Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാത്സംഗം ചെറുത്ത യുവതിയെ ബിഎസ്എഫ് ജവാന്മാർ ആസിഡ് ഒഴിച്ച ശേഷം പീഡിപ്പിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൂട്ടുകാരിയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി

ബലാത്സംഗം ചെറുത്ത യുവതിയെ ബിഎസ്എഫ് ജവാന്മാർ ആസിഡ് ഒഴിച്ച ശേഷം പീഡിപ്പിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൂട്ടുകാരിയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി

മിസോറാം: ആദിവാസി യുവതിയെ ബിഎസ്എഫ് ജവാന്മാർ ബലാത്സംഗം ചെയ്തതായി പരാതി. പീഡനം ചെറുക്കാൻ ശ്രമിച്ചപ്പോൾ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം പീഡിപ്പിക്കുക ആയിരുന്നെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 22കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മിസോറാമിലെ മാമിത് ജില്ലയിൽ സിൽസുരി ബിഒപിക്ക് സമീപം ജൂലൈ 16 നാണ് സംഭവം നടന്നത്.

യുവതിക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ മരിച്ച നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി. മുള ശേഖരിക്കാൻ വനത്തിൽ പോയി തിരിച്ചു വരികയായിരുന്ന യുവതിയെ ജവാന്മാർ ക്രൂരമായി ബലാത്സംഗം ചെയ്തത്. യുവതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപെട്ടെങ്കിലും കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അതേസമയം ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച യുവതിയുടെ കണ്ണിലും മുഖത്തും ജവാന്മാർ ആസിഡ് ഒഴിച്ചതായും റിപ്പോർട്ടുണ്ട്. ജവാന്മാർ യുവതിയെ ഉപേക്ഷിച്ച് പോയതിന് ശേഷം നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായ ഈ യുവതി ഇഴഞ്ഞാണ് വീട്ടിലെത്തിയത്.പിന്നീട് ഗ്രാമവാസികൾ പൊലീസിൽ പരാതി നൽകി.

ഈ യുവതി ഇപ്പോൾ ആശുപത്രിയിലാണ്. യുവതിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ കൂട്ടുകാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെടുത്തത്. ഇവർ ബലാത്സംഗത്തിന് ഇരയായിരുന്നോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഇവർക്ക് നേരെയും ആസിഡ് ആക്രമണം നടന്നതായി കണ്ടെത്തി.

ബലാത്സംഗവും കൊലപാതകവും നടന്ന് ഒരാഴ്ചയിലേറെ ആയിട്ടും കുറ്റവാളികളായ ജവാന്മാരെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP