Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹസമയത്ത് അമ്മ ഒപ്പം നിന്നതായി കരുതിയെന്ന് വില്യം; അവസാനത്തെ ഫോൺ കാൾ മറക്കാനാവാതെ ഹാരി; ഡയാന രാജകുമാരി ഓർമയായിട്ട് 20 കൊല്ലമായപ്പോൾ മക്കൾക്ക് പറയാനുള്ളത്

വിവാഹസമയത്ത് അമ്മ ഒപ്പം നിന്നതായി കരുതിയെന്ന് വില്യം; അവസാനത്തെ ഫോൺ കാൾ മറക്കാനാവാതെ ഹാരി; ഡയാന രാജകുമാരി ഓർമയായിട്ട് 20 കൊല്ലമായപ്പോൾ മക്കൾക്ക് പറയാനുള്ളത്

ഡയാന രാജകുമാരി ഓർമയായിട്ട് 20 വർഷങ്ങളായിരിക്കുകയാണ്. എന്നാൽ ആരാധകരുടെ മനസിൽ ഇന്നും അവർ നിറപുഞ്ചിരിയോടെ ജീവിച്ചിരിക്കുന്നുണ്ട്. അപ്പോൾ പിന്നെ മക്കളായ വില്യമിന്റെയും ഹാരിയുടെയും കാര്യം പറയേണ്ടതില്ലല്ലോ. തന്റെ വിവാഹ സമയത്ത് അമ്മ ഒപ്പം നിന്ന അനുഭവം തനിക്കുണ്ടായിരുന്നുവെന്നാണ് വില്യം രാജകുമാരൻ വെളിപ്പെടുത്തുന്നത്. അമ്മ മരിക്കുന്നതിന് മുമ്പ് തന്നെ വിളിച്ച അവസാനത്തെ ഫോൺ സംഭാഷണം ഓർത്തെടുത്ത് ഇപ്പോഴും വിതുമ്പുകയാണ് ഹാരിരാജകുമാരൻ ഈ അവസരത്തിൽ ചെയ്യുന്നത്. അടുത്തിടെ അനുവദിക്കപ്പെട്ട ഇന്റർവ്യൂകളിലാണ് ഇവർ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട് കഴിയേണ്ടി വന്നതിനെ തുടർന്നുണ്ടായ ഇത്രയും കാലത്തെ ദുഃഖം അവരുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. 1997 ഓഗസ്റ്റ് 30ന് ഡയാന മരിക്കുമ്പോൾ വില്യവും ഹാരിയും ബാൽമോറലിൽ ആയിരുന്നു. ആ സമയത്ത് തന്റെ ഉറ്റ സുഹൃത്തായ ഡോഡി അൽ ഫെയദുമൊത്ത് ഫ്രാൻസിലായിരുന്നു ഡയാന. ഇവിടെ വച്ചുള്ള കാറപകടത്തിലായിരുന്നു പ്രസ്തുത ദിവസം ഇവർ മരിച്ചത്. തൊട്ടടുത്ത ദിവസം അമ്മയും മക്കളും ലണ്ടനിൽ വച്ച് കൂടിച്ചേരാനിരിക്കവെയായിരുന്നു മരണം ഡയാനയെ തട്ടിയെടുത്തത്.

വില്യമിന് അന്ന് 15ഉം ഹാരിക്ക് 12ഉം വയസായിരുന്നു. തുടർന്ന് താൻ അമ്മയുടെ ഓർകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ജീവിച്ചിരുന്നതെന്നാണ് വില്യം വെളിപ്പെടുത്തുന്നത്. ഡയാനയുടെ ആത്മാവിന്റെ സാന്നിധ്യം തുടർന്ന് നിരവധി തവണ അനുഭവിക്കാൻ സാധിച്ചിരുന്നുവെന്നും വില്യം പറയുന്നു. എല്ലാ ദിവസവും ഡയാനം തനിക്കൊപ്പം തന്നെ ഉണ്ടാവുന്ന അനുഭവവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വിവാഹ വേദിയിൽ വച്ചായിരുന്നു ഇദ്ദേഹത്തിന് ആ അനുഭവം ശക്തമായുണ്ടായിരുന്നത്. അതായത് 2011ൽ കേയ്റ്റ് രാജകുമാരിയെ വെസ്റ്റ്മിൻസ്റ്ററിൽ വച്ച് മിന്ന് കെട്ടുമ്പോൾ അമ്മ എല്ലാ വിധ അനുഗ്രഹങ്ങളുമായി തനിക്കരികിൽ നിന്നിരുന്നുവെന്ന അനുഭവമാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്.

അമ്മയുടെ സ്നേഹ പൂർണമായ ആലിംഗനം നഷ്ടപ്പെട്ടതാണ് ഡയാനയുടെ മരണത്തെ തുടർന്ന് തനിക്ക് അനുഭവപ്പെട്ട ഏറ്റവും വലിയ ദുഃഖമെന്നാണ് വെളിപ്പെടുത്തിയത്. മരിക്കുന്നതിന് തൊട്ട് മുമ്പ് അമ്മ തങ്ങളെ വിളിച്ച അവസാന ഫോൺവിളിയെക്കുറിച്ചും ഹാരി വേദനയോടെ വിവരിക്കുന്നു. തങ്ങളുടെ കസിനുകൾക്കൊപ്പം കളിക്കുന്ന തിരക്കിലായതിനാൽ ആ ഫോൺകാൾ തങ്ങൾ വേഗത്തിൽ കട്ട് ചെയ്തിരുന്നുവെന്നാണ് ഹാരി വെളിപ്പെടുത്തുന്നത്. എന്നാൽ അത്തരത്തിൽ പ്രവൃത്തിച്ചത് ഇന്നും ഹൃദയവേദനയോടെ മാത്രേ ഓർക്കാൻ സാധിക്കുകയുള്ളുവെന്നാണ് ഹാരി പറയുന്നത്. ഫോൺ കാൾ തങ്ങൾ വെറും അഞ്ച് മിനുറ്റിലൊതുക്കിയെന്ന് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും വില്യവും പറയുന്നു.

മരിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പായിരുന്നു ഹാരിയും വില്യവും ഡയാനയെ കണ്ടിരുന്നത്. അതിനാൽ അമ്മയെ കാണാൻ ഇരുവരും വെമ്പി നിൽക്കുന്ന അവസരത്തിലായിരുന്നു അമ്മ അകാലത്തിൽ വിട്ട് പോയിരുന്നത്. തുടർന്ന് തൊട്ടടുത്ത ദിവസമാണ് ഡയാന ദാരുണമായ കാർ അപകടത്തിൽ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ഇരുവരെയും തേടിയെത്തിയിരുന്നത്. അന്ന് ഡയാനയ്ക്ക് വെറും 36 വയസായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പറയപ്പെടുന്ന ദുരൂഹതകളുടെ ചുരുൾ ഇനിയും അഴിഞ്ഞിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP