Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക വിരുദ്ധ റാലിയുമായി നവനാസികൾ; നേരിടാൻ ഒരുങ്ങി നാലിരട്ടി ആളുകളുമായി ഇസ്ലാമിസ്റ്റുകളും: ബ്രിട്ടനിൽ ഏറ്റുമുട്ടലും പൊലീസ് അറസ്റ്റും; സംഘർഷം തുടരുന്നു

ഇസ്ലാമിക വിരുദ്ധ റാലിയുമായി നവനാസികൾ; നേരിടാൻ ഒരുങ്ങി നാലിരട്ടി ആളുകളുമായി ഇസ്ലാമിസ്റ്റുകളും: ബ്രിട്ടനിൽ ഏറ്റുമുട്ടലും പൊലീസ് അറസ്റ്റും; സംഘർഷം തുടരുന്നു

ർമ്മനിയിൽ വ്യാപക ഇസ്ലാം വിരുദ്ധ സമരങ്ങൾ നടത്തി രംഗത്തു വന്ന പെഡിഗ (പാട്രിയോട്ടിക് യൂറോപ്യൻസ് എഗെയ്ൻസ്റ്റ് ഇസ്ലാമൈസേഷൻ ഓഫ് ദി വെസ്റ്റ്) എന്ന സംഘടന ബ്രിട്ടനിലും തങ്ങളുടെ വരവറിയിച്ചു ഇസ്ലാം വിരുദ്ധ റാലി നടത്തി. നാനൂറോളം പേർ അണി നിരന്ന റാലിക്ക് മറുപടിയുമായി രണ്ടായിരത്തോളം ഇസ്ലാമിസ്റ്റ് അനുകൂലികളും റാലിയുമായി രംഗത്തെത്തിയതോടെ സംഘർഷവുമുണ്ടായി. ഇരു റാലികളും ബ്രിട്ടനിലെ ന്യുകസിൽ നഗരമധ്യത്തിലെത്തിയതോടെ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പൊലീസ് കൂടി ഇടപെട്ടതോടെ ഏതാനും അറസ്റ്റകളും ഉണ്ടായി. പെഡിഗയുടെ ഇസ്ലാം വിരുദ്ധ മാർച്ചിനെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് എം പി ജോർജ് ഗലോവേയുടെ നേതൃത്വത്തിലാണ് ഇസ്ലാമിസ്റ്റ് അനുകൂലികൾ അണി നിരന്നത്. തീവ്രവലതു പക്ഷക്കാരായ പെഡിഗയെ ഗവോവെ ജർമ്മൻ നാസി സംഘമെന്നാണ് വിശേഷിപ്പിച്ചത്.

റാലി സമാധാനപൂർണമായിരിക്കുമെന്ന് പെഡിഗ സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ബ്രിട്ടനിലെ ന്യുകാസിൽ നഗരമധ്യത്തിലെത്തിയതോടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം ഇസ്ലാംവിരുദ്ധ പ്രതിഷേധത്തിൽ അണി നിരന്നവരാണ്. മദ്യപിച്ച് ആക്രമണം നടത്തി, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തി തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കു മേൽ ചുമത്തിയത്. ഇസ്ലാം വിരുദ്ധർക്കെതിരേ നടന്ന പ്രതിരോധ റാലിയെ ബ്രാഡ്‌ഫോഡ് വെസ്റ്റ് എം പിയായ ഗലോവെ അഭിസംബോധന ചെയ്തു. ഇംഗ്ലണ്ടിന്റെ വടക്കു കിഴക്കൻ പ്രദേശത്തു വന്ന് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്ന ജർമ്മൻ നാസി സംഘത്തെ നല്ലവരായ എല്ലാ ബ്രിട്ടീഷുകാരും അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ റാലിയിൽ അണിനിരന്നവർ ദശലക്ഷക്കണക്കിനാളുകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഭൂരിപക്ഷം ബ്രിട്ടീഷുകാരും ഇതിനെ മാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനു വേണ്ടുവോളം പ്രശ്‌നങ്ങൾ ഉണ്ട്. ഇനി ജർമ്മൻകാർ കൂടി വന്ന് വംശീയതും ഇ്സ്ലാമോഫോബിയയും ആളിക്കത്തിച്ച് കൂടുതൽ വഷളാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ഈസ്റ്റിൽ നിന്നും തന്റെ മെഴ്‌സീഡിസ് കാറിൽ വന്ന ഗലോവെ താൻ ജർമ്മൻ വിരുദ്ധനല്ലെന്നും കൂട്ടിച്ചേർത്തു. 'ജർമ്മൻകാരെ എനിക്കിഷ്ടമാണ്. ഞാനുപയോഗിക്കുന്നത് ഒരു ജർമ്മൻ കാറാണ്. പക്ഷേ ഈ ജർമ്മൻ ഇറക്കുമതി ഞങ്ങൾക്കു വേണ്ട, ' അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ജർമ്മനിയിലെ ഡ്രെസ്ഡനിലാണ് ഇസ്ലാം വിരുദ്ധ റാലികളുമായി പെഡിഗയുടെ തുടക്കം. വാരാന്ത്യങ്ങളിൽ ആയിരങ്ങൾ തിങ്ങിക്കൂടുന്ന സമരങ്ങളാണ് ഈ വലതു പക്ഷ തീവ്രവാദികൾ സംഘടിപ്പിച്ചിരുന്നത്. വളരെ വേഗത്തിൽ ശക്തി പ്രാപിച്ച ഈ സംഘം പിന്നീട് 25,000 വരേ ഉയരുകയും മറ്റു യൂറോപ്യൻ രാജ്യങ്ങളായ ഓസ്ട്രിയ, സ്വിറ്റ്‌സർലാന്റ്, നോർവേ, സ്‌പെയ്ൻ, ബെൽജിയം എന്നീ രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു. ഇപ്പോൾ ബ്രിട്ടനിലുമെത്തിയിരിക്കുന്നു. പ്രത്യേക നയങ്ങളോ രാഷ്ട്രീയ നിലപാടുകളോ ഇല്ലാത്ത പെഡിഗയുടെ നിലപാടുകൾ സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. പെഡിഗ നേതാവ് ലുറ്റ്‌സ് ബാച്മാൻ ജർമ്മൻ ഏകാധിപതി ഹിറ്റ്‌ലറുടേ വേഷം കെട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് വലിയ വിവാദമാകുകയും തുടർന്ന് ഇദ്ദേഹം പെഡിഗ നേതൃത്വത്തിൽ നിന്ന് മാറുകയും ചെയ്തിരുന്നു. ഇതേ ആഴ്ച തന്നെ മറ്റൊരു നേതാവും വിട്ടു നിന്നിരുന്നു. മുസ്ലിം കുടിയേറ്റക്കാർക്കെതിരേ വിദ്വേഷ പ്രസംഗങ്ങളാണ് പെഡിഗ നേതാക്കൾ നടത്തി വരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ വിഭാഗം കുടിയേറ്റക്കാർക്കെതിരേയും ഇവർ നിലപാടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP