Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശത്ത് സഖ്യസേന; കരയുദ്ധത്തിന് ഇറക്കി കരസേന; 50,000 പേരെ തടവിലാക്കിയ ഫലൂജ പിടിക്കാനുള്ള അന്തിമ യുദ്ധം തുടങ്ങുന്നു

ആകാശത്ത് സഖ്യസേന; കരയുദ്ധത്തിന് ഇറക്കി കരസേന; 50,000 പേരെ തടവിലാക്കിയ ഫലൂജ പിടിക്കാനുള്ള അന്തിമ യുദ്ധം തുടങ്ങുന്നു

സ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അരലക്ഷത്തോളം പേരെ തടവിലാക്കിയ ഫലൂജയിൽ ഇറാഖി സൈന്യം അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. അമേരിക്കൻ സഖ്യസേന നടത്തുന്ന വ്യോമാക്രണമങ്ങളുടെ പിന്തുണയോടെ കരയുദ്ധത്തിൽ ഐസിസിനെ തുരത്താമെന്നാണ് ഇറാഖി സൈന്യം കരുതുന്നത്.

എന്നാൽ, നിരപരാധികളെ മനുഷ്യകവചമാക്കി നിർത്തി ഐസിസ് ആക്രമണങ്ങളെ ചെറുക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്. പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇറാഖി സൈന്യത്തിന്റെ ആദ്യ ബറ്റാലിയൻ താരിഖ് ക്യാമ്പിനടുത്തെത്തി. ഓരാഴ്ച മുമ്പാണ് ഫലൂജ തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് ഇറാഖ് സേന തുടക്കമിട്ടത്.

നഗരത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ 80 ശതമാനത്തോളം സൈന്യം തിരിച്ചുപിടിച്ചതായി നീക്കത്തിന് നേതൃത്വം നൽകുന്ന മേജർ ധിയ തമീർ പറഞ്ഞു. നഗരകേന്ദ്രം എപ്പോഴാണ് ആക്രമിക്കുകയെന്ന കാര്യം സൈന്യം പുറത്തുവിട്ടിട്ടില്ല. ഏതാനും മണിക്കൂറുകൾ മാത്രമേ നഗരകേന്ദ്രം പിടിക്കാൻ ആവശ്യമുള്ളൂവെന്ന് ഫലൂജ ഓപ്പറേഷന്റെ ചുമതല നിർവഹിക്കുന്ന കമാൻഡർ അബ്ദൽവഹാബ് അൽ-സാദി പറഞ്ഞു.

ബന്ദികളാക്കിയവരെ ഭീകരർ മനുഷ്യക്കവചമായി ഉപയോഗിക്കുമെന്ന ആശങ്കയാണ് സൈന്യത്തിനുള്ളത്. നഗരകേന്ദ്രത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെയും പ്രാന്തപ്രദേശങ്ങളെയും മോചിപ്പിക്കുന്നതിനാണ് സൈന്യം ആദ്യം മുൻതൂക്കം നൽകുന്നത്. തലസ്ഥാന നഗരമായ ബാഗ്ദാദിന് 50 കിലോമീറ്റർ മാത്രം അകലെയാണ് ഫലൂജ. പോരാട്ടം തലസ്ഥാനത്തേയ്ക്ക് വ്യാപിപ്പിക്കാതെ നോക്കുന്നതിനാണിത്.

അമേരിക്കയുടെ സഹായത്തോടെ ഭീകരവിരുദ്ധ സേനയാണ് ഫലൂജ തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നത്. വിയറ്റ്‌നാം യുദ്ധത്തിനുശേഷം നേരിടുന്ന ഏറ്റവും ശക്തമായ വെല്ലുവിളിയായാണ് അമേരിക്കൻ സൈന്യം ഫലൂജയിലെ ഭീകരരുടെ ചെറുത്തുനിൽപ്പിനെ കാണുന്നത്. മൊസൂളിൽ അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ കുർദിഷ് പോരാളികളും ഭീകരർക്കെതിരെ യുദ്ധം നടത്തുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP