Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടന്നു പോയ സ്ത്രീയെ പട്ടാപ്പകൽ യുവതി അടിച്ച് നിലത്ത് വീഴിച്ചു; പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം തെരുവിലെ തല്ലായി വളർന്ന വീഡിയോ പുറത്ത്

നടന്നു പോയ സ്ത്രീയെ പട്ടാപ്പകൽ യുവതി അടിച്ച് നിലത്ത് വീഴിച്ചു; പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം തെരുവിലെ തല്ലായി വളർന്ന വീഡിയോ പുറത്ത്

ലണ്ടൻ: ഏയ് ഇവിടെ പാർക്ക് ചെയ്യാൻ പാടില്ല കേട്ടോ... ബോർഡെഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ...?. എന്ന് കെട്ടിടത്തിന്റെ സെക്യൂരിറ്റിയോ പൊലീസോ പറയുകയാണെങ്കിൽ ഭൂരിഭാഗം പേരും അത് മനസ്സിലാക്കി വാഹനം വേറെ എവിടേക്കെങ്കിലും മാറ്റിയിടുകയാണ് പതിവ്. എന്നാൽ ചിലർ പാർക്കിംഗുമായി ബന്ധപ്പെട്ട് തർക്കങ്ങളിലും മറ്റും ഏർപ്പെടാറുമുണ്ട്. എന്നാൽ പാർക്കിംഗിന്റെ പേരിൽ അടിയുണ്ടാകുന്നതും അപൂർവ സംഭവമാണ്. എന്നാൽ ഈ വിഷയത്തിൽ സ്ത്രീകൾ തെരുവിൽ തമ്മിൽത്തല്ലുന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമായിരിക്കാം. അത്തരത്തിലുള്ള ഒരു വിചിത്രക്കാഴ്ചയാണ് ബെർമിങ്ഹാമിൽ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ.്

പാർക്കിംഗിനെ ച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഏകദേശം 20 വയസ്സിന് ചുറ്റിപ്പറ്റി പ്രായമുള്ള യുവതി 44കാരിയായ സ്ത്രീയെ തെരുവിൽ അടിച്ചിട്ട് മർദിക്കുന്ന രംഗങ്ങളാണ് ഈ ദൃശ്യങ്ങളിലുള്ളത്. യുവതി സ്ത്രീയുടെ പിടിച്ച് വലിക്കുകയും ഗ്രോസറി സ്‌റ്റോറിന് മുന്നിലെ ഒരു ഫ്രൂട്ട് ബോക്‌സിനകത്തേക്കിട്ട് മർദിക്കുന്നതും കാണാം. അവരെ നിലത്തേക്ക് തള്ളിയിട്ട യുവതി അവരോട് ശബ്ദമുയർത്തുന്നുമുണ്ട്. അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി ബലം പ്രയോഗിച്ച് പിടിച്ച് വച്ച് മർദിക്കുകയായിരുന്നു. പട്ടാപ്പകലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ബെർമിങ് ഹാമിലെ ഹാൻഡ്‌സ് വർത്ത് വുഡിലുള്ള ഷാലിൽ ഫുഡ് സ്റ്റോറിന് മുന്നിൽ ആളുകൾ നോക്കി നിൽക്കെയാണ് ഈ കൊടിയ പീഡനം അരങ്ങേറിയത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും ഇടപെട്ടില്ലന്നതാണ് ദയനീയമായ യാഥാർത്ഥ്യം.

ആക്രമണകാരിയായ യുവതിയുടെ വോക്‌സ് വാഗൻ ടൗറാൻ ആ സമയത്ത് നടുറോഡിൽ പാർക്ക് ചെയ്തിരിക്കുകയുമായിരുന്നു. ആ കാറിന്റെ ഡ്രൈവർ അടുത്തുള്ള ഷോപ്പിൽ പോവുകയും യുവതി കാറിൽ ഇരിക്കുകയും ചെയ്യുന്ന സമയത്ത് മർദനത്തിനിരയായ സ്ത്രീ ആ കാർ അൽപം മാറ്റിയിടാമോ എന്നാവശ്യപ്പെട്ടതിനാണത്രെ യുവതി പ്രകോപിതയായത്. നിങ്ങൾ എത്ര നേരമായി ഇവിടെ കാർ പാർക്ക് ചെയ്തിരിക്കുന്നതെന്നും ഇത് കാരണം ഇവിടെ റോഡ് ബ്ലോക്കുണ്ടാകുന്നുവെന്നും സ്ത്രീ പറഞ്ഞത് യുവതിക്ക് ഇഷ്ടപ്പെടാതിരിക്കുകയും സ്ത്രീക്ക് നേരെ തിരിയുകയുമായിരുന്നു.

മർദനത്തെ തുടർന്ന് സ്ത്രീയുടെ ബോധം നഷ്ടപ്പെടുകയും പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബെർമിങ്ഹാം വെസ്റ്റ് ആൻഡ് സെൻട്രൽ പൊലീസിനെ 101 എന്ന നമ്പറിലോ ക്രൈസ്‌റ്റോപ്പേർസിനെ 0800 555 111 എന്ന നമ്പറിലോ വിവരമറിയിക്കണമെന്ന് അറിയിപ്പുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP