Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും പുതിയ രാജ്യം ലിബർലാൻഡ്; ക്രൊയേഷ്യക്കും സെർബിയക്കും ഇടയിൽ സ്വയം പ്രഖ്യാപിത ഭരണകൂടം

ലോകത്തെ ഏറ്റവും പുതിയ രാജ്യം ലിബർലാൻഡ്; ക്രൊയേഷ്യക്കും സെർബിയക്കും ഇടയിൽ സ്വയം പ്രഖ്യാപിത ഭരണകൂടം

ലോകത്തെ ഏറ്റവും പുതിയ രാജ്യമായി മാറിയിരിക്കുകയാണ് ലിബർലാൻഡ്. ക്രൊയേഷ്യക്കും സെർബിയക്കുമിടയിലുള്ള ചെറിയ പ്രദേശത്ത് സ്വയം പ്രഖ്യാപിത രാജ്യമായി മാറിയിരിക്കുകയാണ് ലിബർലാൻഡ്. വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല, സ്വന്തമായി പതാകയും ഭരണഘടനയും മുദ്രാവാക്യവുമൊക്കെ ലിബർലാൻഡിനുണ്ട്.

ലിബർലാൻഡിലെ ആദ്യ പൗരന്മാർ രാജ്യത്ത് എത്തിച്ചേർന്നുകഴിഞ്ഞു. ഡാന്യൂബ് നദിക്കരയിലുള്ള ഈ പ്രദേശം ഇതുവരെ ഒരു രാജ്യവും അവകാശപ്പെടാത്ത മേഖലയാണെന്ന് ഇവർ പറയുന്നു. ഫ്രീ റിപ്പബ്ലിക് ഓഫ് ലിബർലാൻഡ് എന്നാണ് ഈ രാജ്യത്തിന്റെ ഔദ്യോഗികമായ പേര്. വിറ്റ് ജെഡ്‌ലിക്കയാണ് ആദ്യ ഭരണാധികാരി.

യൂറോപ്യൻ യൂണിയനെതിരെ പ്രവർത്തിക്കുന്ന ചെക്ക് റിപ്പബ്ലിക്കുകാരനായ രാഷ്ട്രീയക്കാരനാണ് ജെഡ്‌ലിക്ക. യുക്കിപ് പാർട്ടിയുടെ നേതാന് നിഗൽ ഫരാജിന്റെ ആരാധകനുമാണ് അദ്ദേഹം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക-ഇതാണ് രാജ്യത്തിന്റെ മുദ്രാവാക്യം. ഏപ്രിൽ 13-നാണ് ജെഡ്‌ലിക്കയുടെ നേതൃത്വത്തിൽ ലിബർലാൻഡ് സ്വാഗതം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയുംചെയ്തു.

കാടുമൂടിക്കിടക്കുന്ന ഈ പ്രദേശത്ത് നിലവിൽ കെട്ടിടങ്ങളോ ഓഫീസുകളോ ഒന്നുമില്ല. എന്നാൽ, അടുത്തുതന്നെ സർക്കാർ ഇവിടെ പ്രവർത്തനം ആരംഭിക്കുമെന്ന് ലിബർലാൻഡിലെത്തിയ 100-ഓളം വരുന്ന സംഘം അറിയിച്ചു. ഇവിടെയെത്തിയവർക്കൊക്കെ ജെഡ്‌ലിക്ക പൗരത്വം അനുവദിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേർ ഓണററി പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ജെഡ്‌ലിക്ക പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP