Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎഇയിൽ നിന്നോ ഒമാനിൽ നിന്നോ ഖത്തറിൽനിന്നോ ഇനി യുകെ വിസയ്ക്ക് അപേക്ഷിക്കുക എളുപ്പം; 48 മണിക്കൂർ മുമ്പ് അപേക്ഷിച്ചാലും വിസ കിട്ടുന്ന പദ്ധതി തുടങ്ങി

യുഎഇയിൽ നിന്നോ ഒമാനിൽ നിന്നോ ഖത്തറിൽനിന്നോ ഇനി യുകെ വിസയ്ക്ക് അപേക്ഷിക്കുക എളുപ്പം; 48 മണിക്കൂർ മുമ്പ് അപേക്ഷിച്ചാലും വിസ കിട്ടുന്ന പദ്ധതി തുടങ്ങി

യു.എ.ഇയുടെയും ഒമാന്റെയും ഖത്തറിന്റെയും പാസ്‌പോർട്ടുള്ളവർക്ക് ബ്രിട്ടനിലേക്ക് ഇനി അനായാസം യാത്ര ചെയ്യാം. ഇലക്ട്രോണിക് വിസ വെയ്‌വർ സംവിധാനം നിലവിൽ വന്നതോടെയാണ് ഈരാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടീഷ് വിസ പെട്ടെന്ന് ലഭ്യമാകാൻ തുടങ്ങിയത്. മെയ് 23 മുതൽ ഇത് പ്രാബല്യത്തിൽവന്നു.

2014 ആദ്യം തന്നെ ഈ രാജ്യങ്ങളുമായി ഇലക്ട്രോണിക് വിസ വെയ്‌വര് സംവിധാനം ബ്രിട്ടൻ ഏർപ്പെടുത്തിയിരുന്നു. അതിന്റെ കുറേക്കൂടി നൂതനമായ രീതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് അപേക്ഷിച്ചാലും വിസ ലഭിക്കും. ബയോമെട്രിക്‌സ് വിവരങ്ങൾ നൽകുക, വിസ ആപ്ലിക്കേഷൻ സെന്ററിൽ പോവുക തുടങ്ങിയ നൂലാമാലകളിൽനിന്നാണ് ഇതുവരുന്നതോടെ യാത്രക്കാർ മുക്തരാവുക.

ആദ്യത്തെ സംവിധാനത്തിൽ പാസ്‌പോർട്ടിലെ വിവരങ്ങൾ അതേ മാതൃകയിൽ ഓൺലൈനായി രേഖപ്പെടുത്താനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നത്. പുതിയ സംവിധാനമനുസരിച്ച് ബയോഗ്രാഫിക് ഡാറ്റയുടെ ഒരു കോപ്പി അപ്‌ലോഡ് ചെയ്താൽ മതിയാകും. യാത്രയ്ക്ക് തൊട്ടുമുമ്പ് പാസ്‌പോർട്ടും ഇതും തമ്മിൽ ഒത്തുനോക്കി വിസ നൽകുകയും ചെയ്യും. ഈ രീതി കുവൈത്തിൽ ഇപ്പോൾ നിലവിലുണ്ട്.

ഇംഗ്ലീഷിലും അറബിയിലുമുള്ള ലളിതമായ ചോദ്യങ്ങളാണ് പുതിയ സംവിധാനത്തിലുള്ളത്. അതുകൊണ്ടുതന്നെ നടപടിക്രമങ്ങൾ മനസ്സിലാക്കാൻ യാതൊരു പ്രയാസവുമില്ല. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ചെലവിലേക്കായി വിസ അപേക്ഷകർ 15 പൗണ്ട് ാത്രം നൽകിയാൽ മതി. യു.കെ. വിസിറ്റ് വിസയ്ക്ക് മുടക്കേണ്ട തുകയെക്കാൾ കുറവാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP