Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടുചെയ്യാൻ അനുമതി കൊടുത്തിട്ടും സ്ത്രീകൾക്ക് താത്പര്യമില്ല; വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർത്തത് 1,31,000 പേരുമാത്രം; മിക്കയിടങ്ങളിലും സ്ത്രീ സ്ഥാനാർത്ഥികൾ; സൗദി സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ പ്രതികരണം തണുപ്പൻ മട്ടിൽ

വോട്ടുചെയ്യാൻ അനുമതി കൊടുത്തിട്ടും സ്ത്രീകൾക്ക് താത്പര്യമില്ല; വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർത്തത് 1,31,000 പേരുമാത്രം; മിക്കയിടങ്ങളിലും സ്ത്രീ സ്ഥാനാർത്ഥികൾ; സൗദി സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ പ്രതികരണം തണുപ്പൻ മട്ടിൽ

ഡിസംബർ 12-ന് നടക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിന് സൗദി അറേബ്യയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ടാകും. സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം അനുവദിക്കപ്പെട്ടു എന്നതാണ് ഇതിന്റെ ചരിത്രപ്രാധാന്യം. മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾ ആദ്യമായി മത്സരിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 900-ത്തോളം വനിതാ സ്ഥാനാർത്ഥികളാണ് ഭരണരംഗത്ത് എത്തുന്നതിനായി മത്സരിക്കുന്നത്.

2005-ലാണ് സൗദിയിൽ ആദ്യമായി മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2011-ൽ വീണ്ടും നടന്നു. രണ്ടുവട്ടവും പുരുഷന്മാർക്കായിരുന്നു മത്സരിക്കാനും വോട്ടുചെയ്യാനുമുള്ള അവകാശം. എന്നാൽ, സൗദിയിൽ സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ഏർപ്പെടുത്തിയശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 2005-ൽ ആദ്യ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾത്തന്നെ 2015-ലെ തിരഞ്ഞടുപ്പിൽ സ്ത്രീകൾക്ക് പ്രാതിനിധ്യമുണ്ടാകുമെന്ന് മുൻ ഭരണാധികാരി അബ്ദുള്ള രാജാവ് പ്രഖ്യാപിച്ചിരുന്നു. 2013-ൽ പരമോന്നത സഭയായ ശുര കൗൺസിലിലേക്ക് സ്ത്രീകളെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു.

സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അത്രയ്ക്ക് ആവേശത്തോടെയല്ല സ്ത്രീകൾ ഇതിനോട് പ്രതികരിച്ചതെന്നാണ് സൂചന. 284 മുൻസിപ്പൽ കൗൺസിലുകളിലേക്ക് 7000-ത്തോളം സ്ഥാനാർത്ഥികളാണുള്ളത്. വോട്ടവകാശം ഉറപ്പിക്കാനും സ്ത്രീകൾ മുൻകൈയെടുത്തില്ല എന്ന സൂചനയുണ്ട്. വെറു 1,31,000 സ്ത്രീകൾ മാത്രമാണ് വോട്ടർ പട്ടികയിൽ പേരുചേർത്തത്. 13.5 ലക്ഷമാണ് പുരുഷ വോട്ടർമാരുടെ എണ്ണം.

എന്നാൽ, സ്ത്രീകളുടെ താത്പര്യക്കുറവല്ല. ഉദ്യോഗസ്ഥർ പലവിധ തടസ്സവാദങ്ങൾ പറഞ്ഞ് പലരുടെയും വോട്ടുചേർക്കൽ നിഷേധിക്കുകയായിരുന്നു എന്ന ആരോപണമുണ്ട്. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നത് സംബന്ധിച്ച് വേണ്ടത്ര പ്രചാരണവുമുണ്ടായിരുന്നില്ല. അതും സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി കുറച്ചു. 900-ത്തോളം സ്ത്രീകൾ മത്സരരംഗത്തുണ്ടെങ്കിലും സ്ത്രീ വോട്ടർമാരുടെ എണ്ണം കുറവായതിനാൽ, ജയിച്ചുവരുന്നവർ വളരെ കുറവായിരിക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP