Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് സൗദി അറേബ്യയിലോ പാക്കിസ്ഥാനിലോ അല്ല; വെള്ളക്കാരുടെ നാട്ടിൽ തന്നെയാണ്...!! പാചകം ചെയ്യാത്ത ഭാര്യയെ ആറ് വർഷം തടവിന് വിധിക്കാൻ നൽകിയ കേസ് കോടതി സ്വീകരിച്ചു

ഇത് സൗദി അറേബ്യയിലോ പാക്കിസ്ഥാനിലോ അല്ല;  വെള്ളക്കാരുടെ നാട്ടിൽ തന്നെയാണ്...!! പാചകം ചെയ്യാത്ത ഭാര്യയെ ആറ് വർഷം തടവിന് വിധിക്കാൻ നൽകിയ കേസ് കോടതി സ്വീകരിച്ചു

ചെറിയ കുറ്റങ്ങൾ ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ സ്ത്രീകളെ സൗദിയിൽ കല്ലെറിഞ്ഞ് കൊല്ലുന്നതിന്റെ വാർത്തകൾ നാം നിരന്തരം കേട്ട് തഴമ്പിച്ചവയാണ്. പാക്കിസ്ഥാനിലും ഇത്തരം നിരവധി സ്ത്രീവിരുദ്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വെള്ളക്കാർ ഇക്കാര്യത്തിലൊക്കെ ഡീസന്റാണെന്നാണ് നാം ഇതു വരെ ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇറ്റലിക്കാരനായ ഒരു ഭർത്താവ്. തന്റെ ഭാര്യ ഭക്ഷണം യഥോചിതം പാചകം ചെയ്ത് ഡൈനിങ് ടേബിളിൽ എത്തിക്കുന്നില്ലെന്നും വീട് വൃത്തിയാക്കുന്നില്ലെന്നും അതിനാൽ അവളെ ആറ് വർഷം തടവിലിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ നൽകിയ പരാതി സ്വീകരിച്ചിരിക്കുകയാണിപ്പോൾ....!!.ഇക്കാര്യം ആരോപിച്ച് ഭർത്താവ് ആദ്യം പൊലീസിലാണ് പരാതി നൽകിയിരുന്നതെങ്കിലും ഇതിനെ ഗാർഹിക കലഹമായി കരുതി തള്ളിക്കളയുന്നതിന് പകരം പൊലീസ് ഇത് ജൂഡീഷ്യൽ അഥോറിറ്റികൾക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് ഈ കേസ് വിചാരണ നടത്താൻ ഒരുങ്ങിയിരിക്കുകയാണ്. വിചാരണയിൽ സ്ത്രീ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ രണ്ടു മുതൽ ആറ് വർഷം വരെ അവർ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നേയ്ക്കാം. കുടുംബത്തിൽ തെറ്റായ പെരുമാറ്റം കാഴ്ച വച്ചു എന്ന ചാർജായിരിക്കും ഇവരുടെ മുകളിൽ ചുമത്തപ്പെടുക.

ഇറ്റാലിയൻ പീനൽ കോഡിലെ ദി ക്രൈം ആർട്ടിക്കിൾ 572 പ്രകാരം ഒരാൾ അയാളുടെ കുടുംബത്തിലെ മറ്റൊരാളോട് തെറ്റായ രീതിയിൽ പെരുമാറിയാൽ കടുത്ത കുറ്റമായാണ് പരിഗണിച്ച് വരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി അശ്രദ്ധയാൽ ഭാര്യ തന്നെ അപമാനിക്കുകയാണെന്നും ഗാർഹിക കാര്യങ്ങൾ വേണ്ട വിധം ചെയ്യുന്നില്ലെന്നുമാണ് 47 കാരനായ ഭർത്താവ് പരാതിപ്പെട്ടിരിക്കുന്നത്. ഭാര്യ തങ്ങളുടെ വീട് ശുചീകരിക്കുന്നില്ലെന്നും ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്നും ചിലപ്പോൾ ബെഡ്‌റൂമിൽ നിന്ന് വരെ പുറത്താക്കുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു. റോമിന് തെക്ക് ഭാഗത്തുള്ള സോനിനോ ഗ്രാമത്തിലാണ് ഈ ദമ്പതികൾ കഴിയുന്നത്. ഈ സംഭവത്തെ ഇറ്റാലിയൻ മാദ്ധ്യമങ്ങൾ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. ലിംഗസമത്വം നൽകുന്ന ഇറ്റലിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കേസ് ഉണ്ടാവാൻ പാടില്ലെന്നും ഇത് 1950കളിലേതിന് സമാനമായ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നതെന്നും അവർ വിമർശിക്കുന്നു.

വനിതാ ജഡ്ജിയായ മാര മറ്റിയോളിയാണ് വിചാരണ നിയന്ത്രിക്കുന്നത്. തങ്ങളുടെ ബോസ് ജോലി സ്ഥലത്ത് വച്ച് തങ്ങളുടെ പുറകിൽ തൊട്ടുവെന്ന് പരാതിപ്പെട്ട മൂന്ന് സ്ത്രീകളുടെ കേസിൽ ബോസിന് അനുകൂലമായി ഇറ്റലിയിലെ സിസിലിയിലെ കോടതി വിധിച്ചത് അടുത്തിടെയാണ്. അദ്ദേഹം ലൈംഗിക തൃഷ്ണയോടെയല്ല ഇത്തരത്തിൽ സ്പർശിച്ചതെന്നും തമാശ രൂപത്തിലാണെന്നുമായിരുന്നു കോടതി വിധിച്ചത്. തൊഴിലുടമ തങ്ങളുടെ പുറക് വശത്തും മാറിലും ലിംഗഭാഗത്തും അസ്വാഭാവികമായ രീതിയിൽ സ്പർശിച്ചുവെന്നാണ് യുവതികൾ പരാതിപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം പക്വമല്ലാത്ത രീതിയിലുള്ള തമാശ രൂപത്തിലാണീ പ്രവൃത്തി ചെയ്തതെന്നും ഇതിന് ലൈംഗികമായ വ്യാഖ്യാനം നൽകേണ്ടെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇതിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം അലയടിച്ചിരുന്നു. അതിനെ തുടർന്ന് ഇപ്പോൾ ഈ സ്ത്രീക്കെതിരെയുള്ള പുതിയ കേസ് അത്തരം പ്രതിഷേധങ്ങളെ വർധിപ്പിക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP