Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറത്താക്കപ്പെട്ട പ്രസിഡന്റിന്റെ പ്രസംഗം കേൾക്കാൻ വൈദ്യുതി തൂണിൽ കയറിയ യുവാവ് കത്തിക്കരിഞ്ഞ് വീഴുന്ന വീഡിയോ പുറത്ത്

പുറത്താക്കപ്പെട്ട പ്രസിഡന്റിന്റെ പ്രസംഗം കേൾക്കാൻ വൈദ്യുതി തൂണിൽ കയറിയ യുവാവ് കത്തിക്കരിഞ്ഞ് വീഴുന്ന വീഡിയോ പുറത്ത്

പുറത്താക്കപ്പെട്ട ബ്രസീലിയൻ പ്രസിഡന്റ് ഡിൽമ റൗസെഫിന് അധികാരമാണ് നഷ്ടപ്പെട്ടതെങ്കിൽ അവരുടെ പ്രസംഗം കേൾക്കാൻ വേണ്ടി വൈദ്യുതി തൂണിൽ വലിഞ്ഞ് കയറിയ യുവാവിന് ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്...വൈദ്യുതി പോസ്റ്റിൽ വലിഞ്ഞ് കയറിയ ഈ യുവാവ് കത്തിക്കരിഞ്ഞ് വീഴുന്ന വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് നോർത്തേൺ സ്റ്റേറ്റായ സെർഗൈപിലെ അറാകാജുവിൽ ആവേശോജ്വലമായ ഒരു റാലിയിൽ പങ്കെടുത്ത് തീപാറുന്ന പ്രസംഗം നടത്തവെയാണ് ആവേശം സഹിക്കാനാവാതെ അവരെ നേരിട്ട് കാണുന്നതിനായി യുവാവ് ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞ് കയറിയിരുന്നത്.

ഒരു ജോഡി ബീച്ച് ഷോർട്ടുകൾ മാത്രം ധരിച്ചിരിക്കുന്ന യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. ഏറെ സമയമടെുത്താണ് ഇയാൾ പോസ്റ്റിൽ വലിഞ്ഞ് കയറിയത്. തുടർന്ന് ഒരു പതാക ആവേശത്തോടെ വീശാനും തുടങ്ങിയിരുന്നു. പോസ്റ്റിൽ വലിഞ്ഞ് കയറരുതെന്ന് കൂടെയുള്ളവർ നിരന്തരം വിലക്കിയെങ്കിലും അയാൾ അത് തീർത്തും അവഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വൈദ്യുതി പോകുന്ന കേബിളുകൾ തിങ്ങിനിറഞ്ഞ ഭാഗത്താണ് ഇയാൾ കയറിപ്പറ്റിയതെന്നതിനാൽ അപകടമുണ്ടാകുമെന്ന് തീർച്ചയായിരുന്നു.അവസാനം താഴെയുള്ളവർ ഭയപ്പെട്ടത് തന്നെ സംഭവിക്കുകയും യുവാവ് കത്തിക്കരിഞ്ഞ് താഴോട്ട് വീഴുകയുമായിരുന്നു.

ഈ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിലാണ് പകർത്തപ്പെട്ടിരിക്കുന്നത്. യുവാവ് താഴോട്ട് വീഴുന്നതിന് മുമ്പ് വലിയ ശബ്ദത്തിലുള്ള സ്പാർക്കും ജ്വാലകളും പോസ്റ്റിന് മുകളിലുണ്ടായിരുന്നതായി കാണാം. താഴെ വീണ യുവാവിനെ ഉടനടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരുക്കോടെ മരിക്കുകയായിരുന്നു. 20നും 25നും ഇടയിൽ പ്രായമുള്ള തെരുവ് യാചകനാണ് ഇത്തരത്തിൽ മരിച്ചതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഷോക്കേറ്റതിനെ തുടർന്ന് ഇയാൾക്ക് ഹൃദയാഘാതവും തലക്ക് പരുക്കുമേറ്റിരുന്നുവെന്നാണ് റിപ്പോർട്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് റൗസെഫ് ഒരു ഇംപീച്ച്മെന്റ് ട്രയലിന് വിധേയയായി സ്ഥാനഭ്രഷ്ടയാക്കപ്പെടുകയായിരുന്നു. എന്നാൽ താൻ നിഷ്‌കളങ്കയാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് പ്രസംഗത്തിലൂടെ അവർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. തന്റെ ശത്രുക്കൾ തന്നെ അധികാരത്തിൽ നിന്നും നീക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് അവർ ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP