Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്ഗാനിലും സിറിയയിലും ഐസിന് കനത്ത നാശം വിതച്ച് അമേരിക്കൻ സൈന്യം; സിറിയയിൽ റാഖ നഗരവും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു; അഫ്ഗാനിൽ ഡ്രോൺ ആക്രമണത്തിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിലും സിറിയയിലും ഐസിന് കനത്ത നാശം വിതച്ച് അമേരിക്കൻ സൈന്യം; സിറിയയിൽ റാഖ നഗരവും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു; അഫ്ഗാനിൽ ഡ്രോൺ ആക്രമണത്തിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്ന ശക്തമായ നീക്കങ്ങളിൽ അഫ്ഗാനിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് വൻ മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ. സിറിയയിൽ ഐഎസിന്റെ പടിയിലായിരുന്ന റാഖ നഗരം പൂർണമായും ഒഴിപ്പിച്ച് ഐഎസിനെ തുരത്താനായെന്നാണ് വിവരം. അഫ്ഗാനിൽ ഡ്രോൺ ആക്രമണത്തിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. ഇവരുടെ കൈപ്പിടിയിലുള്ള ഒരു പ്രദേശം ഒഴിപ്പിക്കാനുള്ള നീക്കം തുടരുകയാണ്.

യുഎസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ കനത്ത ആക്രമണത്തിനൊടുവിൽ റാഖ നഗരവും ഉപേക്ഷിച്ച് ഐഎസ് പിൻവാങ്ങി. ഇവിടെ നൂറിലധികം ഐഎസ് ഭീകരർ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു റാഖ. ഇവിടെ മോചിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഡെമോക്രാറ്റിക് ഫോഴ്‌സിന് അതിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

എന്നാൽ കഴിഞ്ഞദിവസം നടന്ന കനത്ത ആക്രമണത്തിലാണ് അമേരിക്കൻ സേനയുടെ സഹായത്തോടെ ഈ നഗരം തിരിച്ചുപിടിച്ചത്. അതേസമയം, നിരന്തരം ആക്രമണം നടന്ന റാഖ നഗരം ഏറെക്കുറെ പൂർണമായും തകർന്ന നിലയിലാണ്. വാസയോഗ്യമായ കെട്ടിടങ്ങൾ പോലും ഇല്ലാത്തവിധം ഇവിടം നാമാവശേഷമായെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറിയയിലെ റാഖ ഐഎസ് ഭീകരരിൽ നിന്ന് സൈന്യം തിരിച്ചു പിടിച്ചത്. ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടം യുഎസിന്റെ പിന്തുണയോടെയാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് പിടിച്ചെടുത്തത്. റാഖയിലെ എല്ലാ ഭീകരരും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നഗരം വിട്ടതായും വ്യക്തമാക്കുന്നു. സമാധാനം പുനഃസ്ഥാപിച്ച് സാധാരണ ജീവിതം പുനഃസ്ഥാപിച്ച ശേഷം സൈന്യവും നഗരം വിടുമെന്നാണ് റിപ്പോർട്ട്. സിറിയയിൽ നിന്നുള്ള ഒട്ടേറെ ഐഎസ് ഭീകരർ സൈന്യത്തിനു മുന്നിൽ കീഴടങ്ങുന്നതായും അധികൃതർ വ്യക്തമാക്കുന്നു.

ഇതിനിടെയാണ് മലയാളികൾ ഉൾപ്പെടെ ഐസിലേക്ക് എത്തിപ്പെട്ട അഫ്ഗാനിൽ അഫ്ഗാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. ഇവിടെയും കടുത്ത നീക്കങ്ങളിലാണ് അമേരിക്കൻ സൈന്യമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിനെ കുനാർ പ്രവിശ്യയിലായിരുന്നു ആക്രമണം. ഐഎസ് ഭീകരർ പിടിച്ചെടുത്തതോടെ ഈ പ്രദേശത്ത് അഫ്ഗാൻ സർക്കാർ ഓഫീസുകളെല്ലാം തകർക്കപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണമെന്നും ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ 14 ഐഎസ് കമാൻഡർമാരാണു കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന വാദമുയർത്തി ഐഎസും രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ നാശം ഐഎസിന് ഉണ്ടായെന്നും പൂർണമായും പ്രദേശം വൈകാതെ ഒഴിപ്പിക്കാൻ കടുത്ത നീക്കത്തിന് ഒരുങ്ങുകയാണ് അമേരിക്കൻ സേനയെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP