Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡേകെയറിൽ കൊണ്ടുപോകാൻ കാറിന്റെ പുറകിൽ ഇരുത്തിയ കുഞ്ഞിനെ മറന്ന് ഓഫീസിൽ പോയി; തിരിച്ച് പിക്ക് ചെയ്യാൻ കാർ പാർക്കിൽ ചെന്നപ്പോൾ കുഞ്ഞ് മരിച്ചിരിക്കുന്നു; അമേരിക്കയിൽ ജഡ്ജി അറസ്റ്റിൽ

ഡേകെയറിൽ കൊണ്ടുപോകാൻ കാറിന്റെ പുറകിൽ ഇരുത്തിയ കുഞ്ഞിനെ മറന്ന് ഓഫീസിൽ പോയി; തിരിച്ച് പിക്ക് ചെയ്യാൻ കാർ പാർക്കിൽ ചെന്നപ്പോൾ കുഞ്ഞ് മരിച്ചിരിക്കുന്നു; അമേരിക്കയിൽ ജഡ്ജി അറസ്റ്റിൽ

റവി മനുഷ്യന് പലപ്പോഴും അനുഗ്രഹമായി വർത്തിക്കാറുണ്ട്. എന്നാൽ അത് പലപ്പോഴും കടുത്ത അപകടങ്ങൾക്കും അതുവഴിയുണ്ടാകുന്ന തീരാ ദുഃഖങ്ങൾക്കും കാരണമായി വർത്തിക്കാറുമുണ്ട്. പല സാധനങ്ങളും നാം പലയിടങ്ങളിൽ മറന്ന് വച്ച് നഷ്ടപ്പെടാറുണ്ടെങ്കിലും ഹൃദയത്തോട് ചേർത്ത് വച്ച് വളർത്തുന്ന നമ്മുടെ പിഞ്ചു മക്കളെ എവിടെയെങ്കിലും വച്ച് മറന്ന് പോകുന്നത് ഓർക്കാൻ പോലും പറ്റുന്ന സംഗതിയല്ല. എന്നാൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂട്ടിയ കാറിനുള്ളിൽ കുട്ടികളെ വച്ച് മറന്ന് പോയി അവർ ശ്വാസം മുട്ടി മരിക്കാനിടയായ നിരവധി ദുരന്തങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. സമൂഹത്തിലെ ഉന്നതരാണ് ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറി തങ്ങളുടെ കുഞ്ഞുങ്ങളെ കുരുതി കൊടുത്തിരിക്കുന്നത്.

അമേരിക്കയിൽ നിന്നാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ എല്ലാവർക്കും മാതൃകായാകേണ്ടുന്ന ഒരു ജഡ്ജിയാണ് സ്വന്തം കുഞ്ഞിനെ കാറിനുള്ളിൽ കുരുതി കൊടുത്തിരിക്കുന്നത്. ഡേകെയറിൽ കൊണ്ടു പോകാൻ കാറിന്റെ പുറകിൽ ഇരുത്തിയ കുഞ്ഞിനെ മറന്ന് ഓഫീസിൽ പോവുകയായിരുന്നു ജഡ്ജി. തിരിച്ച് പിക്ക് ചെയ്യാനായി കാർ പാർക്കിൽ ചെന്നപ്പോൾ അദ്ദേഹം കണ്ടത് കാറിനുള്ളിൽ മരിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തെ തുടർന്ന് ജഡ്ജി അറസ്റ്റിലാവുകയും ചെയ്തു.

അടച്ചിട്ട കാറിനുള്ളിലെ 37 ഡിഗ്രി സെൽഷ്യസ് കനത്ത ചൂടിൽ വെന്തുരുകി ശ്വാസം മുട്ടിയാണ്കുട്ടി മരിച്ചിരിക്കുന്നത്. ഇത്തരത്തിൽ 18 മാസം മാത്രമുള്ള കുഞ്ഞിന്റെ മരണത്തിന് കാരണമായതിന്റെ പേരിൽ സർക്യൂട്ട് ജഡ്ജായ വേഡ് നാറമോർ കൊലക്കുറ്റത്തിന് അറസ്റ്റിലാവുകയായിരുന്നു. ദുഷ്‌ചെയ്തിയുടെ പേരിലും 36കാരനായ ഈ അർകൻസാസ് ജഡ്ജിയുടെ പേരിൽ നടപടിയെടുക്കുമെന്നാണ് ഗാർലാൻഡ് കൗണ്ടിയിൽ ഫയൽ ചെയ്ത അറസ്റ്റ് വാറന്റ് സൂചിപ്പിക്കുന്നത്.തോമസ് നറമോറാണ് ഇത്തരത്തിൽ ദാരുണമായി മരണപ്പെട്ടിരിക്കുന്നത്. ടൊയോട്ട അലോണിലാണ് കുട്ടി ദാരുണമായി മൃതിയടഞ്ഞിരിക്കുന്നത്. താങ്ങാൻ പറ്റാത്ത ചൂട് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് കുഞ്ഞ് അടച്ചിട്ട കാറിനുള്ളിൽ കഴിയേണ്ടി വന്നിരുന്നത്.

അന്ന് കോടതിയിൽ നടക്കാനിരുന്ന ഒരു കേസിനെപ്പറ്റിയുള്ള ഉത്കണ്ഠ മൂലമാണ് ഇത്തരത്തിലുള്ള ഒരു പിഴവ് സംഭവിച്ചതെന്നാണ് ജഡ്ജി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ്‌ചെയ്ത ജഡ്ജിയെ 5000 ഡോളർ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.വീട്ടിൽ നിന്നും പ്രാർത്ഥനയും കഴിഞ്ഞ് കുഞ്ഞിനൊപ്പമിറങ്ങിയ തങ്ങൾ അന്ന് മാക്‌ഡൊണാൾഡിൽ നിന്നാണ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതെന്നും സാധാരണ വീട്ടിൽ നിന്നാണ് കഴിക്കാറുള്ളതെന്നും ജഡ്ജ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കുട്ടിയെ ഡേ കെയർ സെന്ററിലേക്ക് കൊണ്ടു പോകുന്നത് മറന്ന നറമോർ നേരിട്ട് ഓഫീലേക്ക് പോവുകയും കുട്ടിയെ കാറിനുള്ളിൽ മറക്കുകയുമായിരുന്നു. തിരക്കിട്ട ജോലികൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷം കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കാറിൽ കണ്ടെത്തിയിരുന്നത്.തുടർന്ന് 911 നമ്പറിലേക്ക് ഇദ്ദേഹം സഹായമഭ്യർത്ഥിച്ച് വിളിക്കുകയായിരുന്നു. അന്നേ ദിവസം ഊഷ്മാവ് 90 ഡിഗ്രി വരെ ഉയർന്നിരുന്നുവെന്നും കാറിനുള്ളിലെ കടുത്ത ചൂട് കാരണമാണ് കുട്ടി മരിച്ചതെന്നുമാണ് ഫോറൻസിക് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. താൻ കുട്ടിയെ കൊന്നുവെന്ന് ഹൃദയവേദനയോടെ വിലപിക്കുന്ന നറമോറിനെ കണ്ടിരുന്നുവെന്നാണ് ആദ്യ ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്.

തന്റെ കുട്ടിയുടെ മരണത്തിന് ശേഷം നറമോർ കേസുകൾ വിചാരണ ചെയ്യുന്നതിൽ നിന്നും സ്വയം പിന്മാറുകയായിരുന്നു. എന്നാൽ അദ്ദേഹം രാജി വച്ചിട്ടില്ല. നറമോറിനെതിരെ അർകൻസാസ് ജൂഡീഷ്യൽ ഡിസിപ്ലിൻ ആൻഡ് ഡിസ്എബിലിറ്റി കമ്മീഷനിൽ പരാതി പെൻഡിംഗിലുണ്ട്. തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംബന്ദിച്ചിടത്തോളം കുട്ടിയുടെ മരണം ചിന്തിക്കാൻ പോലും പറ്റാത്തതാണെന്നാണ് നറമോറും അദ്ദേഹത്തിന്റെ ഭാര്യ അഷ്‌ലെയും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP