Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രീൻലാൻഡ് എന്ന രാജ്യത്തിന് സ്വന്തമായി പാസ്‌പോർട്ട് ഇല്ലെന്നറിയാമോ? എന്തുകൊണ്ടാണ് സ്വതന്ത്ര രാജ്യമായ ഗ്രീൻലാൻഡ് ഇപ്പോഴും ഡാനിഷ് പാസ്‌പോർട്ട് ഉപയോഗിക്കുന്നത്

ഗ്രീൻലാൻഡ് എന്ന രാജ്യത്തിന് സ്വന്തമായി പാസ്‌പോർട്ട് ഇല്ലെന്നറിയാമോ? എന്തുകൊണ്ടാണ് സ്വതന്ത്ര രാജ്യമായ ഗ്രീൻലാൻഡ് ഇപ്പോഴും ഡാനിഷ് പാസ്‌പോർട്ട് ഉപയോഗിക്കുന്നത്

രു സ്വതന്ത്ര രാഷ്ട്രമാണ് ഗ്രീൻലാൻഡ്. ഒന്നു കൂടിപ്പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ രാഷ്ട്രം കൂടിയാണ് ഗ്രീൻലാന്റ്. സ്വതന്ത്ര രാഷ്ട്രമായിട്ടും ഗ്രീൻലാൻഡിന് സ്വന്തമായി ഒരു പാസ്‌പോർട്ട് ഇല്ല എന്നതാണ് സത്യം. ഗ്രീൻലാൻഡ് ഇപ്പോഴും ഉപയോഗിക്കുന്നത് ഡാനിഷ് പാസ്‌പോർട്ട് ആണ്. പല രാജ്യങ്ങൾക്കും കൗതുകം ജനിപ്പിക്കുന്നതും മനോഹരവുമായ പാസ്‌പോർട്ട് ഉള്ളപ്പോൾ സ്വതന്ത്ര രാജ്യമായിട്ടും ഗ്രീൻലാൻഡിന് സ്വന്തമായി പാസ്‌പോർട്ട് എന്തുകൊണ്ടാണില്ലാത്തതെന്നാണ് പലരും ചോദിക്കുന്നത്. അതിനുള്ള കാരണമാണ് അത്ഭുതപ്പെടുത്തുന്നത്.

സ്വതന്ത്ര രാജ്യമാണെങ്കിലും ഗ്രീൻലാൻഡ് ഇപ്പോഴും ഡാനിഷ് നിയമത്തിൻ കീഴിലാണത്രേ. അതിനാൽ ഇവർക്ക് ഗ്രീൻലാൻഡ് പാസ്‌പോർട്ടിന് പകരം ഡാനിഷ് പാസ്‌പോർട്ട് നൽകുകയാണ് പതിവ്. ഇത് പലരിലും ചില ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. പലരും ഗ്രീൻലാൻഡിനെ സ്വതന്ത്ര രാജ്യമായി കണക്കാക്കുമ്പോൾ ഇത് സാങ്കേതികമായി ഒരു ദ്വീപ് തന്നെയാണെന്നതാണ് സത്യം.

ലോകത്തെ ഏറ്റവും വലിയ ദ്വീപ് ആണെങ്കിലും ഇത്് ഇപ്പോഴും ഡെന്മാർക്കിനെ ആശ്രയിക്കുന്ന ഒരു സ്വയം ഭരണ പ്രദേശമാണ്. സ്വന്തമായ രാഷ്ട്ര പരിധിയും സ്വന്തം സർക്കാരും പാർലമെന്റും ഉള്ള ദ്വീപ് എന്നർത്ഥം.

ജനഹിത പരിശോധന വഴി 1775ലാണ് ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമാകുന്നത്. 1979ൽ ഗ്രീൻലാൻഡ് പാർലമെന്റ് രൂപം കൊണ്ടു. പിന്നീട് വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ മേഖലയുടെയും നിയന്ത്രണം കിട്ടി. 2008ൽ വീണ്ടും നടത്തിയ ജനഹിത പരിശോധനയിലൂടെ ഡെന്മാർക്കിൽ നിന്നും കുടുതൽ സ്വാതന്ത്ര്യം വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

സ്വയം ഭരണ അധികാരം ഉണ്ടെങ്കിലും ഇത് ഒരു സ്വതന്ത്ര രാജ്യമല്ലെന്നതാണ് സത്യം. സ്വതന്ത്ര രാജ്യമായി മാറണമെങ്കിൽ പരമാധികാരമില്ല. അംഗീകൃത അതിർത്തി തുടങ്ങിയ പല കാര്യങ്ങളും ഇനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP