Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗന്നം സ്റ്റൈൽ ഒടുവിൽ മരുന്നിന് പകരവുമായി; ഒൻപത് മാസം അബോധാവസ്ഥയിൽ കിടന്ന പത്തുവയസ്സുകാരി ഓപ്പൺ ഗന്നം സ്റ്റൈൽ കേട്ട് ഉണർന്നു

ഗന്നം സ്റ്റൈൽ ഒടുവിൽ മരുന്നിന് പകരവുമായി; ഒൻപത് മാസം അബോധാവസ്ഥയിൽ കിടന്ന പത്തുവയസ്സുകാരി ഓപ്പൺ ഗന്നം സ്റ്റൈൽ കേട്ട് ഉണർന്നു

ശുദ്ധ സംഗീതത്തിലൂടെ ചികിത്സ നടത്തുന്ന പരീക്ഷണങ്ങൾ കേരളത്തിൽ പലേടത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മ്യൂസിക് തെറാപ്പി ലോകത്തിന്റെ പലഭാഗത്തും നിലനിൽക്കുന്നു. എന്നാൽ, അടിച്ചുപൊളി പാട്ടുകളും രോഗിയെ ഉണർത്തുമെന്ന് തെളിയിക്കുകയാണ് ചൈനയിൽ നിന്നുള്ള ഈ വിശേഷം. ഒമ്പതുമാസമായി അബോധാവസ്ഥയിൽ കിടന്ന പത്തുവയസ്സുകാരി ജീവിതത്തിലേക്ക് ഞെട്ടിയുണർന്നത് ഓപ്പൺ ഗന്നം സ്റ്റൈൽ എന്ന കൊറിയൻ പോപ്‌ സംഗീതം കേട്ടുകൊണ്ട്.

ലോകത്തുമുഴുവൻ വൻ തരംഗമായി മാറിയ ഗന്നം സ്‌റ്റൈൽ കൊറിയൻ ഗായകൻ സൈയുടേതാണ്. 2012-ൽ പുറത്തുവന്ന ഈ ഗാനം ലോകമെങ്ങും യുട്യൂബിലൂടെ കണ്ടത് കോടിക്കണക്കിനാളുകളാണ്. ഇപ്പോഴിതാ ഇതേ ഗാനം ഒരു പത്തുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. 258 ദിവസം കോമയിൽ കിടന്ന യിങ് നാൻ എന്ന പത്തുവയസ്സുകാരിയാണ് ഗന്നം സ്റ്റൈൽ കേട്ട് ഉണർന്നത്.

കഴിഞ്ഞവർഷം സെപ്റ്റംബർ ആറിനാണ് യിങ് നാനിന്റെ ജീവിതത്തിൽ ആ അത്ഭുതം സംഭവിച്ചത്. ബ്രയിൻ ഹെമിറേജിനെത്തുടർന്ന് അബോധാവസ്ഥയിലായിരുന്ന യിങ്ങിനെ ജീവിതത്തിലേക്ക് തിരിച്ചകൊണ്ടുവന്നത് അമ്മ ലിയു റ്യുക്‌സിയാങ് മൂളിയ ഗന്നം സ്‌റ്റൈലാണ്. കോമയിൽനിന്ന് ഉണരാനിടയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ യിങ് നാൻ അമ്മയുടെ പാട്ടുകേട്ടാണ് കണ്ണുതുറന്നത്.

ഇങ്ങനെ കോമയിൽനിന്നുണർത്താൻ അമ്മ അത്രനാളും പെടാപ്പാട് പെടുകയായിരുന്നു. ദിവസവും 400 തവണയെങ്കിലും കുട്ടിയെ തിരുമ്മുകയും ഓരോ മണിക്കൂറിലും തിരിച്ചുകിടത്തുകയും വേണമായിരുന്നു. ഉറക്കംപോലും ഉപേക്ഷിച്ച് ലിയു അത് ചെയ്തു. ഒടുവിലൊരു ദിവസം മകളുടെ കിടക്കയ്ക്ക് അരികിലിരുന്ന് ഓപ്പൺ ഗന്നം സ്റ്റൈൽ പാടുമ്പോഴാണ് മകൾ പെട്ടെന്ന് കണ്ണുതുറന്നത്. പിറ്റേന്ന് വീൽച്ചെയറിൽ മകളുമായി നീങ്ങുമ്പോൾ വീണ്ടും ഇതേ പാട്ട് ലിയു പാടി. അപ്പോൾ കുട്ടിയുടെ മുഖത്ത് കൂടുതൽ തിളക്കം വരുന്നതു കണ്ടാണ് പാട്ടിന്റെ ശക്തി അവർ തിരിച്ചറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP