Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഈ 52കാരി ഇപ്പോഴും 22കാരിയെപ്പോലെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? നമ്മുടെ വീട്ടുമുറ്റത്ത് നമ്മൾ മൈൻഡ് ചെയ്യാതെ നിൽക്കുന്ന മരത്തിന്റെ ഗുണം കൊണ്ട് മാത്രം

ഈ 52കാരി ഇപ്പോഴും 22കാരിയെപ്പോലെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? നമ്മുടെ വീട്ടുമുറ്റത്ത് നമ്മൾ മൈൻഡ് ചെയ്യാതെ നിൽക്കുന്ന മരത്തിന്റെ ഗുണം കൊണ്ട് മാത്രം

ലണ്ടൻ: പ്രായമാകുന്നത് മിക്കവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് പേടിസ്വപ്‌നമാണ്. അതിനാൽ പ്രായം തോന്നിക്കാതിരിക്കാൻ എന്തും ചെയ്യാൻ അവർ സന്നദ്ധവുമാണ്. അതിനായി പരീക്ഷിക്കാത്ത വഴികളുമുണ്ടാകില്ല. എന്നാൽ മിക്ക പരീക്ഷണങ്ങളെയും കവച്ച് വച്ച് പ്രായാധിക്യം അവരെ കീഴ്‌പ്പെടുത്തുക തന്നെ ചെയ്യാറുണ്ട്. എന്നാൽ ഇതിൽ നിന്നും രക്ഷപ്പെട്ട് ഇന്നും യുവത്വം നിലനിർത്തുന്ന ഒരു സ്ത്രീയാണ് ലീഡ്‌സിലെ പമീല ജേക്കബ്. പ്രായം 52 ആയെങ്കിലും ഇന്നും 20 കാരെ തോൽപിക്കുന്ന ചെറുപ്പമാണവർക്കുള്ളത്. ഇവർ ഇന്നും 22കാരിയെപ്പോലെ ഇരിക്കുന്നതിന് പുറകിൽ ചില രഹസ്യങ്ങളുണ്ടെന്നാണ് അവർ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് നമ്മൾ മൈൻഡ് ചെയ്യാതെ നിൽക്കുന്ന മരത്തിന്റെ ഗുണം കൊണ്ട് മാത്രമാണ് പമീല ഇന്നും ചെറുപ്പക്കാരിയായി തുടരുന്നത്. അതായത് വെളിച്ചെണ്ണയും സൺസ്‌ക്രീനുമാണ് പമീലയുടെ യുവത്വത്തിന്റെ രഹസ്യം.

തന്റെ 21 കാരനായ മകനൊപ്പം ഇവർ നടക്കുമ്പോൾ ഇവർ കൂട്ടുകാരാണെന്നേ തോന്നുകയുള്ളൂ. പമീല തന്റെ പ്രായം വെളിപ്പെടുത്തിയാൽ അവർ കളവ് പറയുകയാണെന്നാണ് പരിചയമില്ലാത്തവർക്ക് തോന്നുക. തന്റെ അമ്മയും സഹോദരങ്ങളും ഇതേ പോലെ പ്രായത്തിൽ നിന്ന് വ്യത്യസ്തമായി ചെറുപ്പമാണെന്നാണ് പമീല പറയുന്നത്. തന്റെ പാരമ്പര്യം, ആരോഗ്യകരമായ ഡയറ്റ്, നല്ല വ്യായാമം, തുടങ്ങിയവയ്‌ക്കൊപ്പം വെളിച്ചെണ്ണയുടെ അനുയോജ്യമായ ഉപയോഗവും തന്റെ യുവത്വത്തിന് കാരണമാകുന്നുണ്ടെന്നാണ് പമീല പറയുന്നത്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ബാഷ്പസ്‌നാനം( മൗിമ മിറ േെലമാ) നിർവഹിക്കാൻ അവർ സമയം കണ്ടെത്താറുണ്ട്.മറ്റുള്ള ദിവസങ്ങളിൽ മുഖം എക്‌സ്‌ഫോലിയേറ്റ്‌സ് ചെയ്യാനും ശ്രമിക്കാറുണ്ട്. വീട്ടിൽ സൺസ്‌ക്രീൻ സ്ഥിരമായി ഉപയോഗിച്ച് വരുന്നുമുണ്ട്. ഗ്രീക്ക് ബ്രാൻഡായ കോറെസാണിവർക്ക് പഥ്യം. ഇത് പ്രകൃതിദത്തമാണെന്നാണ് പമീല പറയുന്നത്.

എന്നാൽ ഗ്ലാമർ പ്രദർശനത്തോട് പമീലയ്ക്ക് യോജിപ്പില്ല. 21 വയസായ മകനുള്ളതിനാൽ പരിധി വിട്ടുള്ള പ്രദർശനത്തോട് ഇവർ അനുകൂലിക്കുന്നില്ല. അതിനാൽ സുന്ദരിയാണെങ്കിലും ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനൊന്നും പമീലയെ കിട്ടില്ല. മകനൊപ്പം നടക്കുമ്പോൾ പലരും പമീലയെ ശ്രദ്ധിക്കാറുണ്ട് അവന്റെ ഗേൾഫ്രണ്ടാണ് താനെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും പമീല പറയുന്നു. സുന്ദരിയാണെങ്കിലും ഡേറ്റിംഗിൽ തീരെ താൽപര്യമില്ലാത്തയാളാണ് പമീല. തന്റെ ഇരുപതുകളിൽ വിവാഹിതയാകുകയും വേർപിരിയുകയും ചെയ്തതിന് ശേഷം ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടായിട്ടില്ല.

തന്റെ പ്രായം കണ്ട് പലരും തെറ്റിദ്ധരിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ പമീലയ്ക്ക് ഓർമിച്ചെടുക്കാനാവുന്നുണ്ട്. ഒരിക്കൽ ലണ്ടനിലേക്കൊരു ടിക്കറ്റെടുക്കാൻ റെയിൽവേസ്‌റ്റേഷനിൽ ചെന്നപ്പോൾ സ്റ്റുഡന്റ് റെയിൽ കാർഡുണ്ടോയെന്ന് കാഷ്യർ ചോദിച്ച കാര്യം പമീല ഓർമിക്കുന്നു. ഇല്ലെന്ന് പറഞ്ഞപ്പോൾ അതിന് അപേക്ഷിക്കാൻ കാഷ്യർ പറഞ്ഞുവെന്നും എന്നാൽ താൻ വിദ്യാർത്ഥിയല്ലെന്ന് പറഞ്ഞപ്പോൾ അയാൾ അവിശ്വസനീയതയോടെ തുറിച്ച് നോക്കിയെന്നും പമീല വെളിപ്പെടുത്തുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഹെൽത്ത് സ്‌ക്രീനിംഗിന് പോയപ്പോൾ നഴ്‌സ് അത് ചെയ്യാൻ വിസമ്മതിച്ചതാണ് മറ്റൊരു സംഭവം. തനിക്ക് 50 ആയെന്ന് പറഞ്ഞപ്പോൾ നഴ്‌സ് വിശ്വസിച്ചില്ലെന്നും പിന്നീട് രേഖകൾ കാണിച്ചപ്പോഴാണ് അവർക്ക് വിശ്വാസമായതെന്നും പമീല വെളിപ്പെടുത്തുന്നു.

മാതൃകാപരവും ആരോഗ്യകരവുമായ ആഹാരരീതികളാണ് തന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്നും പമീല പറയുന്നു. ബ്രഡ്, പാസ്ത പോലുള്ള ആഹാരപദാർത്ഥങ്ങൾ താൻ ഉപയോഗിക്കാറില്ലെന്നാണവർ പറയുന്നത്.കടുത്ത പഞ്ചസാരയുള്ള പഴങ്ങളും കഴിക്കാറില്ല. അൽപം ആൽക്കഹോളോ അല്ലെങ്കിൽ ഓർഗാനിക് ഡാർക്ക് ചോക്കളേറ്റോ കഴിക്കാറുമുണ്ട്. ആഴ്ചയിലൊരിക്കൽ കുളിക്കുമ്പോൾ പിങ്ക് ഹിമാലയൻ സാൾട്ട് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ വിഷങ്ങളെ പുറന്തള്ളാൻ വേണ്ടിയാണിത്.മികച്ചക്വാളിററിയുള്ള സൗന്ദര്യ വർധക വസ്തുക്കൾ മാത്രമെ ഇവർ ഉപയോഗിക്കാറുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും പ്രായത്തിന്റെ ചില ലക്ഷണങ്ങൾ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും പമീല തുറന്ന് സമ്മതിക്കുന്നു. മുമ്പില്ലാത്ത വിധം ക്ഷീണം ഇപ്പോൾ തനിക്കുണ്ടെന്നും പമീല പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP