Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൊണാൾഡ് ട്രംപിന് ഒരു വസ്തുവും അടുത്തിരിക്കുന്നത് ഇഷ്ടമല്ലാത്തത് എന്തുകൊണ്ട്? തൊട്ടടുത്തുള്ള വസ്തുക്കൾ എപ്പോഴും നീക്കിക്കൊണ്ടിരിക്കുന്ന വീഡിയോ വൈറലാകുമ്പോൾ

ഡൊണാൾഡ് ട്രംപിന് ഒരു വസ്തുവും അടുത്തിരിക്കുന്നത് ഇഷ്ടമല്ലാത്തത് എന്തുകൊണ്ട്? തൊട്ടടുത്തുള്ള വസ്തുക്കൾ എപ്പോഴും നീക്കിക്കൊണ്ടിരിക്കുന്ന വീഡിയോ വൈറലാകുമ്പോൾ

തൊട്ടുമുന്നിലിരിക്കുന്ന ഏതു വസ്തുവിനെയും മാറ്റിവെച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അസ്വസ്ഥതയാണ്. ട്രംപിന് 'ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ' ആണെന്ന പ്രചാരണം പോലും ഉയർന്നുകഴിഞ്ഞു. വൈറ്റ് ഹൗസിലെ മേശപ്പുറത്തുള്ള വസ്തുക്കൾ മാറ്റിയും തിരിച്ചും ട്രംപ് ഇരിക്കുന്ന വീഡിയോയും ഇതിനകം വൈറലായി.

ട്വിറ്ററിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം പതിനായിരത്തിലേറെത്തവണ റീട്വീറ്റ് യ്യെപ്പെട്ടു. എഡിറ്റ് ചെയ്ത ഈ ക്ലിപ്പിൽ, ട്രംപ് ഗൗരവത്തോടെ രുയോഗത്തിൽ പങ്കെടുക്കുകയാണ്. ഇതിനിടെ, തനിക്ക് മുന്നിലുള്ള വസ്‌കുക്കൾ തട്ടിയും നീക്കിയും അദ്ദേഹം രസിക്കുകയും ചെയ്യുന്നു.

ഒരേകാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന തരത്തിലുള്ള മനോവൈകല്യമാണ് ഒ.സി.ഡി. ട്രംപിന് ഈ തകരാറുണ്ടെന്നാണ് ഇപ്പോൾ ജനങ്ങൾ വിശ്വസിക്കുന്നത്. അനിയന്ത്രിതമായ രീതിയിൽ വസ്തുക്കൾ നീക്കിക്കൊണ്ടിരിക്കുന്ന ട്രംപിന് ഒ.സി.ഡിയാണെന്ന് പലരും ട്വീറ്റ് ചെയ്തു. വസ്തുക്കൾ നീക്കുക മാത്രമല്ല, പ്രസംഗിക്കാൻ നിൽക്കുമ്പോൾ കൂടെക്കൂടെ മൈക്രോഫോൺ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്ന് മറ്റൊരാൾ നിരീക്ഷിച്ചു.

ട്രംപ് ഹസ്തദാനം നടത്തുന്നതും പ്രത്യേക തരത്തിലാണെന്നാണ് മറ്റൊരു ട്വീറ്റ്. വീഡിയോ വൈറലായതോടെ, ട്രംപിന്റെ ഓരോ ചെയ്തികളെയും ഒസിഡിയുമായി ബന്ധപ്പെടുത്തി താരതമ്യപ്പെടുത്താനാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ശ്രമം. ശുദ്ധിയിൽ അങ്ങേയറ്റത്തെ ശ്രദ്ധാലുവായ ട്രംപ് വളരെ ശ്രദ്ധിച്ചുമാത്രമേ ഹസ്തദാനം നടത്താറുള്ളൂ.

ട്രംപിനെതിരെ ഒട്ടേറെ ആരോപണങ്ങൾ ഇതിനിടെ ഉയർന്നിട്ടുണ്ട്. മോസ്‌കോയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടിൽ ട്രംപ് വേശ്യകളുമായി കഴിഞ്ഞുവെന്ന റിപ്പോർട്ട് അതിലൊന്നാണ്. ഈ ദൃശ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ കൈവശമുള്ളതുകൊണ്ടാണ് ട്രംപ് പുട്ടിന് വിധേയനായി നിൽക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP