Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗരഹൃദയത്തിലെ ഭൂമിക്കടിയിൽ നിന്നും നിലക്കാതെ പുക ഉയരുന്നു; അനേകം പേരെ ഒഴിപ്പിച്ചു സർക്കാർ; ലണ്ടൻ ഇന്നലെ പരിഭ്രാന്തിയിലായത് ഇങ്ങനെ

നഗരഹൃദയത്തിലെ ഭൂമിക്കടിയിൽ നിന്നും നിലക്കാതെ പുക ഉയരുന്നു; അനേകം പേരെ ഒഴിപ്പിച്ചു സർക്കാർ; ലണ്ടൻ ഇന്നലെ പരിഭ്രാന്തിയിലായത് ഇങ്ങനെ

ണ്ടർഗ്രൗണ്ട് വൈദ്യുതി ലൈനിൽ നിന്നും വൻ തോതിൽ പുക ഉയർന്നതിനെ തുടർന്ന് സെൻട്രൽ ലണ്ടനിൽ കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി മുടങ്ങി അയ്യായിരത്തോളം വീടുകളും ഓഫീസുകളും ഇരുട്ടിലായി. ഫോൺ ലൈനുകളും തകരാറിലായി. നടുറോട്ടിലെ മാൻഹോളിൽ നിന്നും നട്ടുച്ചയ്ക്കാണ് ശക്തമായ തീജ്വാലയും പുകയും ഉയർന്നത്. കടുത്ത പുക പരിസരമാകെ വ്യാപിക്കാൻ തുടങ്ങിയതോടെ പ്രദേശത്തുള്ളവർക്ക് ശ്വസിക്കാനും മറ്റും പ്രയാസപ്പെടേണ്ടി വന്നു. ഉടൻ തന്നെ അഗ്നിശമന സേനയെത്തി സമീപ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിൽ നിന്നായി ആയിരക്കണക്കിന് ജീവനക്കാരെ ഒഴിപ്പിച്ചു.

കടുത്ത പുക വ്യാപിച്ചതോടെ ട്രാഫിക് ചലനവും താറുമാറായി വാഹനത്തിരക്കേറി. ഒഫീസ് കെട്ടിടങ്ങളിലെ വൈദ്യുതി പോയതോടെ നിരവധി പേർ നിരത്തിലിറങ്ങിയിരുന്നു. പുറത്ത് ശ്വസിക്കാൻ പ്രയാസപ്പെട്ടെന്നും ഇവരിൽ ചിലർ പറഞ്ഞു. അണ്ടർഗ്രൗണ്ട് ഇലക്ട്രിക്കൽ കേബിളിലുണ്ടായ തകരാറാണ് സംഭവത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. വൈദ്യുതി വിതരണ കമ്പനികളെത്തി ബന്ധം വിഛേദിച്ച ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഉച്ചയ്ക്ക് 12.40ന് ആരംഭിച്ച പുക വൈകുന്നേരം 7.20 ഓടെ നിയന്ത്രണത്തിലാക്കി തടഞ്ഞു.

കടുത്ത പുകയിൽ മുങ്ങിയ സമീപത്തെ ഹൈക്കോടതി ഇന്നു കൂടി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരും ഒഴിപ്പിച്ചവരിൽപ്പെടും. സംഭവമറിഞ്ഞ് നാലു ഭാഗത്തു നിന്നും ഫയർ എഞ്ചിനുകൾ പാഞ്ഞെത്തിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൊലീസെത്തി പ്രദേശമാകെ നിയന്ത്രണ നാടകെട്ടിയതോടെ ഗതാഗതവും സ്തംഭിച്ചു ട്രാഫിക് കുരുക്കുണ്ടായി. അതിനിടെ ഈ സംഭവസ്ഥലത്തു നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ ലണ്ടനിൽ തന്നെ മറ്റൊരു സമാന അണ്ടർഗ്രൗണ്ട് തീപ്പിടിത്തവും ഉണ്ടായി. നോർത്ത് ലണ്ടനിലെ ഫിൻസ്ബറി പാർക്കിലായിരുന്നു രണ്ടാമത്തെ സംഭവം. രണ്ടു തീപ്പിടത്തങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഫിൻസ്ബറി പാർക്കിൽ ഉച്ചയ്ക്ക് 1.10നാണ് തീയും പുകയും ഉയർന്നത്.

 ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP