Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീർനായകളോട് കളിക്കാൻ തീരങ്ങളിൽ നിൽക്കുന്നവർ ഈ വീഡിയോ കാണുക; കായലരുകിൽ ഇരുന്ന പെൺകുട്ടിയെ നീർനായ തട്ടിയെടുത്ത് വെള്ളത്തിലേക്ക് മുങ്ങിയതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

നീർനായകളോട് കളിക്കാൻ തീരങ്ങളിൽ നിൽക്കുന്നവർ ഈ വീഡിയോ കാണുക; കായലരുകിൽ ഇരുന്ന പെൺകുട്ടിയെ നീർനായ തട്ടിയെടുത്ത് വെള്ളത്തിലേക്ക് മുങ്ങിയതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ല്ലാസയാത്രയുടെ ഭാഗമായി തീരങ്ങളിലെത്തുന്നവർ വെള്ളത്തിലെ നീർനായകളോട് കളിക്കാൻ ഹരം പ്രകടിപ്പിക്കാറുണ്ട്. ഇത് അത്യന്തം അപകടകരമായ വിനോദമാണെന്ന് അധികൃതരെല്ലാം ആവർത്തിച്ച് മുന്നറിയിപ്പേകിയാലും പലരും ഇത് അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ കൊടുത്തിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ കണ്ടാൽ ഇനി ആരും ഇതിന് മുതിരില്ലെന്നുറപ്പാണ്. കായലരുകിൽ ഇരുന്ന പെൺകുട്ടിയെ തട്ടിയെടുത്ത് നീർനായ വെള്ളത്തിലേക്ക് മുങ്ങുന്ന ഭയാനകമായ വീഡിയോ ആണിത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ റിച്ച്മണ്ടിലെ സ്റ്റീവ്സ്റ്റൻ ഫിഷന്മാൻസ് വാർഫിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്.

നീർനായ മത്സ്യത്തെ പിടിക്കുന്നത് ടൂറിസ്റ്റുകൾ നോക്കി നിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. നീർ നായ വെള്ളത്തിൽ മുങ്ങുന്നതും പൊങ്ങുന്നതും ആളുകൾ നോക്കി നിന്ന് ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതിനിടെയാണ് സംഭവ മുണ്ടായത്. നീർനായയെ കാണാനായി പെൺകുട്ടി കായലിന്റെ കൂടുതൽ അരികിലേക്ക് എത്തി നോക്കുമ്പോഴാണ് അപ്രതീക്ഷിതമായി നീർനായ കുട്ടിയെ തട്ടിയെടുത്ത് വെള്ളത്തിലേക്ക് മുങ്ങിയത്. കുട്ടി ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും നീർനായ കുട്ടിയുടെ വസ്ത്രത്തിൽ കടിച്ച് വലിച്ച് വെള്ളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ഇത് കണ്ട് ഞെട്ടിത്തരിച്ച കാഴ്ചക്കാർ ഉച്ചത്തിൽ കരയാനുമാരംഭിച്ചിരുന്നു. പെട്ടെന്ന് പെൺകുട്ടിയുടെ ബന്ധുവെന്ന് കരുതുന്ന ഒരാൾ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും പെൺകുട്ടിയെ രക്ഷിക്കുയും ചെയ്തു. പെൺകുട്ടി വെള്ളത്തിൽ മുങ്ങാതിരിക്കാൻ അവളെ അയാൾ ഒരു വേള ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നീർനായ വീണ്ടും പ്രത്യക്ഷപ്പെട്ടതുമില്ല. പെട്ടെന്നുള്ള ആക്രമണത്തിൽ പെൺകുട്ടി ഞെട്ടിത്തരിച്ചിരുന്നു. ബന്ധുക്കളുടെ അടുത്തെത്തിയപ്പോഴും അവളുടെ മരണഭയം വിട്ട് മാറിയിരുന്നില്ല.

വാൻകൂവറിലുള്ള മൈക്കൽ ഫുജിവാരയെന്ന ആളാണീ വീഡിയോ പകർത്തിയിരിക്കുന്നത്. താൻ തീരത്തിരിക്കുമ്പോൾ നീർനായ പെട്ടെന്ന് വെള്ളത്തിന് പുറത്ത് വരുകയായിരുന്നുവെന്നും അതിനെ മൊബൈൽ ക്യാമറയിൽ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പെൺകുട്ടിയും കുടുംബക്കാരും നീർനായക്ക് ബ്രെഡിന്റെ കഷണങ്ങൾ കൊടുത്ത് രസിക്കുന്നതിനിടെ പെൺകുട്ടിയെ തട്ടിയെടുക്കുകയുമായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പെൺകുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP