് ചെയ്ത് ബ്രിട്ടണിലെ ഇന്ത്യക്കാരന്റെ മധുരപ്രതികാരം

ഒരു ദിവസം 250 പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയാകുന്ന ബ്രിട്ടന് ഇന്ത്യൻ ബലാത്സംഗത്തെക്കുറിച്ച് പറയാൻ എന്ത് അധികാരം?ഇന്ത്യയുടെ മകൾക്ക് മറുപടിയുമായി യുകെയിലെ മകൾ റിലീസ് ചെയ്ത് ബ്രിട്ടണിലെ ഇന്ത്യക്കാരന്റെ മധുരപ്രതികാരം

ലണ്ടൻ: ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ ബ്രിട്ടൺ കാട്ടുന്ന ഉത്സാഹത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ദേശസ്‌നേഹമുള്ള മറ്റൊരു ഇന്ത്യക്കാരൻ. 2012 ഡിസംബർ 16ന് ഡൽഹിയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ട് ബിബിസി സംവിധായിക ലെസ്ലി ഉഡ്ഡിൻ സംവിധാനം ചെയ്ത് ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററി ഇന്ത്യയുടെ അനുമതിയില്ലാതെ റിലീസ് ചെയ്തതിന് മധുരപ്രതികാരം തീർത്തിരിക്കുകയാണ് ഹർവീന്ദർ സിങ്. ദിനംപ്രതി ബ്രിട്ടണിൽ അരങ്ങേറുന്ന ബലാത്സംഗങ്ങൾ വിഷയമാക്കി യുകെയുടെ മകൾ എന്ന ഡോക്യുമെന്ററി നിർമ്മിച്ചാണ് ഹർവീന്ദർ സിങ് ഇന്ത്യയുടെ മകൾക്ക് മറുപടി നൽകിയിരിക്കുന്നത്. ദിവസേന യുകെയിൽ 250 പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് യുകെയുടെ മകൾ വെളിപ്പെടുത്തുന്നത്.

യുകെയിലെ പത്തു ശതമാനം സ്ത്രീകളും തങ്ങൾ ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ്  യുകെയുടെ മകൾ ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. സ്ത്രീകൾ തന്നെയാണ് ബലാത്സംഗത്തിന് കാരണക്കാരെന്ന് ബ്രിട്ടണിലെ മൂന്നിലൊന്നു പേരും പറയുന്നതായി ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. ഇവിടെ സ്ത്രീകൾ ബലാത്സംഗത്തെ എതിർക്കാത്തതിനാൽ മാനഭംഗകൊലപാതകങ്ങൾ അരങ്ങേറുന്നില്ല. അതോടൊപ്പം യുകെയിലെ ഇരകളിൽ എല്ലാവർക്കും നീതി ലഭിക്കുന്നില്ലെന്നും ഡോക്യുമെന്ററിയിൽ പറയുന്നു.
ബലാത്സംഗം എന്നത് ആഗോള പ്രശ്‌നമാണെന്നും ഡൽഹിയിൽ അരങ്ങേറിയതുപോലെയുള്ള സംഭവങ്ങൾ ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നുണ്ടെന്നും ഹർവീന്ദർ സിങ് ഡോക്യുമെന്ററിയിലൂടെ പറയുന്നു.

ഡൽഹി മാനഭംഗക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന പ്രതികളിലൊരാളുടെ അഭിമുഖവുമായി പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ മകൾ ബിബിസി സംപ്രേഷണം ചെയ്തതിലൂടെ ഏറെ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. പഠനാവശ്യത്തിനാണെന്നും പറഞ്ഞ് പ്രതിയുടെ അഭിമുഖം തയാറാക്കിയ ഡോക്യുമെന്ററി സംവിധായിക പിന്നീട് അത് വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയും ഇന്ത്യയുടെ എതിർപ്പ് മറികടന്ന് അത് ബിബിസിയിൽ സംപ്രേഷണം ചെയ്യുകയുമായിരുന്നു. ഇന്ത്യയുടെ മകൾ ഡോക്യുമെന്ററിയിലൂടെ ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങൽ ഏറ്റുവെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് ബലാത്സംഗക്കാരുടെ നാട് എന്ന മോശം പേര് നൽകുന്നുണ്ടെന്ന വിമർശനവും കണക്കിലെടുത്താണ് യുകെയുടെ മകൾ നിർമ്മിക്കാൻ ഹർവീന്ദർ സിങ് ഒരുങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP