Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

95കാരന്റെ 25കാരി ഭാര്യ യുവാക്കളുമായി ചാറ്റിയാൽ പിന്നെന്തു പറയണം; ഭാര്യയ്ക്ക് അവിഹിതമെന്ന് ആരോപിച്ച് വയോധികൻ കോടതിയിൽ

95കാരന്റെ 25കാരി ഭാര്യ യുവാക്കളുമായി ചാറ്റിയാൽ പിന്നെന്തു പറയണം; ഭാര്യയ്ക്ക് അവിഹിതമെന്ന് ആരോപിച്ച് വയോധികൻ കോടതിയിൽ

റാസ് അൽ ഖൈമ: ബ്ലാക്ക്‌ബെറി മെസഞ്ചറിലൂടെ ചാറ്റു ചെയ്തതിന് റാസ് അൽ ഖൈമ സ്വദേശി തന്റെ പാക്കിസ്ഥാനി സ്വദേശിയായ ഭാര്യയ്ക്ക് എതിരെ കേസ് കൊടുത്തു.

ഭാര്യ തന്നെ കബളിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നും ആരോപിച്ചാണ് 95 കാരനായ ഭർത്താവ് കോടതിയെ സമീപിച്ചത്. 25 കാരിയായ തന്റെ ഭാര്യ 500 ൽ അധികം പുരുഷന്മാരുമായി അവിഹിതമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി.

ഭാര്യയ്ക്ക് തന്നോടുള്ള സമീപനത്തിൽ വ്യത്യാസം വന്നതു മുതൽ അവരെ നിരീക്ഷിക്കുകയായിരുന്നു. ഭാര്യയുടെ മൊബൈൽ പരിശോധിക്കാൻ മൂത്ത മകനെ ചുമതലപ്പെടുത്തി.

ഇതിലൂടെയാണ് തനിക്ക് അവിഹിത ചാറ്റിംഗിനെ കുറിച്ച് അറിയാൻ സാധിച്ചതെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. എന്നാൽ, താൻ അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്ന് കുറ്റം നിഷേധിച്ച ഭാര്യ കോടതിയിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP