Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപയോഗം കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങൾ പാവപ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റിവിടുന്ന മാഫിയ സജീവം; പരാതിയുമായി മൂന്നാം ലോക രാജ്യങ്ങൾ; ഇല്ലാത്ത രോഗങ്ങൾ പടരുമെന്ന ആശങ്കയിൽ പാവങ്ങൾ

ഉപയോഗം കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങൾ പാവപ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റിവിടുന്ന മാഫിയ സജീവം; പരാതിയുമായി മൂന്നാം ലോക രാജ്യങ്ങൾ; ഇല്ലാത്ത രോഗങ്ങൾ പടരുമെന്ന ആശങ്കയിൽ പാവങ്ങൾ

ലോകരാജ്യങ്ങൾക്കിടയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ജീവനുതന്നെ ഭീഷണിയായി വളരുകയാണോ? അങ്ങനെ ഭയപ്പെടേണ്ട ഘട്ടമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉപയോഗിച്ചുകഴിഞ്ഞതും നിലവാരമില്ലാത്തതുമായ മെഡിക്കൽ ഉപകരണങ്ങൾ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത് ചെറിയ രാജ്യങ്ങളിലെ ആരോഗ്യരംഗത്തെ തകിടം മറിക്കുമെന്ന ആശങ്ക ശക്തമാണ്.

പല പാവപ്പെട്ട രാജ്യങ്ങളിലെയും ആശുപത്രികളിൽ സംഭാവനയെന്ന പേരിലാണ് നിലവാരം കുറഞ്ഞ വൈദ്യോപകരണങ്ങൾ എത്തുന്നത്. അതവിടുത്തെ രാജ്യങ്ങളിലെ ചികിത്സാ രംഗത്തെ അപ്പാടെ തകർക്കുകയാണ്. മറ്റു ചില രാജ്യങ്ങളിൽ നിലവാരം കുറഞ്ഞ ഉപകരണങ്ങൾ വൻവിലയ്ക്ക് വിൽക്കുന്ന ഏർപ്പാടുകളും നിലനിൽക്കുന്നു. ആഭ്യന്തര കമ്പനികളുടെ നിലനിൽപ് പോലും അപകടകരമാക്കുന്ന നിലയിലേക്കാണ് ഉപകരണങ്ങളുടെ ഈ കുത്തൊഴുക്ക് വളർന്നിരിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽനിന്നും ജപ്പാനിൽനിന്നുമൊക്കെയായി എത്തുന്ന ഡയാലിസിസ് കിറ്റുകളെക്കുറിച്ചുള്ള പരാതിയുമായി ചൈനയാണ് ആദ്യം രംഗത്തുവന്നത്. കഴിഞ്ഞവർഷം അവിടെ നടന്ന അന്വേഷണത്തിൽ, നാട്ടിൽ കിട്ടുന്ന ഡയാലിസിസ് കിറ്റുകളെക്കാൾ വലിയ വിലയിലാണ് വിദേശ കിറ്റുകൾ വിൽക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ, ഈ കിറ്റുകൾക്ക് വേണ്ടത്ര നിലവാരവുമില്ലായിരുന്നു.

നൈജീരിയയും ഉഗാണ്ടയും പോലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം അറിയിട്ടിച്ചുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലെ നിർമ്മാതാക്കൾ അവിടെനിന്ന് ഒഴിവാക്കുന്നതിനുവേണ്ടി സംഭാവനയെന്ന പേരിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ആശുപത്രികളിൽ ഇതെത്തിക്കുകയാണ്. നിലവാരം കുറഞ്ഞ ഉപകരണങ്ങൾ തങ്ങളുടെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയാണെന്ന് ഈ രാജ്യങ്ങൾ പരാതിപ്പെടുന്നു.

ഇന്ത്യയിൽ ഈ ഭീഷണി ഏറെയും വരുന്നത് ചൈനയിൽനിന്നാണ്. നിലവാരമില്ലാത്ത ചൈനീസ് ഉപകരണങ്ങൾ ഇന്ത്യൻ വിപണി പിടിച്ചെടുക്കുന്നതിനെതിരെ ഇവിടുത്തെ നിർമ്മാതാക്കൾ പരാതിയുമായി സർക്കാരിനെ പലതവണ സമീപിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സി.ടി, എം.ആർ.ഐ സ്‌കാനറുകൾ ചൈനയിൽനിന്നെത്തുന്നത്. ഡയാലിസിസ് മെഷിനുകളും ഗുണനിലവാര പരിശോധന പോലുമില്ലാതെ കടന്നുവരുന്നുവെന്ന് മെഡിക്കൽ ഉപകരണ രംഗത്തുള്ളവർ പറയുന്നു.

സർക്കാർ സർട്ടിഫൈ ചെയ്തിട്ടില്ലെന്ന മട്ടിൽ ഇന്ത്യൻ ഉപകരണങ്ങൾ നിർദ്ദേശിക്കാത്ത ഡോക്ടർമാരുമുണ്ടെന്ന് നിർമ്മാതാക്കൾ പറയപ്പെടുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ വിദേശത്തുനിന്നെത്തുന്ന ഉപകരണങ്ങളോടാണ് ഇവർക്ക് പ്രിയം. ഒറ്റത്തവണ ഉപയോഗിക്കുന്ന സിറിഞ്ചുകൾ പോലും നിലവാര പരിശോധനയില്ലാതെ കടന്നെത്തുത്തുന്നു. വിദേശ ഉപകരണങ്ങൾ ഇന്ത്യൻ നിലവാരവുമായി യോജിക്കുന്നതാണോ എന്നുപോലും പലപ്പോഴും പരിശോധിക്കപ്പെടുന്നില്ല.

2012-ൽ ലാൻസെറ്റ് നടത്തിയ പഠനത്തിൽ ലോകത്തെ പാവപ്പെട്ട രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളിൽ 40 ശതമാനത്തോളം പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കാരണം വിദേശ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും നിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ വരവുമാണെന്നും ആ പഠനം കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP