Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കൂറ്റൻ വാൻ കാലു മുതൽ തലവരെ കയറി ഇറങ്ങിയാലും ജീവൻ ബാക്കിയാകുമോ..? ഹൃദയം നിലയ്ക്കുന്ന വീഡിയോ ധൈര്യം ഉള്ളവർ മാത്രം കാണുക

ഒരു കൂറ്റൻ വാൻ കാലു മുതൽ തലവരെ കയറി ഇറങ്ങിയാലും ജീവൻ ബാക്കിയാകുമോ..? ഹൃദയം നിലയ്ക്കുന്ന വീഡിയോ ധൈര്യം ഉള്ളവർ മാത്രം കാണുക

സാധാരണ വാഹനങ്ങൾ കാര്യമായി ഒന്നു തട്ടിയാൽ തന്നെ ഭൂരിഭാഗം മനുഷ്യരും മരിക്കുമെന്നുറപ്പാണ്. എന്നാൽ ചൈനയിലെ ഈ സൈക്കിൾ യാത്രക്കാരനായ വയോധികന്റെ കാലു മുതൽ തലവരെ ഒരു കൂറ്റൻ വാൻ കയറി ഇറങ്ങിയിട്ടും ആ ശരീരത്തിൽ ജീവൻ അവശേഷിക്കുന്നുവെന്ന അതിശയകരമായ റിപ്പോർട്ട് പുറത്ത് വന്നു. ചൈനയിലെ ഷാൻഗായിൽ ഒക്ടോബർ 29നാണ് അപകടം നടന്നിരിക്കുന്നത്. ട്രാഫിക് സിഗ്‌നലിനായി കാത്തിരുന്ന സൈക്കിൾ യാത്രക്കാരന്റെ മേലേയ്ക്ക് വാൻ റിവേഴ്സ് എടുത്തതിനെ തുടർന്ന് കയറിയിറങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച ഹൃദയം നിലയ്ക്കുന്ന വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ധൈര്യം ഉള്ളവർക്ക് മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളൂവെന്ന് പ്രത്യേകം ഓർക്കുക.

വാൻ ഡ്രൈവർ തീർത്തും അശ്രദ്ധമായി റിവേഴ്സ് എടുത്തതിനെ തുടർന്ന് വാനിന്റെ തൊട്ട് പുറകിൽ നിലയുറപ്പിച്ചിരുന്നു സൈക്കിൾ യാത്രക്കാരന്റെ മേലേയ്ക്ക് വാൻ കയറിയിറങ്ങുകയായിരുന്നു. ആ സമയത്ത് സൈക്കിൾ യാത്രക്കാരൻ വേറെ എവിടേക്കോ നോക്കി നിൽക്കുകയായിരുന്നതിനാൽ തന്റെ നേരെ വരുന്ന വാൻ കാണാനും സാധിച്ചില്ല. വാനിന്റെ പുറകിലത്തെ ചക്രങ്ങൾ സൈക്കിൾ യാത്രക്കാരനെ ചതച്ച് കൊണ്ട് കയറിയിറങ്ങുന്നത് കാണാം. തല പോലും ചതഞ്ഞരയുന്നുണ്ട്. വാൻ റിവേഴ്സ് എടുത്തതിന് ശേഷമാണ് എന്തോ പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ വാനിന്റെ ഡ്രൈവറായ സ്ത്രീ പുറത്തിറങ്ങി നോക്കിയപ്പോൾ അടിയിൽ ചതഞ്ഞ് കിടക്കുന്ന സൈക്കിൽ യാത്രക്കാരനെ കാണുകയായിരുന്നു.

തുടർന്ന് ഒരു പറ്റം ജനങ്ങൾ സഹായത്തിനെത്തുന്നുണ്ട്. വാനിനടിയിൽ ആൾ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ട് സ്ത്രീ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും അതിലെ കടന്ന് പോകുന്നവരെ സഹായത്തിന് വിളിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആളുകൾ കാർ പൊക്കി അതിനടിയിൽ നിന്നും സൈക്കിൾ യാത്രക്കാരന്റെ ശരീരം വലിച്ചെടുക്കുയായിരുന്നു. തുടർന്ന് എമർജൻസി സർവീസുകാർ എത്തുകയും അപകടത്തിൽ പെട്ടയാളം ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.മിനിവാനിനടിയിൽ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇരുവരും അപകടത്തിന് ഉത്തരവാദികളാണെന്നാണ് പൊലീസ് പറയുന്നത്. അതായത് ഗ്രീൻ ലൈറ്റിന് വേണ്ടി കാത്തിരിക്കുമ്പോൾ സൈക്കിൾ യാത്രക്കാരൻ സ്റ്റോപ്പ് ലൈൻ ക്രോസ് ചെയ്തതും സ്റ്റോപ്പ് ലൈൻ മറികടന്ന് വാൻ ഡ്രൈവർ വാർ റോഡ്സൈഡിൽ പാർക്ക് ചെയ്തതും തെറ്റാണെന്നാണ് പൊലീസ് ഭാഷ്യം. ഗുരുതരമായി പരിക്കേറ്റ് സൈക്കിൾ യാത്രക്കാരൻ ഇപ്പോഴും ആശുപത്രിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP