Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീലച്ചിത്രനായികയെ കോക്പിറ്റിലേക്ക് ക്ഷണിച്ചുവരുത്തി പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ബട്ടണുകൾ ഞെക്കി ആഘോഷം; കുവൈറ്റ് എയർലൈൻസ് പൈലറ്റിനെതിരെ അന്വേഷണം

നീലച്ചിത്രനായികയെ കോക്പിറ്റിലേക്ക് ക്ഷണിച്ചുവരുത്തി പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ബട്ടണുകൾ ഞെക്കി ആഘോഷം; കുവൈറ്റ് എയർലൈൻസ് പൈലറ്റിനെതിരെ അന്വേഷണം

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ മലയാളികൾ ആഗ്രഹിക്കുന്ന വിമാന കമ്പനികളിൽ ഒന്നാണ് കുവൈറ്റ് എയർലൈൻസ്. സേവനത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം റെക്കോർഡ് ഉണ്ടായിട്ടും അതിന് പ്രേരിപ്പിക്കുന്നത് നിരക്കിലെ കുറവ് തന്നെ. എന്നാൽ സുരക്ഷയുടെ കാര്യത്തിലും ഒട്ടും ശ്രദ്ധയില്ലങ്കിലോ? ഹീത്രുവിൽ നിന്നും ന്യൂയോർക്കിന് പറന്നുയർന്ന ഒരു കുവൈറ്റ് എയർലൈൻസ് വിമാനത്തിലെ ക്യാപ്റ്റൻ ഒപ്പിച്ച വേലകൾ കേട്ടാൽ വിമാന യാത്ര ചെയ്യുന്നവരെല്ലാം ഭയക്കും.

നീലച്ചിത്ര നായികയെ കോക്പിറ്റിലേക്ക് വിളിച്ചുകയറ്റി മടിയിലിരുത്തുകയും ഓട്ടോ പൈലറ്റ് സംവിധാനത്തിൽ പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ബട്ടണുകൾ ഞെക്കാൻ അനുവദിക്കുകയും ചെയ്ത സംഭവത്തിൽ കുവൈറ്റ് എയർലൈൻസ് പൈലറ്റിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ലണ്ടനിലെ ഹീത്രൂവിൽനിന്ന് ന്യുയോർക്കിലേക്ക് പറക്കുന്നതിനിടെയാണ് പൈലറ്റിന്റെ ഈ അതിരുവിട്ട ഏർപ്പാടുകൾ നടന്നത്.

ചോൾ മാഫിയയെന്നും ചോൾ ഖാനെന്നും അറിയപ്പെടുന്ന നടിയെയാണ് പൈലറ്റ് കോക്പിറ്റിലേക്ക് വിളിച്ചുകയറ്റിയത്. നായികയ്ക്കായി പൈലറ്റ് ഷാംപെയ്ൻ വരുത്തുകയും നായിക കോക്പിറ്റിലിരുന്ന് നാൽപ്പതോളം സിഗരറ്റുകൾ വലിക്കുകയും ചെയ്തു. തന്റെ കോക്പിറ്റ് അഭ്യാസത്തിന്റെ ചിത്രങ്ങൾ നായിക മൈബൈലിൽ പകർത്തുകയും ചെയ്തു.

തന്റെ മാറിടം കാണണമെന്ന് പൈലറ്റ് ആഗ്രഹം പ്രകടിപ്പിച്ചതായും വിമാനത്തിലെ എയർഹോസ്റ്റസുമാരിൽ പലരുമായും താൻ ശയിച്ചിട്ടുണ്ടന്ന് അയാൾ വീമ്പുപറഞ്ഞതായും ചോൾ ഖാൻ പിന്നീട് വെളിപ്പെടുത്തി. എന്നാൽ, 300-ഓളം യാത്രക്കാരുമായി പറക്കവെ പൈലറ്റിന്റെ ഈ സ്വഭാവ വൈകൃതങ്ങൾ തന്നെ അലോസരപ്പെടുത്തിയതായും ഡെയ്‌ലി സ്റ്റാറിനോട് സംസാരിക്കവെ അവർ പറഞ്ഞു.

വിമാനം പറന്നുയർന്ന് സീറ്റ്‌ബെൽറ്റ് നീക്കിയ ഉടൻ തന്നെയും മറ്റൊരു സുഹൃത്തിനെയും പൈലറ്റ് കോക്പിറ്റിലേക്ക് ക്ഷണിച്ചതായി ചോൾ പറയുന്നു.കോക്പിറ്റിലേക്ക് യാത്രക്കാർ കയറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വിമാനത്തിനുള്ളിൽ തന്റെ നിയമമാണ് നടപ്പിലാക്കുന്നതെന്നും പൈലര്‌റ് പറഞ്ഞത്രെ. കോക്പിറ്റിന്റെ വാതിലുകൾ അടഞ്ഞശേഷം തന്നെ മടിയിൽപിടിച്ചിരുത്തിയ പൈലറ്റ് കോക്പിറ്റിലെ ബട്ടണുകളോരോന്നോയി പറഞ്ഞുതന്നു. ചില ബട്ടണുകളിൽ പിടിച്ചമർത്താൻ തന്നെ അനുവദിക്കുകയും ചെയ്തതായി അവർ പറഞ്ഞു.

വിമാനത്തിലെ സഹ പൈലറ്റ് പുകവലിക്കുക പോലും ചെയ്യാതെ വിമാനം പറത്തുന്നതിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കുവൈറ്റ് എയർലൈൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2001 സെപ്റ്റംബർ 11-ലെ തീവ്രവാദി ആക്രമണത്തിനുശേഷം കോക്പിറ്റിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഈ നിയമമാണ് പൈലറ്റ് ലംഘിച്ചത്. 2007-ൽ കൊണ്ടുവന്ന പുകവലി വിരുദ്ധ നിയമവും ഇയാൾ ലംഘിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP