Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പിനെ കാത്ത് ജൂലിയ വഴിയിൽ നിന്നത് വെറുതെയായില്ല; ഈ കരസ്പർശത്തിന്റെ ബലത്തിൽ ഇനി എഴുന്നേറ്റ് നടക്കുമെന്ന് ഡോക്ടർമാർ

പോപ്പിനെ കാത്ത് ജൂലിയ വഴിയിൽ നിന്നത് വെറുതെയായില്ല; ഈ കരസ്പർശത്തിന്റെ ബലത്തിൽ ഇനി എഴുന്നേറ്റ് നടക്കുമെന്ന് ഡോക്ടർമാർ

ന്യൂയോർക്ക്: ദിവസങ്ങൾക്ക് മുമ്പ് അമേരിക്ക സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പയെ കണ്ടത് ഒരു അമേരിക്കൻ പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ചു. കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് വീൽ ചെയറിൽ ജീവിതം തള്ളി നീക്കിയിരുന്ന പന്ത്രണ്ടുകാരിയായ ജൂലിയ ബ്രസസിന്റെ ജീവിതത്തിലാണ് മാർപാപ്പയുടെ സന്ദർശനം അനുഗ്രഹമായത്.

കഴിഞ്ഞ മെയ് മാസത്തിൽ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട ജൂലിയയെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് അവളുടെ രോഗ നിർണ്ണയം പോലും സാധ്യമായിരുന്നില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ജൂലിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. മാർപാപ്പയെ സന്ദർശിച്ച ശേഷം വീണ്ടും ആശുപത്രിയിൽ എത്തിയ ബ്രസലിന്റെ ചികിത്സയിൽ പുരോഗതി രേഖപ്പെടുത്തി. അസുഖം എന്താണെന്ന് കണ്ടെത്താനാകാത്തതായിരുന്നു ചികിത്സയിലെ വെല്ലുവിളി. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അതും തിരിച്ചറിഞ്ഞു.

'ലെയിം ഡിസീസ്' എന്ന അസുഖമാണ് ജൂലിയയെ ബാധിച്ചിരിക്കുന്നത്. രോഗനിർണ്ണയം സാധ്യമായതോടെ ഇനിയുള്ള ചികിത്സകൾ എളുപ്പമാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ശുഭപ്രതീക്ഷ കൈവിടാതിരുന്നാൽ ജൂലിയയ്ക്ക് എഴുന്നേറ്റ് നടക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ മാസം അവസാനം മാർപാപ്പയുടെ യു.എസ് സന്ദർശന വേളയിലാണ് ജൂലിയ പോപ്പിനെ കണ്ടത്. പോപ്പ് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ മാർപാപ്പ വിമാനമിറങ്ങിയപ്പോഴായിരുന്നു സന്ദർശനം. ജൂലിയയുടെ അടുത്ത് എത്തിയ പോപ്പ് അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

ന്യുയോർക്കിലെ ബ്രൂക്ക്‌ലിനിലെ സെന്റ് ബെർണാഡ്‌റ്റെ സ്‌കൂളിൽ ഏഴാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് ജൂലിയ. മാർപ്പാപ്പയുടെ കരസ്പർശം പെൺകുട്ടിക്ക് ആത്മവിശ്വാസം നൽകി. അതിന്റെ പ്രതിഫലനമാണ് ചികിൽസയിലും പ്രതിഫലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP