Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേസമയം നാലുപേരുമായി ഓൺലൈനിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ലണ്ടനിലെ ഇന്ത്യൻ യുവതി ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടു; ഉഷ കാണാമെന്ന് ഏറ്റ യുവാവിനെത്തേടി പൊലീസ്

ഒരേസമയം നാലുപേരുമായി ഓൺലൈനിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ലണ്ടനിലെ ഇന്ത്യൻ യുവതി ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടു; ഉഷ കാണാമെന്ന് ഏറ്റ യുവാവിനെത്തേടി പൊലീസ്

രേസമയം നാലുപേരുമായി ഓൺലൈനിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ഇന്ത്യക്കാരിയായ വീട്ടമ്മ ലണ്ടനിലെ  ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടു. 44-കാരിയായ ഉഷ പട്ടേലിനെയാണ് ഇന്നലെ ഉച്ചയോടെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റിങ്ങിനിടെ ഉഷ കാണാമെന്നേറ്റ മിൽസ് ഡോൺലി എന്ന 34-കാരനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നുണ്ട്.

നോർത്ത് വെസ്റ്റ് ലണ്ടനിലെ ക്രിക്കിൾവുഡിലാണ് ഓട്ടിസം ബാധിച്ച മകനോടൊപ്പം ഉഷ പട്ടേൽ താമസിച്ചിരുന്നത്. ഇവിടെയുള്ള ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയതും. ഉഷയുടെ മരണം അന്വേഷിക്കുന്ന സ്‌കോട്ട്‌ലൻഡ് യാർഡ്, സംഭവവുമായി ബന്ധപ്പെട്ട് ഡോൺലിയെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. ഓൺലൈൻ ചാറ്റിങ്ങിനിടെ ഡോൺലിയുമായി കാണാമെന്ന് ഉഷ സമ്മതിച്ചിരുന്നതായി അവർ കണ്ടെത്തിയിട്ടുണ്ട്.

തനിക്ക് ഒരാളോട് പ്രണയം ഉണ്ടെന്ന കാര്യം ഉഷയുടെ ഓൺലൈൻ സുഹൃത്തുക്കളിലൊരാളോട് അവർ പങ്കുവച്ചിരുന്നു. ഡോൺലിയെയാണ് ഉഷ ഉദ്ദേശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, ഉഷ ഒരേസമയം നാലുപേരുമായി ചാറ്റ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ഉഷയെ കൊലപ്പെടുത്തിയത് ഡോൺലിയാണോ എന്ന് പൊലീസിന് ഉറപ്പിക്കാനായിട്ടില്ല. ഇയാളെ കണ്ടുമുട്ടുന്നവർ വിവരമറിയിക്കണമെനന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യത്തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിപ്പോൾ. അത്തരം സാഹചര്യങ്ങളെ ഉറപ്പിക്കാൻ ഡോൺലിയെ ചോദ്യം ചെയ്യുന്നത് സഹായകമാകുമെന്നും പൊലീസ് കരുതുന്നു.

ഉഷയുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടികിട്ടേണ്ടതുണ്ട്. നോർവിക്ക് പാർക്ക് മോർച്ചറിയിൽ ഇന്ന് പോസ്റ്റുമോർട്ടം നടക്കും. ഒരു അയൽക്കാരനാണ് ഉഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച അഞ്ചുവയസ്സുകാരൻ മകൻ ഫ്ളാറ്റിൽത്തന്നെയുണ്ടായിരുന്നു. കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ല. മകനെ പരിചരിചിച്ച് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന സ്ത്രീയായിരുന്നു ഉഷയെന്ന് അയൽക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP