Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുശലം പറയാനെത്തിയ കാമറോണിനോട് പത്തു വയസ്സുകാരി ചോദിച്ചു; നിങ്ങൾ അല്ലാതെ വിജയിക്കണമെന്ന് കരുതുന്ന ആൾ ആരാണ്? ഇന്ത്യൻ ബാലികയുടെ ചോദ്യത്തിനു മുമ്പിൽ ഉത്തരം മുട്ടിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖം കാണൂ

കുശലം പറയാനെത്തിയ കാമറോണിനോട് പത്തു വയസ്സുകാരി ചോദിച്ചു; നിങ്ങൾ അല്ലാതെ വിജയിക്കണമെന്ന് കരുതുന്ന ആൾ ആരാണ്? ഇന്ത്യൻ ബാലികയുടെ ചോദ്യത്തിനു മുമ്പിൽ ഉത്തരം മുട്ടിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖം കാണൂ

ലണ്ടൻ: ബ്രിട്ടനിൽ കനത്ത തെരഞ്ഞെടുപ്പു പോരാട്ടം നടക്കുകയാണ്. മറ്റു നേതാക്കളെയെല്ലാം പിന്തള്ളി പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് തന്നെയാണ് വിജയ സാധ്യത കൽപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രകടനവും പ്രധാന എതിരാളിയായ ലേബർ നേതാവ് എഡ് മിലിബാൻഡ്, സഖ്യകക്ഷി നേതാവ് നിക്ക് ക്ലെഗ്, യുകിപിന്റെ നൈജൽ ഫരാഗെ എന്നിവരെ പിന്നിലാക്കുന്നതിലും കാമറോൺ വിജയിച്ചു. പക്ഷെ ഒരു പത്തു വയസ്സുകാരി ഇന്ത്യൻ പെൺകുട്ടിയുടെ ചോദ്യത്തിനു മുന്നിൽ കാമറോണിന് കഴിഞ്ഞ ദിവസം മുട്ടു മടക്കേണ്ടി വന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിൽ പ്രചാരണ പര്യടനം നടത്തുന്നതിനിടെ ബിബിസിയുടെ ന്യൂസ്‌റൗണ്ട് പരിപാടിയിലാണ് സാൽഫോഡിലെ റീമ എന്ന ഇന്ത്യൻ വിദ്യാർത്ഥിയുടെ ചോദ്യം ഓർക്കാപുറത്ത് കാമറോണിന് നേരിടേണ്ടി വന്നത്.

'താങ്കൾക്കു പുറമെ വിജയിക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രാഷ്ട്രീയ നേതാവുണ്ടോ? ഉണ്ടെങ്കിൽ അത് ആരാണ്? എന്തു കൊണ്ട്?' എന്ന റീമയുടെ ചോദ്യമാണ് കാമറോണിനെ വെള്ളം കുടിപ്പിച്ചത്. വോട്ടർമാർക്ക് വലിയ വാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്ന കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ പ്രകടന പത്രിക പുറത്തിറക്കിയതിനു തൊട്ടു പിറകെയായിരുന്നു ഇത്. ആശ്ചര്യം പ്രകടിപ്പിച്ചും മരിച്ചവരാണോ ജീവിച്ചിരിക്കുന്നവരാണോ എന്നു ചോദിച്ചും സമയം തീർത്ത് തലയൂരാൻ ശ്രമിച്ച പ്രധാനമന്ത്രിക്കു പക്ഷേ അതിനു സാധിച്ചില്ല. ചോദ്യം നേരിട്ടുള്ളതായതിനാൽ ഒഴിഞ്ഞു മാറാൻ അദ്ദേഹത്തിനായില്ല. ഒടുവിൽ ഒരു വിധം പറഞ്ഞൊപ്പിച്ചാണ് കാമറോൺ തലയൂരിയത്.

ജയിക്കാൻ യോഗ്യരായ മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ താനൊരിക്കലും മത്സര രംഗത്തുണ്ടാകുമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റാര് ജയിക്കണമെന്ന ചോദ്യത്തിന് വാസ്തവത്തിൽ തനിക്ക് ഉത്തരം പറയാനാകില്ലെന്ന് കാമറോൺ സമ്മതിക്കുകയും ചെയ്തു. 'രാജ്യത്ത് എനിക്ക് പ്രതീക്ഷയുള്ള ഒരുപാട് സ്ഥാനാർത്ഥികളുണ്ട്. എനിക്കു പകരം മറ്റാരെങ്കിലും ജയിച്ചു കാണാൻ ആഗ്രഹമുണ്ടെന്ന് പറയുക പ്രയാസമാണ്,' കാമറോൺ പഞ്ഞു. ഈ ചോദ്യമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് നേരിടേണ്ടി വന്നതിൽ ഏറ്റവും കഠിനമായ ചോദ്യമെന്നു പറഞ്ഞ കാമറോൺ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാനും മറന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP