Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയുടെ പട്ടുപാതയ്ക്ക് ട്രംപിന്റെ ചെക്ക്! ചൈനീസ് പാതയ്ക്ക് ബദലായി മറ്റൊരു പാതയെ കുറിച്ച് ആലോചന; പദ്ധതിയിൽ ഇന്ത്യയ്ക്ക് മുഖ്യ പങ്കാളിത്തം; ഇൻഡോ - പെസഫിക് സാമ്പത്തിക ഇടനാഴി പദ്ധതി പുനരുജ്ജീവിപ്പിക്കുമ്പോൾ ഗുണഭോക്താക്കളുടെ കൂട്ടത്തിൽ അഫ്ഗാനും പാക്കിസ്ഥാനും

ചൈനയുടെ പട്ടുപാതയ്ക്ക് ട്രംപിന്റെ ചെക്ക്! ചൈനീസ് പാതയ്ക്ക് ബദലായി മറ്റൊരു പാതയെ കുറിച്ച് ആലോചന; പദ്ധതിയിൽ ഇന്ത്യയ്ക്ക് മുഖ്യ പങ്കാളിത്തം; ഇൻഡോ - പെസഫിക് സാമ്പത്തിക ഇടനാഴി പദ്ധതി പുനരുജ്ജീവിപ്പിക്കുമ്പോൾ ഗുണഭോക്താക്കളുടെ കൂട്ടത്തിൽ അഫ്ഗാനും പാക്കിസ്ഥാനും

വാഷിങ്ടൻ: ലോകത്തെ ഭാവിയിലെ സാമ്പത്തിക വികസനത്തിന്റെ അമരക്കാരാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ചൈനയുടെ നേതൃത്വത്തിൽ യൂറോപ്പിലേക്ക് പട്ടുപാതയ്ക്ക് തുടക്കമിടുന്നത്. അതിവിശാലമായ ഈ സാമ്പത്തിക ഇടനാഴി ശരിക്കും ഭയപ്പെടുത്തിയത് യുഎസിനെയാണ്. സമ്പത്തിന്റെ കാര്യത്തിൽ യുഎസിനെ മറികടക്കാൻ തുനിഞ്ഞിറങ്ങിയ ചൈനയ്ക്ക് തടയിടാൻ ട്രംപും പണി തുടങ്ങി. ചൈനീസ് പദ്ധതിയോട് മുഖം തിരിച്ചു നിന്ന ഇന്ത്യയെ മുഖ്യപങ്കാളിയാക്കി മറ്റൊരു പാതയ്ക്കുള്ള വഴിയൊരുക്കുകയാണ് അമേരിക്ക.

ദക്ഷിണ, ദക്ഷിണപൂർവേഷ്യ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് രണ്ട് പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് അമേരിക്ക പുനരുജ്ജീവിപ്പിക്കുന്നത്. 2011 ജൂലൈയിൽ ചെന്നൈയിൽ വച്ച് അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അവ നിർജീവമായി. പുതിയ പട്ടുപാതയും ദക്ഷിണ, ദക്ഷിണപൂർവേഷ്യ മേഖലയ്ക്കായി ഇൻഡോ പസെഫിക് സാമ്പത്തിക ഇടനാഴി പദ്ധതിയുമാണ് ഹിലറി അന്നു പ്രഖ്യാപിച്ചത്. ഇരു പദ്ധതികളിലും ഇന്ത്യയ്ക്കു നിർണായക പങ്കു നിർവഹിക്കാനാകും.

ട്രംപ് ഭരണകൂടത്തിന്റെ വാർഷിക ബജറ്റ് വിവരങ്ങളുടെ രൂപരേഖ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. ഇതിൽ ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. ഇത് ചൈനയുടെ നീക്കം മുന്നിൽ കണ്ടു തന്നെയാണ്. പുതിയ പട്ടുപാത (എൻഎസ്ആർ) പദ്ധതിയിൽ അഫ്ഗാനിസ്ഥാനെയും അയൽരാജ്യങ്ങളെയുമാണു ലക്ഷ്യമിടുന്നത്. അഫ്ഗാൻ ജനതയ്ക്കു പുതിയൊരു ജീവിതം നൽകി സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കാനാണ് യുഎസ് ശ്രമം. ഇൻഡോ പസെഫിക് സാമ്പത്തിക ഇടനാഴി പദ്ധതിയിൽ ദക്ഷിണേഷ്യയെയും ദക്ഷിണപൂർവേഷ്യയെയും ബന്ധിപ്പിക്കുകയാണു ലക്ഷ്യം.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വളർച്ചയ്ക്ക് ആവശ്യമായ ഊർജം ടർക്ക്‌മെൻ ഗ്യാസ് ഫീൽഡിൽനിന്നു ലഭിക്കുമെന്നു പുതിയ പട്ടുപാതയെക്കുറിച്ചു പ്രഖ്യാപിച്ചപ്പോൾ ഹിലറി അന്നു വ്യക്തമാക്കിയിരുന്നു. ഇതുവഴി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വരുമാനവും നേടാനാകും. തജിക് കോട്ടൺ ഇന്ത്യൻ ലിനനായി മാറ്റാം. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഗൃഹോപകരണങ്ങളും ഫലങ്ങളും കസഖ്സ്ഥാനിലെ അസ്ടാനയിലോ മുംബൈയിലോ അതിനുമപ്പുറത്തോ എത്തിയേക്കാം ഹിലറി കൂട്ടിച്ചേർത്തു. എന്നാൽ ബറാക് ഒബാമ രണ്ടാമതു പ്രസിഡന്റായപ്പോൾ പദ്ധതി പതിയെ നിർജീവമായി.

ഒരു പാത ഒരു ദേശം (ഒബിഒആർ) പദ്ധതിയിലൂടെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും ഏഷ്യൻ രാജ്യങ്ങളിലൂടെയും ചരക്ക് എത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ പ്രദേശത്തുകൂടിയാണ് ഇതിലൊരു പദ്ധതി കടന്നുപോകുന്നത്. ഇതേത്തുടർന്ന് ഇന്ത്യ ചൈനയുടെ പട്ടുപാത പദ്ധതിയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP